സത്നാം സിങ്ങിന്റെ മരണം; ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീതികേട് കാണിച്ചെന്ന് കുടുംബം; അമൃതാനന്ദമയീ ഭക്തയായിരുന്നു സത്നാം സിങ്ങെന്ന് കുടുംബം; അമ്മയെ ആക്രമിച്ചെന്ന് പറയുന്നത് കള്ളമോ?

Amma

തിരുവനന്തപുരം: ബീഹാര്‍ സ്വദേശി സത്നാംസിങ്ങിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്. അമ്മ ഭക്തി മൂത്ത് നാടുവിട്ട യുവാവ് ഒടുവില്‍ വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ അമൃതപുരി ആശ്രമത്തില്‍ എത്തുകയായിരുന്നു. എന്നാല്‍, പിന്നീട് എന്താണുണ്ടായത്. മകന്റെ മൃതദേഹം കണ്ടതിലുള്ള ഞെട്ടല്‍ ആ കുടുംബത്തിനെ വിട്ടു മാറിയിട്ടില്ല.

മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സത്നാംസിങ്ങിനെ ജീവനക്കാര്‍ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയ യുവാവ് മരണപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, മരണത്തില്‍ പല ദുരൂഹതകളും നിഴലിക്കുകയാണ്. നിയമവ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും തന്റെ മകന് നീതി ലഭിക്കുമെന്ന് ഉറച്ച വിശ്വാസമുള്ളതായും സത്നാം സിങ്ങിന്റെ അച്ഛന്‍ ഹരീന്ദര്‍ സിങ്ങ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മകന്റെ മരണത്തിനുത്തരവാദിയായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതിന് വേണ്ടത്ര ശ്രമങ്ങള്‍ നടത്തിയിട്ടില്ലെന്നും കുറ്റകരമായ അനാസ്ഥയാണ് തന്റെ മകനോട് അവര്‍ കാണിച്ചതെന്നും സത്നാം സിങ്ങിന്റെ പിതാവ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്റെ അനാസ്ഥകളെകുറിച്ചും നീതി ലഭിക്കാത്ത സാഹചര്യങ്ങളെകുറിച്ചും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. സത്നാമിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരുന്നതിനായി സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സത്നാമിന്റെ അച്ഛന്‍ ഹരീന്ദര്‍ സിങ്ങ് പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി സത്നാമിന്റെ കുടുംബം കൂടിക്കാഴ്ച നടത്തിയിരുന്നു.

സത്നാം സിങ്ങ് കൊല്ലപ്പെട്ട ശേഷം കേസുമായി ബന്ധപ്പെട്ട് ഇരുപതിലേറെ തവണയാണ് പിതാവിന് കേരളത്തിലേക്ക് വരേണ്ടി വന്നത്.തന്റെ മകന് മാനസിക പ്രശ്നങ്ങളുണ്ടെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. നിയമ വിധ്യാര്‍ഥിയായിരുന്ന സത്നാംസിങ്ങ് പഠിക്കാന്‍ വലിയ താലപര്യവും പഠനത്തില്‍ വലിയ മികവുമാണ് പുലര്‍ത്തിയിരുന്നത്. ആത്മീയമായ ചിന്തകളുണ്ടായിരുന്നതായും പറയുന്നു. തന്റെ മകന്‍ രാജ്യമറിയുന്ന ഒരാളാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാല്‍ അത് ഇങ്ങനെയായിരിക്കുമെന്ന് കരുതിയില്ലെന്നും പിതാവ് പറയുന്നു. കേരളം തനിക്കും തന്റെ കുടുംബത്തിനും വലിയ പിന്തുണയാണ് നല്‍കുന്നതെന്നും ഇതില്‍ വലിയ സന്തോഷം തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്നാം സിങ്ങ് കൊല്ലപെട്ട് നാല് വര്‍ഷം കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്തി ശിക്ഷനല്‍കാന്‍ നമ്മുടെ നിയമ വ്യവസ്ഥയ്ക്കായിട്ടില്ല. സത്നാം കേരളത്തില്‍ എത്തിയതിനെകുറിച്ച് വീട്ടുകാര്‍ക്ക് അരിവില്ലായിരുന്നു. മകന്റെ വിയോഗത്തില്‍ നിന്നും സത്നാമിന്റെ അമ്മയും കുടുംബാംഗങ്ങളും ഇനിയിയും പൂര്‍ണമായി മുക്തരായിട്ടില്ലെന്നും ഹരീന്ദര്‍ സിങ്ങ് പറഞ്ഞു.

