തിരുവനന്തപുരം :പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ രഹസ്യം സൂക്ഷിപ്പുകാരണ്ട് കാറിടിച്ച് കൊന്നു !..ആശ്രമത്തിൽ പെൺവാണിഭവും കൊലപാതകവും നടക്കുന്നു എന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ ക്രൈം ബ്രാഞ്ച് അന്വോഷണം പ്രഖ്യാപിച്ചു. ശാന്തിഗിരി ആശ്രമത്തിലെ അന്തെവാസിയുടെ മരണംകൊലപാതകമാണെന്നാരോപിച്ച് പൊതു പ്രര്‍ത്തകന്‍ പായിച്ചിറ നവാസാണ് പരാതിയുമായി രംഗത്ത് വന്നത് .യുവാവിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് നവാസ് സമർപ്പിച്ച പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജി പി ഉത്തരവിടുകയും ചെയ്തു .ആശ്രമത്തിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന സംശയംഉന്നയിച്ചതിന്റെ പേരില്‍ തനിക്കെതിരെയും വധ ഭീഷണിയുണ്ടെന്ന് നവാസ് നൽകിയ പരാതിയിൽ പറയുന്നു .നവാസിന്റെ പരാതി ഇങ്ങനെ ; പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെഅന്തെവാസിയും ആശ്രമത്തിന്റെ ഉടമസ്ഥയിലുള്ള എന്‍എന്‍ കമ്യൂണിക്കേഷനിലെവീഡിയോ ഗ്രാഫറും ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നംജ്ഞാനതപസിയുടെ വിശ്വസ്തനും മനസാക്ഷി സൂക്ഷിപ്പുകാരനുമായ മലപ്പറംതിരൂര്‍സ്വദേശി ചന്ദ്രസേനന്‍ സരസ്വതി എന്ന 23 വയസ്സുകാരന്‍വെഞ്ഞാറമൂട്ടില്‍വെച്ച് ഇദ്ദേഹവും മറ്റ് രണ്ട് പേരുമായി സഞ്ചരിച്ചബൈക്കില്‍ എതിരെ അമിതവേഗതില്‍ വന്ന കാറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചസംഭവം ആസൂത്രിതമായ കൊലപാതകമാണ് . സംഭവം ക്രൈബ്രാഞ്ചിനെ കൊണ്ട്അന്വേഷിപ്പിക്കുകയും കുറ്റവാളികളെ നിയമത്തിന്റെമുന്നില്‍ കൊണ്ട് വരികയുംവേണം . ഈ കേസില്‍ മൊഴി നല്‍കാനോ നിയമനടപടികളുമായി സഹകരിക്കാനോ തനിക്ക്സാധിക്കുമെന്ന് കരുതിന്നില്ലെന്നും ശാന്തിഗിരി ആശ്രമത്തിന്റെ ഗുണ്ടകള്‍ തന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്നുംനവാസ് പരാതിയില്‍ പറയുന്നു. ജൂലൈ 2ന് തന്നെ കൊലപ്പെടുത്തുമെന്ന്ഭീഷണിയുണ്ടായിരുന്നെന്നും തന്നെ കാറിടിച്ച് കൊലപ്പെടുത്താന്‍ശ്രമമുണ്ടായെന്നും നവാസ് ആരോപിച്ചതായും പ്രമുഖ ഓൺലൈൻ പത്രം പ്രവാസിശബ്ദം റിപ്പോർട്ട് ചെയ്തു .
