സരിത്തിനെ ആരൊക്കെയോ കിഡ്‌നാപ്പ് ചെയ്തു’ വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. സരിത്തിനെ കസ്റ്റഡിയിലെടുത്തത് പോലീസിന്റെ വിജിലൻസ് പാലക്കാട് യൂണിറ്റ്

തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസിലെ പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് കേസിലെ മറ്റൊരു പ്രതി സ്വപ്‌ന സുരേഷ്. ഇന്ന് രാവിലെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്നാണ് സരിത്തിനെ കൊണ്ടുപോയത് എന്നും വന്നവരരാണ് എന്ന് അറിയില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. തന്റെ വെളിപ്പെടുത്തലിന് പിന്നാലെ അവര്‍ ആക്രമണം തുടങ്ങി എന്നാണ് മനസിലാക്കേണ്ടത് എന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ ഫ്‌ളാറ്റിൽ നിന്നും ബലം പ്രയോഗിച്ച് കൊണ്ടുപോയത് പോലീസിന്റെ വിജിലൻസ് സംഘം. പാലക്കാട്ടെ വിജിലൻസിന്റെ കസ്റ്റഡിയിൽ ആണ് സരിത്ത് നിലവിലുള്ളത്. ലൈഫ് മിഷൻ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സരിത്തിനെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് വിജിലൻസ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെയോടെയാണ് വിജിലൻസ് സരിത്തിനെ കൊണ്ടുപോയത്. സ്വപ്ന സുരേഷും മറ്റ് സ്റ്റാഫുകളും താമസിക്കുന്ന ബിൽടെക് അവന്യൂ എന്ന ഫ്ളാറ്റിൽ നിന്നാണ് സരിത്തിനെ തട്ടിക്കൊണ്ട് പോയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയ്‌ക്കെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് സംഘം കൊണ്ടുപോയത്.

രാവിലെ സ്വപ്‌ന മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ ഉറച്ചുനിന്ന് വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയത്. പോലീസാണെന്ന് പരിചയപ്പെടുത്തിയ ഒരു സംഘം വന്ന് കൂട്ടിക്കൊണ്ടുപോയി എന്നായിരുന്നു വിവരം. മൊബൈൽ ഫോൺ ഉൾപ്പെടെ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.

എന്നാൽ സരിത്തിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പാലക്കാട് പോലീസ് വ്യക്തമാക്കിയതോടെ ആരാണ് കൊണ്ടുപോയതെന്ന് സംശയമായി. മാദ്ധ്യമങ്ങളും പോലീസും അന്വേഷണം തുടരുന്നതിനിടെയാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതായി വിജിലൻസ് സ്ഥിരീകരിക്കുന്നത്.

എന്റെയും എന്റ കുടുംബത്തിന്റേയും സരിത്തിന്റെയും സരിത്തിന്റെ കുടുംബത്തിന്റേയും നേര്‍ക്കുള്ള ഭീഷണി എത്രത്തോളം ആണെന്ന് മനസിലാക്കണം. ആരൊക്കയോ വന്ന് പിടിച്ച് വലിച്ച് പട്ടാപ്പകല്‍ സി സി ടി വിയും സെക്യൂരിറ്റിയുമുള്ള ഫ്‌ളാറ്റില്‍ നിന്ന് സരിത്തിനെ പിടിച്ച് കിഡ്‌നാപ്പ് ചെയ്ത് കൊണ്ടുപോയിരിക്കുകയാണ്. ഇത് എനിക്കെതിരായ അടുത്ത അറ്റാക്ക് ആണ്. കേരളത്തിലെ ജനങ്ങള്‍ മനസിലാക്കേണ്ടത് ഈ ഗുണ്ടായിസം നിര്‍ത്തലാക്കിക്കണം എന്നാണ് സ്വപ്‍ന പറയുന്നത് .

സത്യം പുറത്ത് വരാന്‍ വേണ്ടിയാണ്. ആരേയും അപകീര്‍ത്തിപ്പെടുത്താനല്ല. സത്യം മാത്രമെ ഞാന്‍ പറയുന്നുള്ളൂ. വന്നവര്‍ക്ക് യൂണിഫോണോ ഐ ഡി കാര്‍ഡോ ഇല്ല. ആര്‍ക്കും ആരെയും പട്ടാപ്പകല്‍ കിഡ്‌നാപ്പ് ചെയ്യാം വെട്ടിക്കൊല്ലാം എന്നതാണ് കേരളത്തിലെ ജനങ്ങള്‍ ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. ഞാന്‍ വേറെ നിങ്ങളോടൊന്നും പറഞ്ഞിട്ടില്ല. എന്റെ വീട്ടില്‍ നിന്ന് ഒരാളിനെ മൂന്നാല് പേര് വന്ന് എടുത്തോണ്ട് പോയിരിക്കുകയാണ്.

പൊലീസ് എന്ന് പറഞ്ഞിട്ട്. പൊലീസാണോ എന്നൊന്നും അറിയില്ല. പാലക്കാട് ബില്‍ഡ്‌ടെക് അവന്യൂ എന്ന് ഫ്‌ളാറ്റിലെ സ്റ്റാഫ് അക്കമൊഡേഷനില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. എന്റെ കൂടെ നില്‍ക്കുന്നവരെല്ലാം ഭീഷണിയിലാണ്. ബലാല്‍ക്കാരമായി പിടിച്ച് കൊണ്ടുപോയി. ഒരു കാരണവുമില്ലാതെയാണ് പിടിച്ചുകൊണ്ടുപോയിരിക്കുന്നത്.

Top