കേരളാ യുക്തിവാദ സംഘടനയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന ധര്‍ണയില്‍ പങ്കെടുക്കാനായാണ് സത്നാമിന്റെ പിതാവും ബന്ധുക്കളും കേരളത്തിലെത്തിയത്. മരണമടഞ്ഞ് നാലുവര്‍ഷം കഴിഞ്ഞിട്ടും സത്നാമിന്റെ മരണത്തിലെ ദുരൂഹത നീക്കാത്തതില്‍ പ്രതിഷേധിച്ച് കേരള യുക്തിവാദിസംഘം നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണയിലാണ് സത്നാമിന്റെ കുടുംബം പങ്കെടുത്തത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്ന് ആരംഭിച്ച പൊലീസ് അന്വേഷണമാകട്ടെ എങ്ങുമെത്തിയില്ല. തുടര്‍ന്ന് അമൃതാനന്ദമയി മഠത്തെയും, കരുനാഗപ്പള്ളി പൊലീസിനെയും അന്വേഷണപരിധിയില്‍ നിന്ന് ഒഴിവാക്കുകയും കേസ് അട്ടിമറിച്ചെന്ന ആരോപണങ്ങളും ഉണ്ടായി സത്നാം സിങ്ങിന്റെയും 22 വര്‍ഷം മുന്‍പ് അമൃതാനന്ദമയി മഠത്തില്‍വച്ച് അറസ്റ്റ് ചെയ്യപ്പെടുകയും തുടര്‍ന്ന് കൊല്ലപ്പെടുകയും ചെയ്ത കൊടുങ്ങല്ലൂരിലെ വി. നാരായണന്‍കുട്ടിയുടെയും ദുരൂഹ മരണങ്ങളുടെയും അന്വേഷണം ക്രൈംബ്രാഞ്ചില്‍ നിന്നും സിബിഐ ഏറ്റെടുക്കണമെന്നാണ് പിതാവ് ഹരീന്ദ്രകുമാര്‍ സിങ്ങ് ആവശ്യപ്പെടുന്നത്.

2012 ഓഗസ്റ്റ് ഒന്നാം തിയതിയായിരുന്നു ബീഹാര്‍ സ്വദേശിയായ നിയമവിദ്യാര്‍ത്ഥിയായ സത്നാംസിങ് വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ അമൃതപുരി ആശ്രമത്തില്‍ എത്തുന്നത്. തുടര്‍ന്ന് അമൃതാനന്ദമയി കടന്നു വരുമ്പോള്‍ അവരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അമൃതാനന്ദമയിയുടെ സുരക്ഷാജീവനക്കാര്‍ സത്നാമിനെ മര്‍ദ്ദിച്ചിരുന്നു. ഇതിന് ശേഷം ഇയാളെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുക്കുകയും അടുത്ത ദിവസം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സത്നാംസിങ് അടുത്ത ദിവസം രാത്രിയോടെ മരണപ്പെടുകയായിരുന്നു. 70 ഓളം മുറിവകളായിരുന്നു സത്നാമിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. സത്നാമിന്റെ മരണം കേരള പൊലീസിലെ മികച്ച ഉദ്യോഗസ്ഥരെ കൊണ്ടോ, സിബിഐയെ കൊണ്ടോ അന്വേഷിപ്പിക്കണമെന്ന ആവശ്യവുമായാണ് സത്നാമിന്റെ അച്ഛന്‍ ഹരീന്ദ്രകുമാര്‍ സിങ്ങും ബന്ധുക്കളും വീണ്ടും കേരളത്തില്‍ എത്തിയിരിക്കുന്നത്.

സത്നാംസിങിന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കാന്‍ പുസ്തകം പ്രസിദ്ധീകരിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസ് പ്രഹസനമാണെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപെട്ട് സത്നാമിന്റെ പിതാവ് ഹരീന്ദ്രകുമാര്‍ സിങ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസില്‍ അനുകൂല നിലപാടല്ല കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതെന്നും അവര്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ആറ് പേര്‍ക്കെതിരെയായിരുന്നു വിചാരണ. എന്നാല്‍ സത്നാംസിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതൊന്നും കേസ് അന്വേഷണത്തെ ശരിയായ ദിശയിലെത്തിച്ചില്ലെന്നാണ് ആക്ഷേപം.

ഈ സാഹചര്യത്തില്‍ സത്നാം സിംഗിന്റെ ദുരൂഹമരണത്തിന്റെ വിവരങ്ങള്‍ സമൂഹത്തിന് മുന്നിലെത്തിക്കാന്‍ സത്നാം സിംഗിനെ കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാതാ അമൃതാനന്ദമയി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുമ്പോള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവ് പിന്നീട് ഊളന്‍പാറ മാനസിക രോഗാശുപത്രിയില്‍ മരിക്കുകയായിരുന്നു. ബീഹാര്‍ സ്വദേശിയായ സത്നാം സിങ് മാന്‍ എന്ന ഇരുപത്തെട്ടുകാരന്‍ കൊല്ലം വള്ളിക്കാവിലെ ആശ്രമത്തില്‍ അമൃതാനന്ദമയി ദര്‍ശനം നല്‍കുമ്പോള്‍ പരിഭ്രാന്തിയുണ്ടാക്കി ചാടി വീണെന്നും ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളെ കീഴടക്കി കൊല്ലം സബ്ജയിലില്‍ അടയ്ക്കുകയുമായിരുന്നു. ജയിലില്‍ ഇയാള്‍ അക്രമാസക്തനായതിനെത്തുടര്‍ന്ന് പേരൂര്‍ക്കട മാനസീകാരോഗ്യകേന്ദ്രത്തിലെത്തിക്കുകയും അവിടെ വച്ച് മരിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ മരിച്ചതിന് ശേഷമാണ് എത്തിച്ചതെന്നാണ് ആക്ഷേപം ഉയര്‍ന്നത്.

