വിസ്‌കിയേക്കാള്‍ ഇഷ്ടം വോട്ക; ബിയറിന്റെ മണം ഇഷ്ടമല്ല; പ്രണയത്തിന് അനിയന് ടിപ്‌സുകള്‍ കൊടുത്ത് സഹായിക്കാറുണ്ട്

കൊച്ചി:  നീണ്ട ഇടവേളയ്ക്ക് ശേഷം സനൂഷ കൊടിവീരനിലൂടെ സിനിമയിലേക്ക് എത്തുകയാണ്. ഷംന കാസിം മൊട്ടയടിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ശശികുമാറാണ് ചിത്രത്തിലെ നായകന്‍. പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയില്‍ അച്ഛനും അമ്മയും അറിയാത്ത  ചില കാര്യങ്ങളെ കുറിച്ച് സനുഷ ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.

സനുഷയ്ക്ക് വോട്കയാണത്രെ വിസ്‌കിയെക്കാള്‍ ഇഷ്ടം. ബിയറിനേക്കാള്‍ ഇഷ്ടം വൈനും. ബിയറിന്റെ മണം ഇഷ്ടമല്ല എന്നാണ് സനുഷ പറയുന്നത്. കഴിക്കാതെ എങ്ങിനെ മണം അറിയാം എന്ന ചോദ്യത്തിന് സനുഷയ്ക്ക് ഉത്തരമില്ല… ‘നെക്സ്റ്റ് ക്വസ്റ്റ്യന്‍’ എന്നായിരുന്നു ആ ചോദ്യത്തോടുള്ള പ്രതികരണം.അച്ഛനും അമ്മയും ഈ അഭിമുഖം കാണരുതേ എന്ന് പറഞ്ഞുകൊണ്ടാണ് സനുഷ ഇക്കാര്യങ്ങളത്രെയും പറഞ്ഞത്. ബിയറാണോ വൈനാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ വൈന്‍ എന്ന് ഉത്തരം. വോട്കയോ വിസ്‌കിയോ എന്ന ചോദ്യത്തിന് വോട്ക എന്നും മറുപടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടുകാര്‍ അറിയാത്ത വേറെയും ചില കാര്യങ്ങള്‍ സനുഷ വെളിപ്പെടുത്തി. കൂട്ടുകാരുടെ പ്രണയത്തിന് സനുഷ സഹായം ചെയ്തു കൊടുക്കാറുണ്ട്. അനിയനും ചില ടിപ്‌സുകളൊക്കെ പറഞ്ഞുകൊടുക്കാറുണ്ടെന്നും സനുഷ പറഞ്ഞു.

എന്നാല്‍ തനിക്ക് മറ്റാരോടും പ്രണയം തോന്നിയിട്ടില്ല എന്നാണ് സനുഷ പറയുന്നത്. എനിക്കെന്നോടാണ് ഏറ്റവും ഇഷ്ടം. ജീവിതത്തോടാണ് പ്രണയം എന്ന് സനുഷ ഉത്തരം പറഞ്ഞു.

1998 ല്‍ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് സനുഷയുടെ തുടക്കം. തുടര്‍ന്ന് ദാദാ സാഹിബ്, കരുമാടിക്കുട്ടന്‍, രാവണപ്രഭു, മേഘമല്‍ഹാര്‍, കണ്‍മഷി, മീശമാധവന്‍ തുടങ്ങി 20 ല്‍ അധികം ചിത്രങ്ങളില്‍ ബാലതാരമായി എത്തി.

നായികയായി സനുഷ അരങ്ങേറ്റം കുറിച്ചത് തമിഴ് സിനിമയിലാണ്. 2009 ല്‍ പുറത്തിറങ്ങിയ റേനിഗുണ്ട എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. ആര്‍ പനീര്‍ശെല്‍വമാണ് ചിത്രം സംവിധാനം ചെയ്തത്.

മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായിട്ടാണ് സനുഷ പിന്നീട് മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലും നായികയായെത്തി. അതിന് ശേഷം നായികാ പ്രാധാന്യമുള്ള വേഷങ്ങള്‍ അധികം സനുഷയ്ക്ക് മലയാളത്തില്‍ കിട്ടിയില്ല. സപ്തമശ്രീ തസ്‌കരാ, മിലി, നിര്‍ണായകം തുടങ്ങിയ ചിത്രങ്ങളിലെല്ലാം സെക്കന്റ് ഹീറോയിന്‍ ആയിരുന്നു.

മലയാളത്തിലും തമിഴിലും കന്നടയിലും മാത്രമല്ല തെലുങ്ക് സിനിമകളിലും സനുഷ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ബംഗാരം, ജീനിയസ് എന്നിവയാണ് സനുഷയുടെ തെലുങ്ക് ചിത്രങ്ങള്‍. തമിഴിലും മലയാളത്തിലും തന്നെയാണ് നടി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്

Top