മലയാളി ഹൗസില്‍ നിങ്ങളെ വിളിച്ചോ എന്നെ വിളിച്ചു 26 ലക്ഷവും കിട്ടി; മണ്ടെന്ന് വിളിക്കുന്നവര്‍ക്ക് സന്തോഷ് പണ്ഡിറ്റിന്റെ ചുട്ട മറുപടികള്‍ വായിക്കാം

കൊച്ചി: സന്തോഷ് പണ്ഡിറ്റ് വട്ടാണെന്നും തിരു മണ്ടനാണെന്നുമാണ് മലയാളിള്‍ പലരും ആക്ഷേപിക്കാറ് എന്നാല്‍ താന്‍ മണ്ടനാണെങ്കില്‍ ബുദ്ധിമാന്‍മാരോട് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കട്ടെ എന്നാണ് പണ്ഡിറ്റിന്റെ വാദം.

നിങ്ങളില്‍ എത്രപേരെ ടെലിവിഷന്‍ റിയാലിറ്റി ഷോയായ മലയാളി ഹൗസിലേക്ക് വിളിച്ചു? പക്ഷേ എന്നെ വിളിച്ചു; 26 ലക്ഷം രൂപയും കിട്ടിയെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. അപ്പോള്‍ എന്നെ മണ്ടന്‍ എന്ന് വിളിക്കുന്നവരല്ലേ ശരിക്കും മണ്ടന്‍മാരെന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു,

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ചു ലക്ഷം രൂപയ്ക്ക് എത്ര പേര്‍ക്ക് സിനിമ ചെയ്യാനാവും? ആര്‍ക്കും ചെയ്യാന്‍ പറ്റുമെന്നൊക്കെ ചുമ്മാ വീമ്പിളക്കാം. പക്ഷേ അത് സന്തോഷ് പണ്ഡിറ്റിനേ സാധിക്കൂ. അതിനു ചങ്കൂറ്റം വേണമെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില് സന്തോഷ് പറയുന്നു. പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി പത്തുമണി വരെ 14 ദിവസം തുടര്‍ച്ചയായി കംപ്യൂട്ടറിനു മുന്നിലിരുന്ന് എഡിറ്റിങ്ങും, മിക്‌സിങ്ങും തനിയെ പഠിച്ച് തനിയെ ചെയ്യാനുള്ള ക്ഷമ വേണമെന്നും പണ്ഡിറ്റ് പറയുന്നു.

എന്‍ജീനിയറിങ് മെഡിക്കല്‍ സീറ്റുകള്‍ക്ക് 25 ലക്ഷം വരെ കൊടുക്കുന്ന കാലത്താണ് അഞ്ചു ലക്ഷത്തിന് ഞാന്‍ സിനിമ ചെയ്യുന്നതെന്ന കാര്യമാണ് പണ്ഡിറ്റ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. എന്റെ സെറ്റില്‍ കള്ളും, കഞ്ചാവുമില്ല, അതുകൊണ്ടാണ് സിനിമയ്ക്ക് ചെലവ് കുറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ പുതിയ ചിത്രത്തെ കുറിച്ചും പണ്ഡിറ്റ് നിലപാട് വ്യക്തമാക്കി. പുതിയ ചിത്രമായ നീലിമയില്‍ എട്ടു നായികമാരും, എട്ടു പാട്ടുകളുമുണ്ട്. താന്‍ ഡബിള്‍ റോളിലാണ് അഭിനയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുലക്ഷം രൂപയ്ക്ക് നിങ്ങള്‍ ബാഹുബലിയുടെ നിലവാരമുള്ള സിനിമ പ്രതീക്ഷിക്കരുതെന്നും, ദേശീയ തലത്തില്‍ ഫെയ്മസാവുമെന്നാണ് ജാതകമെന്നും പറഞ്ഞ സന്തോഷ് കല, രാഷ്ട്രീയം, ആത്മീയത എന്നീ മൂന്നു കാര്യങ്ങളിലൊന്നില്‍ ദേശീയ തലത്തില്‍ അറിയപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തിലും,ആത്മീയതയിലും നിലവില്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രമുഖ നടന്‍ തന്നെ കൂടെ അഭിനയിക്കാന്‍ വിളിച്ചെന്നും വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് ആ പദ്ധതി ഉപേക്ഷിച്ചെന്നും പറഞ്ഞ സന്തോഷ് പണ്ഡിറ്റ് അതിനുള്ള കാരണം ഇപ്രകാരമാണ് വിശദമാക്കിയത് ഒരു വീട്ടില്‍പ്പോയി പെണ്ണ് കണ്ടു എന്നു കരുതി അതിനെ കല്യാണം കഴിച്ചു എന്നു പ്രചരിപ്പിക്കുന്നത് ശരിയാണോ എന്നാണ് ചോദിച്ചത്. മറ്റ് നടന്മാരെയോ, സംവിധായകരെയോ പോലെയല്ലാ, ആര്‍ക്കും തന്നെ 99477 25911 എന്ന നമ്പരില്‍ നേരിട്ട് വിളിക്കാമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

Top