ഡേറ്റിങിന് താത്പര്യമുണ്ടോയെന്ന് വിജയ് ദേവരകൊണ്ടയോട് സനുഷ; ഇതൊക്കെ പരസ്യമായോ എന്ന കമന്റുമായി മലയാളികള്‍

മലയാളത്തില്‍ ബാലതാരമായി എത്തി പിന്നീട് നായികയായി തിളങ്ങുന്ന നടിയാണ് സനുഷ. കാഴ്ച എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ സനുഷ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചതിനു ഇപ്പോള്‍ നായിക വേഷങ്ങളില്‍ ശ്രദ്ധിക്കുകയാണ്. അന്യഭാഷകളില്‍ തിരക്കേറിയ നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ചര്‍ച്ചയായി മാറുന്നത്.

തെലുങ്കിലെ യുവസൂപ്പര്‍താരം വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്, ‘തന്നോടൊപ്പം ഡേറ്റിങിന് താത്പര്യമുണ്ടോ?’ എന്നാണ് സനുഷ കുറിച്ചത്. നിരവധി ആളുകളാണ് സനുഷയുടെ ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയത്. ‘സഹിക്കുന്നില്ല മോളെ’ എന്നായിരുന്നു നടി മഹിമ നമ്പ്യാര്‍ ചിത്രത്തിനു നല്‍കി കമന്റ്.

എന്നാല്‍ എപ്പോഴത്തെയും പോലെ മോശം കമന്റുമായും ആളുകള്‍ സനുഷയുടെ പോസ്റ്റിലെത്തി. ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ പരസ്യമായി പറയാന്‍ തുടങ്ങിയോ എന്നായിരുന്നു ഒരാളുടെ ചോദ്യം. എങ്കില്‍പ്പിന്നെ ഐലവ് യൂ പറഞ്ഞൂടേയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

തെന്നിന്ത്യന്‍ സിനിമയുടെ ഹരമായി മാറിയ വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രമായ ‘ഡിയര്‍ കോമ്രേഡി’നായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ പ്രമോഷന്റെ ഭാഗമായി വിജയ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു.മലയാളക്കരയിലും അദ്ദേഹത്തിന് ആരാധകരേറെയാണ്.

Top