രാഷ്ട്രപതി ദേശീയ ചലച്ചിത്ര അവാര്‍ഡ് നല്‍കാത്തതിന്റെ പേരില്‍ ചടങ്ങ് ബഹിഷ്‌കരിച്ച അവാര്‍ഡ് ജേതാക്കള്‍ക്കെതിരെ തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്. എനിക്കായിരുന്നു അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാല്‍ പോലും സന്തോഷത്തോടെ വാങ്ങുമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മൂന്നാംകിട ചാനലുകള്‍ അവാര്‍ഡ് നല്‍കുമ്പോള്‍ എല്ലാവരും ഒരുങ്ങികെട്ടി പോകുന്നുണ്ടല്ലോ എന്നും പണ്ഡിറ്റ് വിമര്‍ശിച്ചു.
പണ്ഡിറ്റിന്റെ പ്രതികരണത്തിന് മികച്ച പിന്തുണയാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്നത്. ഇതിപ്പോ കല്യാണ വീട്ടില്‍ പോയിട്ട് കല്യാണ ചെക്കന്‍ തന്നെ വിളമ്പി തന്നാലെ കഴിക്കൂ എന്ന് പറഞ്ഞ അവസ്ഥ ആയി സന്തോഷ് അണ്ണാ എന്ന് ആളുകള്‍ പറയുന്നു. പണ്ഡിറ്റിനോടുള്ള ഇഷ്ടം കൂടിവരുകയാണെന്ന് ആരാധകര്‍ പറഞ്ഞു.
പണ്ഡിറ്റിന്റെ വാക്കുകള്‍:
എനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാല്‍ പോലും ഞാന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെ. ആരു തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമുക്ക് തരുന്ന ഒരാദരം ആയി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നത്.
(വാല്‍ കഷ്ണം: ഏതെങ്കിലും ഒരു മൂന്നാകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ആരു കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നു)