ദ്യുതിയുടെ സ്വപ്‌നങ്ങള്‍ക്ക് വെളിച്ചം നല്‍കാന്‍ സന്തോഷ് പണ്ഡിറ്റ്

സഹായത്തിന് അര്‍ഹയായ ഒരു പെണ്‍കുട്ടിയ്ക്ക് തന്നാലാവുന്ന പിന്തുണ നല്‍കിയും സാധിക്കുന്നവരുടെയെല്ലാം സഹായം അവള്‍ക്കുവേണ്ടി അഭ്യര്‍ത്ഥിച്ചുകൊണ്ടും സന്തോഷ് പണ്ഡിറ്റ് വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ദ്യുതി എന്ന പെണ്‍കുട്ടിയെയും ജീവിതസാഹചര്യങ്ങള്‍ മൂലം സ്വപ്‌നങ്ങള്‍ നേടിയെടുക്കാനാവാത്ത അവളുടെ അവസ്ഥയെയും കുറിച്ച് സന്തോഷ് പണ്ഡിറ്റ് വിവരിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിങ്ങനെ…
Dear facebook family,
ഇന്നലെ എന്റെ ഫേസ് ബുക്കില് Dhyuthy എന്ന കുട്ടി ചെറിയൊരു സഹായം ചോദിച്ചു വിവരങ്ങള് നല്കിയിരുന്നു…കോഴിക്കോട് നിന്നും കാര്യങ്ങള് നേരില് മനസ്സിലാക്കുവാനായ് ഞാനിന്ന് തിരുവനന്തപുരത്തെത്തി…cycling, swimming , running (triathlon) അടക്കം വിവിധ sports items ev state, national level നിരവധി പുരസ്‌കാരങ്ങള് നേടിയിട്ടുണ്ട്… ഇപ്പോള് Olympics പങ്കെടുക്കണമെന്ന മോഹവുമായാണ് എന്നെ സമീപിച്ചത്….ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലകന്‍, പലിശീലനത്തിന് പുതിയ സൈക്കിളടക്കം പല ആവശ്യങ്ങളും ഉണ്ട്..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാര്യങ്ങള് നേരില് അവരുടെ വീട്ടില് പോയി മനസ്സിലാക്കിയ ഞാന്‍ ആ കുട്ടിക്ക് കുഞ്ഞു സഹായങ്ങള് ചെയ്തു…ഭാവിയിലും ചില സഹായങ്ങള് ചെയ്യുവാന്‍ ശ്രമിക്കും…

(ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കാന്‍ ഒരു വിവരണത്തിന്റെ ആവശ്യം ഇല്ല,,,,, ആ മേശപ്പുറത്തിരിക്കുന്ന ട്രോഫികളും പതക്കങ്ങളും കണ്ടാല്‍ മനസ്സിലാവും,,,,,
നന്ദി ജോസ് ജീ, ഷൈലജ sister, മനോജ് ബ്രോ)

Top