തനിക്കെന്തെങ്കിലും സംഭവിച്ചാല്‍അതിന്റെ പൂര്‍ണഉത്തരവാദിത്തം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിഗുരുരത്‌നംജ്ഞാനതപസിയായിരിക്കുമെന്നും പൊലീസ് മേധാവിയ്ക്ക് സമര്‍പ്പിച്ചപരാതിയില്‍ നവാസ് വെളിപ്പെടുത്തുന്നുണ്ട്.ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്നുകൊല്ലപ്പെട്ട യുവാവെന്നും ഈ രഹസ്യം സൂക്ഷിപ്പാണ് യുവാവിന്റെമരണത്തിലേക്ക് നയിച്ചതെന്നും നവാസ് വെളിപ്പെടുത്തുന്നു. ഗുരുതരമായആരോപണങ്ങളാണ് ശാന്തിഗിരി ആശ്രമത്തിനെതിരെ നവാസിന്റെ പരാതിയിലുള്ളത്.ചന്ദ്രസേനൻ വളരെ വേഗമാണ് ശാന്തിഗിരി ആശ്രമത്തിൽ വലിയ നിലയിലേക്ക് വന്നത്.ശാന്തിഗിരി ആശ്രമം സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസിക്ക് വളരെ അടുപ്പവും സ്നേഹവും ഉള്ള വ്യക്തിയായിരുന്നു കൊലപ്പെട്ടയാൾ.ഈ വളർച്ച ആശ്രമത്തിലേ എല്ലാവരിലും കൗതുകം വളർത്തി. 2016 കാലഘട്ടത്തിൽ ചന്ദ്രസേനൻ മദ്യത്തിനും കഞ്ചാവിനും അടിമയായി.
പിന്നെ 15ഓളം വരുന്ന ചെറുപ്പകാരുടെ ഒരു സംഘവും അതിന്റെ തലവനുമായി.ശാന്തിഗിരി ആശ്രമത്തിനു അടുത്ത് ഒരു വീട്ടിൽ ആയിരുന്നു മദ്യപാനവും ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടവും ചന്ദ്രസേനന്റെ നേതൃത്വത്തിൽ നടന്നത്.ടെലിഫിലിമിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ശാന്തിഗിരി സ്കൂളിലേ പ്ളസ് വൺ, പ്ളസ് ടു പെൺകുട്ടികളേ വശീകരിച്ച് ചന്ദ്രസേനൻ സുഹൃത്തുക്കൾക്കുമായി ദുർനടപ്പിലേക്ക് നീങ്ങി.ശാന്തിഗിരി സ്കൂളിലേ പെൺകുട്ടികളേ ആശ്രമത്തിനു പിന്നിലേ ഒരു ബേക്കറി കടക്കു പുറകിലെ മുറിയിൽ അനാശാസ്യത്തിനായി കൊണ്ടുവന്നിരുന്നു. ഈ കട നടത്തിയത് ആശ്രമ സെക്രട്ടറിയായ സ്വാമിയുടെ ബന്ധുവാണ്. . ആശ്രമ സെക്രട്ടറിക്കും ഇതിൽ താല്പര്യം ഉള്ളതിനാലാണ് ചന്ദ്രസേനനേ വലം കൈയ്യായി നിർത്തിയത് എന്നും ഈ രഹസ്യങ്ങൾ എല്ലാം അറിയുന്ന ആൾ എന്ന നിലയിൽ തന്നെയാണ് ചന്ദ്രസേനനേ കൊലപ്പെടുത്തിയത് എന്നും പരാതിയിൽ പറയുന്നു.23/08/2017 പരാതിക്കാരനായ പായിച്ചറ നവാസിനേയും കൊലപ്പെടുത്താൻ ആശ്രമം അധികൃതർ ശ്രമിച്ചുവത്രേ.ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് പോലീസിൽ എഫ്.ഐ.ആർ 1126/2017 ആയി കേസുണ്ട്.തന്നെ കൊല്ലാൻ ശ്രമിച്ചപ്പോൾ താൻ ദൈവ സഹായം കൊണ്ട് രക്ഷപെട്ടെന്നു ആണ് നവാസ് പറയുന്നത് .
തനിക്ക് ഉണ്ടായ അപകടവും ചന്ദ്ര സേനന്റെ അപകട മരണവും തമ്മിൽ 99% സാമ്യം ഉണ്ട്.ചന്ദ്രസേനൻ മദ്യപിച്ച് രാത്രി 10 കിലോമീറ്റർ അകലെ ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോയെന്നും വഴിയിൽ കാറിടിച്ച് മരിച്ചു എന്നും ആയിരുന്നു കണ്ടെത്തൽ. ഇടിച്ച കാർ നിർത്താതെ പോയി. കൂടെ ബൈക്കിൽ ഉണ്ടായിരുന്നവർക്ക് പരിക്കും ഇല്ല. ഇത് ആസൂത്രിതമായ കൊലയായിരുന്നു.അപകടമല്ല.ചന്ദ്രസേനനൊപ്പം ഉണ്ടായിരുന്ന 2 പേർ കൊലയിൽ പങ്കെടുത്തവരാണ്. ഇവർ അറിഞ്ഞുകൊണ്ട് നടന്ന കൊലയായിരുന്നു ഇത്.പോത്തങ്കോട് ആശ്രമത്തിൽ ഇതിനു മുമ്പും ആസൂത്രിത മരണങ്ങളും കൊലപാതകവും ഉണ്ടായിട്ടുണ്ട് എന്ന് പരാതിക്കാരൻ ആരോപിച്ചു.ആശ്രമ സെക്രട്ടറി എല്ലാം ഒതുക്കുകയായിരുന്നു.എന്നും ചന്ദ്രസേനന്റെ മരണം കൊലപാതകമാണെന്നും തെളിവുകൾ താൻ നൽകാമെന്നും പായിച്ചറ നവാസ് പരാതിയിൽ പറയുന്നു .
