ശാന്തിഗിരി വാർത്തകൾ ബ്ളാക്ക് മെയിലിനോ ?വാർത്തകൾ പോയതെങ്ങനെ?ആശ്രമത്തിനുള്ളിൽ നേരിടേണ്ടി വന്ന രക്തമുറയുന്ന പീഠനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തൽ പുറത്ത് വിടുമെന്ന് വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തക.ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത് വിടുമെന്നും ഫിജോ ജോസഫ്

കൊച്ചി:ശാന്തിഗിരി ആശ്രമത്തിനുള്ളിലെ നിയമവിരുദ്ധ ചെയ്തികളെ തുറന്നു പറഞ്ഞ അന്തേവാസിയായ സന്യാസിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവിടുമെന്ന് ശാന്തിഗിരി ആശ്രമത്തിനുള്ളിലെ ആത്മീയകച്ചവടത്തിനെതിരെ വാർത്തകൾ പരമ്പരയായി ഓൺലൈൻ പോർട്ടലിലൂടെ പുറത്തുവിട്ട മാധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തൽ .ഫിജോ ജോസഫ് എന്ന മാധ്യമ പ്രവർത്തകയാണ് സന്യാസിനിയുടെ വെളിപ്പെടുത്തൽ സർക്കാരിനും പോലീസിനും മറ്റും കൊടുക്കുമെന്നും തെളിവുകൾ പുറത്ത് വിടുമെന്നും പറഞ്ഞു ലൈവ് ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത് .

എന്റെ കയ്യിൽ ശാന്തിഗിരി ആശ്രമത്തിന്റെ എല്ലാ പ്രതിച്ഛായയും തകർക്കാൻ പോരുന്ന ഒരു രഹസ്യ ഇന്റർവ്യൂ വീഡിയോ ഉണ്ട്.ആശ്രമ അധികാരികളുടെ അവിശുദ്ധബന്ധം നേരിൽ കണ്ട സന്യാസിനിയുടെ ഇന്റർവ്യൂ ആണത്.ഇവർ ഈ കാഴ്ചയെ തുടർന്ന് ഇതു പുറത്തുപറയാതിരിക്കാൻ അവർക്കു ആശ്രമത്തിനുള്ളിൽ നേരിടേണ്ടി വന്ന കേട്ടാൽ രക്തമുറയുന്ന പീഠനങ്ങളെക്കുറിച്ചും അവർ തുറന്നു പറയുന്നുണ്ട്” എന്നും ഫിജോ ജോസഫ് പറയുന്നു.ലൈവ് വീഡിയോ കൂടാതെ കുറീ വെളിപ്പെടുത്തലുകളും പോസ്റ്റായി കൊടുത്തിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫിജോ ജോസഫിന്റെ വീഡിയോ കേൾക്കാം :

ഫിജോയുടെ പോസ്റ്റ് :

ശാന്തിഗിരി ആശ്രമത്തിനുള്ളിലെ ആത്മീയകച്ചവടത്തിനെതിരെ വാർത്തകൾ പുറത്തുവിട്ട വ്യക്തി ഞാൻ ആണ്…..

പല പകലിരവുകൾ അക്ഷീണം പ്രയത്നിച്ചാണ് ഞാൻ ആ വാർത്തകൾ ചെയ്തത്…..

അത് പബ്ലിഷ് ചെയ്തപ്പോൾ മുതൽ പല ഭീഷണികൾ നേരിടേണ്ടി വന്നു…..

പലസമ്മര്ദങ്ങള് പ്രയോഗിച്ചെന്നെ ആ വാർത്തകളിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കി….

ഒത്തുതീർപ്പു ചർച്ചകൾക്ക് പലവട്ടം വേദികളൊരുങ്ങി……

പക്ഷെ അന്നും എനികെന്റെതായ നിലപാടുകൾ ഉണ്ടായിരുന്നു …

അതുകൊണ്ടുതന്നെ തടസ്സങ്ങളെ മറികടന്നു ഞാൻ മുന്നോട്ടുപോവുകയാണുണ്ടായത്….

വര്ഷങ്ങള്ക്കു മുൻപ് ആത്മീയവ്യാപാരി കെ പി യോഹന്നാനു എതിരെയും ആദിവാസിവിഭാഗത്തിന്റെ കാണപ്പെട്ട ദൈവമായിരുന്ന ഡോക്റ്റർ ഷാനവാസിന്റെ മരണത്തിനു പിന്നിൽ ഉണ്ടായ വിവാദങ്ങളെക്കുറിച്ചും ഞാൻ വാർത്തകൾ ചെയ്തിരുന്നു……

അവയുടെ മേൽ ഞാൻ നേരിട്ട ഭീഷണികൾ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു…..

വേട്ടയാടലുകൾ ഇന്നും നടക്കുന്നു ….

എന്നെ സമൂഹമധ്യത്തിൽ നാറ്റിക്കാൻ ഇല്ലാക്കഥകൾ പടച്ചുവിടാൻ ഈക്കൂട്ടരുടെ പി ആർ വർക്കുകൾ ഏറ്റെടുത്തു പ്രതിഫലം കൈപറ്റി സൈബർച്ചാവേറുകൾ അരങ്ങുതകർക്കുന്നുണ്ട്…..

