സ്വന്തം കുടുംബം തകർന്നിട്ടും സരിത്ത് സ്വപ്നയ്ക്കൊപ്പം….

സ്വന്തം കുടുംബം തകർന്നിട്ടും സരിത്ത് സ്വപ്നയ്ക്കൊപ്പം.സ്വപ്നയുമായുള്ള അടുപ്പത്തിലൂടെയാണ് സരിത്ത് സ്വർണക്കടത്തിൽ പങ്കാളിയാകുന്നത്. സ്വപ്നയും കൂട്ടരും കേരളത്തിലേയ്ക്ക് കടത്തികൊണ്ടുവന്നിരുന്നത് കോടികളുടെ സ്വര്‍ണമെന്ന് സരിതിന്റെ മൊഴി. എന്നാല്‍ കോടികളുടെ സ്വര്‍ണം ആരാണ് അയക്കുന്നതെന്നോ ആര്‍ക്കാണ് എന്നോ തനിക്കറിയില്ലെന്നും എല്ലാം സ്വപ്ന മാഡത്തിനേ അറിയൂ എന്നും സരിത് കസ്റ്റംസിനോടു പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ കേരളത്തിലേക്കും മംഗലാപുരം അടക്കം മറ്റു സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലേക്കും സ്വര്‍ണം കടത്താന്‍ സ്വപ്നയ്ക്കും സംഘത്തിനും ഉന്നതരുടെ സഹായം പതിവായി ലഭിച്ചിരുന്നുവെന്നാണ് സരിത് കസ്റ്റംസിന് നല്‍കിയ മൊഴി

Top