
കാമുകനൊപ്പവും സുഖിക്കാന്‍ മകനെ കൊന്ന ‘അമ്മ’. ഉറങ്ങാന്‍ കിടന്ന ഒന്നരവയസ്സുകാരനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ശരണ്യ സ്വന്തം കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ കണ്ണൂര്‍ സിറ്റി തയ്യില്‍ കടപ്പുറത്ത് കൊടുവള്ളി ഹൗസില്‍ ശരണ്യയെ (24) കണ്ണൂര്‍ ടൗണ്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ രണ്ടു ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ വൈകിട്ട് അറസ്റ്റുചെയ്തു. ഇവരുടെ മകന്‍ വിയാനാണ് (ഒന്നര) കൊല്ലപ്പെട്ടത്.