ശാന്തിഗിരി ആശ്രമം സ്ഥാപകഗുരുവായ നവ ജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ കുടുംബാംഗമായ സോമിനിയുടെ മകനായ ചന്ദ്രബാബുവിനെ പോത്തന്‍ കോട് പോലീസ് സ്റ്റേഷനില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റു ചെയ്ത് മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കുടുംബാംഗങ്ങളായ സോമിനി, ജനമാതാ, വിഷ്ണുരാജ് എന്നിവരുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവന്നിരുന്നു .ആശ്രമത്തിലെ ഗുരുരത്‌നം സ്വാമിയുമായി ഒത്തു ചേര്‍ന്ന് കള്ളക്കേസില്‍ സോമിനിയുടെ മകനെ കുടുക്കിയിരിക്കുകയാണെന്നും ഇവരുടെ മറ്റൊരു മകനെ (ബിജു) ഗുരുരത്‌നം സ്വാമിയുടെ ആളുകള്‍ വീട്ടില്‍ നിന്നും നിര്‍ബന്ധിച്ചു വിളിച്ചു കൊണ്ടു പോയി കൊന്നതാണെന്നും ഇവര്‍ പറയുന്നു. ഇതുപോലെ തന്റെ രണ്ടാമത്തെ മകനേയും (ചന്ദ്രബാബു) കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും എന്തു ചെയ്യണമെന്നറിയാതെയിരിക്കുകയാണെന്നും ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും തങ്ങളുടെ മുന്‍പിലില്ലെന്നും അവര്‍ അന്ന് വെളിപ്പെടുത്തിയിരുന്നു .
ശാന്തിഗിരി ആശ്രമത്തിലെ ഒരു വിശ്വാസിയും ഗുരുരത്‌നം സ്വാമിയുടെ വിശ്വസ്തനുമായ പാലോട്ടുകോണം സ്വദേശി കുലശുദ്ധി 26 വയസ്സുള്ള സതീഷന്‍ മകന്‍ പ്രേമിച്ച് വശത്താക്കുകയും ശാരീരികമായി ചൂഷണം ചെയ്യുന്നതു കണ്ടെത്തിയ സാഹചര്യത്തില്‍ സോമിനിയുടെ മകന്‍ അവരെ രണ്ടുപേരെയും മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയും ചെയ്തു. അതിന്റെ പ്രതികാരമാണ് ഇതിന്റെ പിന്നിലുള്ളതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു .രാഷ്ട്രീയ-പോലീസ്-സിനിമാ ബന്ധങ്ങള്‍ എന്നിവ ദൃഢമായുള്ള ഗുരുരത്‌നം സ്വാമിയുടെ സ്വാധീനം തങ്ങളെ കൂട്ട ആത്മഹത്യയിലേക്കാണ് നയിക്കുന്നതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ഗുരുരത്‌നം സ്വാമിയുടെ പണത്തിന്റെ ബലത്തില്‍ ഗുരുവിന്റെ കുടുംബാംഗങ്ങളായ ഞങ്ങള്‍ക്ക് നീതി നിഷേധിക്കുകയാണെന്നും. ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരുവിന്റെ കുടുംബാംഗങ്ങളെ നശിപ്പിക്കുകയെന്നത് ഇവരുടെ രഹസ്യ അജണ്ടയായി മാറിയിരിക്കുകയാണെന്നും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിരുന്നു .