എന്റെ കയ്യിൽ ശാന്തിഗിരി ആശ്രമത്തിന്റെ എല്ലാ പ്രതിച്ഛായയും തകർക്കാൻ പോരുന്ന ഒരു രഹസ്യ ഇന്റർവ്യൂ വീഡിയോ ഉണ്ട്……

ആശ്രമ അധികാരികളുടെ അവിശുദ്ധബന്ധം നേരിൽ കണ്ട സന്യാസിനിയുടെ ഇന്റർവ്യൂ ആണത്…..

ഇവർ ഈ കാഴ്ചയെ തുടർന്ന് ഇതു പുറത്തുപറയാതിരിക്കാൻ അവർക്കു ആശ്രമത്തിനുള്ളിൽ നേരിടേണ്ടി വന്ന കേട്ടാൽ രക്തമുറയുന്ന പീഠനങ്ങളെക്കുറിച്ചും അവർ തുറന്നു പറയുന്നുണ്ട്….

എന്നാൽ പിന്നീട് ഈ വീഡിയോ പുറത്തു വന്നാൽ എന്റെ കുടുംബത്തിനും മക്കൾക്കും അപകടം സംഭവിക്കുമെന്നുള്ള മുന്നറിയിപ്പുകൾ മൂലവും ഭീഷണി കാരണവും ഞാനിതു പ്രസിദ്ധീകരിച്ചില്ല….

എന്നാലിപ്പോൾ ഞാൻ വീഡിയോ ഇന്റർവ്യൂ ശാന്തിഗിരി അധികാരികൾക്ക് കൈമാറി 60 ലക്ഷം രൂപ കൈപ്പറ്റിയെന്ന് ഇവരുടെ പി ആർ വർക്കു ഏറ്റെടുത്തവർ പ്രചരിപ്പിക്കുന്നുണ്ട്…..

അതുകൊണ്ടു തന്നെ എന്റെ സത്യസന്ധത തെളിയിക്കേണ്ടത് എന്റെ ആവശ്യമാണ്……

eൻറെ സമൂഹത്തിലെ നിലനിൽപ്പിനും ഇത് ആവശ്യമാണെന്ന് തിരിച്ചറിയുന്നതിനാl ഈ ഇന്റർവ്യൂ ന്റെ എഡിറ്റ് ചെയ്യാത്ത വേർഷൻ അതായതു മുഴുവൻ വീഡിയോ ക്ലിപ്‌സും ഞാൻ മുഖ്യമന്ത്രിയെ നേരിൽ കണ്ടും കേരളം ഡി ജി പി യെ നേരിൽ കണ്ടും ഏല്പിക്കും….

എന്റെ ജ്‌ജീവനു വരെ അപകടം ആണെന്ന തിരിച്ചറിവിൽ ഇതിന്റെ ഒരു കോപ്പി ബഹുമാനപെട്ട ഹൈക്കോർട്ട് ജസ്റ്റിസിന്റെ കൈവശവും എത്തിക്കും……

കേരളം ഗവർണർക്കു നൽകും…..

ശാന്തിഗിരി വിഷയത്തിൽ ഞാൻ പണം കൈപ്പറ്റിയെന്ന് പ്രചരിപ്പിക്കുന്ന സകാലത്തെരുവുപട്ടികൾക്കും എന്നെ ഇല്ലായ്മചെയ്യാനും എൻറെ കരിയർ നശിപ്പിക്കാൻ പിന്നാലെ കൂടിയ വേട്ടപ്പട്ടികൾക്കുമുള്ള എന്റെ മറുപടി ഇതാണ്…….

തടയാമെങ്കിൽ തടഞ്ഞോളൂ…….

സത്യമേവ ജയതേ.

എന്നാൽ ശാന്തിഗിരിക്കെതിരെ പരമ്പരയായി വാർത്തകൾ പുറത്ത് വിട്ട പോർട്ടലിൽ നിന്നും വാർത്തകൾ മുഴുവനും അപ്രത്യക്ഷ്യമായതിൽ ദുരൂഹതയുണ്ട് വാർത്തകൾ ഇവിടെ പോയി എന്നും ചോദ്യങ്ങളുമായി പലരും കമന്റുമായി ഫിജോ ജോസഫിന്റെ പോസ്റ്റിനടിയിൽ എത്തിയിട്ടുണ്ട് .പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവിടും പുറത്ത് വിറ്റും എന്ന് പറഞ്ഞു പല വീഡിയോകളും വിട്ടിട്ടും പലതും പിന്നീട് വെളിച്ചം കണ്ടില്ല എന്നും ആരോപണം ഉയരുന്നു .എല്ലാം വെറും ബ്ളാക്മെയിലിംഗിനായുള്ള ടൂളുകൾ ആയിരുന്നോ എന്നും ചോദിക്കുന്നു .

Top