യുവാവിന്റെ മരണം മര്‍ദ്ദനം മൂലമാണെന്ന് വിവരമറിഞ്ഞ് തിരുവനന്തപുരത്തെത്തിയ ഇയാളുടെ അടുത്ത ബന്ധു വിമല്‍ കിഷോര്‍ ആരോപിച്ചിരുന്നു. മരിച്ച യുവാവിന്റെ ദേഹത്ത് മുപ്പത്തഞ്ചോളം മുറിവുകളാണുണ്ടായിരുന്നതെന്ന് വിമലിന്റെ ആരോപണം ഉന്നയിക്കുമ്പോള്‍ കണ്ട ടിവി വാര്‍ത്തകളിലെ വിഷ്വലുകളില്‍ മൃതദേഹത്തിലെ മുറിവുകള്‍ കാണാമായിരുന്നു. സത്നാം സിംഗിനൊപ്പം സെല്ലിലുണ്ടായിരുന്നവരുടെ മര്‍ദ്ദനമാണ് മരണകാരണമായതെന്നാണ് പൊലീസ് അനേഷണത്തില്‍ പറയുന്നതെങ്കിലും സത്നാം സിംഗിന്റെ വീട്ടുകാരും ഒരു വിഭാഗം മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ കൊലപാതകത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിക്കുകയും വിശദമായ അന്വേഷണം ആവശ്യപ്പെടുകയുമായിരുന്നു. സത്നാംസിങ് വധക്കേസില്‍ കോടതി കുറ്റപത്രം വായിച്ചുരുന്നു. തിരുവനന്തപുരം രണ്ടാം അതിവേഗകോടതി ജഡ്ജി പി. മാധവനാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം വായിച്ചത്. പ്രതികളെല്ലാം തന്നെ കുറ്റം നിഷേധിച്ചു. കൊലപാതകം. അന്യായമായി തടഞ്ഞുവയ്ക്കല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ രണ്ട് ജീവനക്കാരും രോഗികളായ നാല് തടവുകാരും ചേര്‍ന്ന് 2012 ഓഗസ്റ്റ് നാലിന് കമ്പി, കേബിള്‍വയര്‍, സ്‌കെയില്‍ എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചും തല സെല്ലിന്റെ ചുവരില്‍ ഇടിച്ചും സത്നാംസിംഗിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. നാലാം പ്രതി ബിജു നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. അനില്‍ കുമാര്‍, വിവേകാനന്ദന്‍, മഞ്ജേഷ്, ശരത്പ്രകാശ്, ദിലീപ് എന്നീ പ്രതികളാണുള്ളത്. എന്നാല്‍ അന്വേഷണത്തിന്റെ ദിശ ശരിയായിരുന്നില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് നീതിതേടി സത്നാംസിങ്ങിന്റെ കുടുംബം വീണ്ടും കേരളത്തിലെത്തിയത്.

സത്നാമിന്റെ മരണം കേരള പൊലീസിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരെ കൊണ്ടോ, സിബിഐയെ കൊണ്ടോ അന്വേഷിപ്പിക്കണമെന്ന ആവശ്യവുമായാണ് സത്നാമിന്റെ അച്ഛന്‍ ഹരീന്ദ്രകുമാര്‍ സിങ്ങും ബന്ധുക്കളും വീണ്ടും കേരളത്തില്‍ എത്തിയിരിക്കുന്നത്. 2012 ഓഗസ്റ്റ് ഒന്നാം തിയതിയായിരുന്നു ബീഹാര്‍ സ്വദേശിയായ നിയമവിദ്യാര്‍ത്ഥിയായ സത്നാംസിങ് വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ അമൃതപുരി ആശ്രമത്തില്‍ എത്തുന്നത്. തുടര്‍ന്ന് അമൃതാനന്ദമയി കടന്നു വരുമ്പോള്‍ അവരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അമൃതാനന്ദമയിയുടെ സുരക്ഷാജീവനക്കാര്‍ സത്നാമിനെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് ഇവരുടെ സംശയം. ഇതിന് ശേഷം ഇയാളെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുക്കുകയും അടുത്ത ദിവസം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സത്നാംസിങ് അടുത്ത ദിവസം രാത്രിയോടെ മരണപ്പെടുകയായിരുന്നു. 77 ഓളം മുറിവകളായിരുന്നു സത്നാമിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്.

സത്നാംസിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. എന്നാല്‍ ആ അന്വേഷണവും എവിടേയും എത്തിയിരുന്നില്ല. തുടര്‍ന്ന് അമൃതാനന്ദമയി മഠത്തെയും, കരുനാഗപ്പള്ളി പൊലീസിനെയും അന്വേഷണപരിധിയില്‍ നിന്ന് ഒഴിവാക്കുകയും കേസ് അട്ടിമറിച്ചെന്ന ആരോപണങ്ങളും ഉണ്ടായിരുന്നു.

Top