പുരുഷന്‍മാര്‍ക്ക് ആകാമെങ്കില്‍ “സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നാലു ഭര്‍ത്താക്കന്‍മാരായിക്കൂടാ?: ജസ്റ്റിസ് കെമാല്‍ പാഷ

കോഴിക്കോട്:സ്ത്രീകള്‍ക്ക് ഒരേ സമയം എന്തുകൊണ്ട് നാലു ഭര്‍ത്താക്കന്‍മാരായിക്കൂടാ എന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ ചോദിച്ചു .പുരുഷന്‍മാര്‍ക്ക് ഒരേസമയം നാലു ഭാര്യമാരാകാമെങ്കില്‍ അതുപോലെ സ്ത്രീകള്‍ക്കും ആയിക്കൂടേ ? പുനര്‍ജനി വനിതാ അഭിഭാഷക സമിതി സംഘടിപ്പിച്ച ഗാര്‍ഹിക പീഡന നിരോധന നിയമം സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ജസ്റ്റീസിന്റെ ഈ ചോദ്യം .

 

വിവാഹം കഴിച്ചെത്തുന്ന വീടിനുമേല്‍ പെണ്‍കുട്ടിക്കുള്ള അവകാശമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തമായ നിര്‍വചനമില്ലാതെ ഗാര്‍ഹിക പീഡന നിരോധന നിയമത്തിന് പൂര്‍ണമായ ഫലപ്രാപ്തിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മതമേലധ്യക്ഷന്‍മാര്‍ വിധികള്‍ പറയുമ്പോള്‍ തങ്ങള്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്നുകൂടി ചിന്തിക്കണമെന്നും വിധികള്‍ പറയുന്നവര്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോയെന്ന് ജനങ്ങളും ചിന്തിക്കണമെന്നും ജസ്റ്റീസ് പറഞ്ഞു.

Top