41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുമായി സരിത!ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ വദനസുരതവും കെസിയെ പൂട്ടാന്‍ ബലാല്‍സംഗവും ! ഉമ്മന്‍ചാണ്ടി നുണപരിശോധനയ്ക്ക് തയ്യാറാകണമെന്ന് സരിത

തിരുവനന്തപുരം:സോളാര്‍ കേസ് വീണ്ടും ചര്‍ച്ചാവിഷയമാവുമ്പോള്‍ ആരോപണ വിധേയരായ നേതാക്കളെയെല്ലാം കുടുക്കി കോണ്‍ഗ്രസിനെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനാണ് നീക്കം.സോളാര്‍കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പങ്ക് വ്യക്തമാക്കാന്‍ 41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സരിത എസ് നായര്‍ പുറത്തു വിടുമെന്ന് സൂചന. തന്റെ പരാതിയില്‍ പരാമര്‍ശിക്കുന്നവരുമായുള്ള 41 മിനിറ്റ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സരിത നേരത്തേ വെളിപ്പെടുത്തിയിരുന്നു.

പറയുന്നത് സത്യമാണെന്ന് തെളിയിക്കാനാണ് വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ പുറത്ത് വിടുന്നതെന്നും ഉമ്മന്‍ചാണ്ടി നുണപരിശോധനയ്ക്ക് തയ്യാറാവണമെന്നും അന്വേഷണവുമായി താന്‍ സഹകരിക്കുമെന്നും സരിത വ്യക്തമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുതിര്‍ന്ന നേതാക്കളുമായുള്ള ബന്ധം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുതിയ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറാണെന്നും സരിത വ്യക്തമാക്കിയിരുന്നു. മുമ്പ് സരിതയുടേതായി ഏതാനും വീഡിയോകള്‍ പുറത്തു വന്നിരുന്നെങ്കിലും ഇതിലൊന്നും കോണ്‍ഗ്രസ് നേതാക്കളുടെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. പുതിയ വീഡിയോ പുറത്തു വിടുമെന്ന് സരിത വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സോളാര്‍ കേസ് വീണ്ടും ചൂടുപിടിക്കുമെന്നുറപ്പാണ്.

ബ്രൂവറി ചലഞ്ചിലും ശബരിമല വിഷയത്തിലും തൊട്ടതെല്ലാം പിഴച്ച പിണറായി അറ്റകൈ പ്രയോഗമെന്ന നിലയിലാണ് സോളാര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്  എന്ന് ആരോപിക്കുന്നുണ്ടെങ്കിലും സരിതയുടെ പരാതി കോൺഗ്രസിന് തിരിച്ചടി തന്നെയാണ് . ബ്രൂവറിയില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചതിനുള്ള മറുപണിയായും ഇതു വിലയിരുത്തപ്പെടുന്നു. ഇതൊക്കെയാണെങ്കിലും ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയ്‌ക്കെതിരായ ലൈംഗിക ആരോപണം യുഡിഎഫിനു പിടിവള്ളിയാകും.

എഡിജിപി പത്മകുമാറിനെതിരേയും സരിത പലവട്ടം പരാതിപ്പെട്ടിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നതായും സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്യപ്പെട്ടതിനാല്‍ അതിലൂടെ സോളാര്‍ പദ്ധതിയിലേക്ക് തനിക്ക് അനേകം ഇടപാടുകാരെ ഉണ്ടാക്കാന്‍ കഴിഞ്ഞതായും പറഞ്ഞു. തങ്ങളുടെ പദ്ധതി അടിസ്ഥാനമാക്കി പുതിയൊരു ഊര്‍ജ്ജ പദ്ധതി രൂപീകരിക്കാന്‍ തന്നില്‍ നിന്നും 1.90 കോടി രൂപയോളം ഉമ്മന്‍ ചാണ്ടി കൈപ്പറ്റിയതായും ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുകയാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും. ക്ലിഫ് ഹൗസില്‍ വദനസുരതത്തിന് വിധേയനാക്കിയെന്ന ആരോപണം ഉമ്മന്‍ ചാണ്ടിക്കെതിരെ ചര്‍ച്ചയായി. ഇതില്‍ സരിതയുടെ കത്ത് ഹൈക്കോടതി ഇടപെട്ട് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും മാറ്റുകയും ചെയ്തു.

പിസി വിഷ്ണുനാഥും ബെന്നി ബെഹനാനും തന്റെ കൈയ്യില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും ജിക്കുമോന്‍, സലിംരാജ്, ടെന്നിജോപ്പന്‍, തോമസ് കുരുവിള എന്നിവര്‍ക്കെല്ലാം ടീം സോളാര്‍ കമ്പനിയുടെ മെഗാ പ്രൊജക്ട് പദ്ധതികളുമായി ബന്ധമുണ്ടായിരുന്നുവെന്നും സരിത ആരോപിക്കുന്നുണ്ട്. അടൂര്‍ പ്രകാശ് സരിതയെ വിളിക്കാന്‍ മാത്രം പ്രത്യേക മൊബൈല്‍ കണക്ഷന്‍ എടുത്തിരുന്നുവെന്ന് നേരത്തെ ചര്‍ച്ചയായ കാര്യമാണ്. ഹൈബി ഈഡനില്‍ നിന്നും പിസി വിഷ്ണുനാഥില്‍ നിന്നും പീഡനങ്ങളുണ്ടായെന്നും ഉമ്മന്‍ചാണ്ടിയെ കൂടാതെ ജോസ് കെ മാണിയും വദനസുരതം നടത്തിയെന്നും സരിത മുമ്പ് പറഞ്ഞിരുന്നു. ഐ ജി പത്മകുമാര്‍ കലൂരിലെ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിച്ചെന്നും സരിത ആരോപിച്ചിരുന്നു.

Top