സോളാര്‍ കമ്മീഷനില്‍ സരിതയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍,വിഷ്ണുനാഥും ബെന്നി ബെഹന്നാനും പണം വാങ്ങി,തന്റെ കത്തിനെ കുറിച്ച് രഹസ്യ മൊഴി നല്‍കാന്‍ തയ്യാറാണെന്നും സോളാര്‍ നായിക.

കൊച്ചി:താന്‍ എഴുതിയ കത്തിനെ കുറിച്ച് രഹസ്യമൊഴി നല്‍കാന്‍ തയ്യാറാണെന്ന് സരിത എസ് നായര്‍.സോളര്‍ കമ്മീഷനില്‍ മൊഴി നല്‍കുമ്പോഴാണ് സരിത കോണ്‍ഗ്രസ്സ് നേതാക്കളെ ഞെട്ടിച്ച് കൊണ്ട് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.ജയിലില്‍ വെച്ചെഴുതിയ കത്ത് പൊതു ഇടത്തില്‍ എല്ലാവരുടേയും മധ്യത്തില്‍ കാണിക്കാന്‍ താന്‍ തയ്യാറല്ലെന്ന് അവര്‍ വ്യക്തമാക്കി.കമ്മീഷന്‍ രഹസ്യ സിറ്റിങ്ങ് നടത്തിയാല്‍ അതെല്ലാം തുറന്ന് പറയാന്‍ തയ്യാറാണെന്നാണ് ഇപ്പോഴത്തെ സരിതയുടെ നിലപാട്.

 

രഹസ്യമായി സീല്‍ വെച്ച കവറില്‍ ഇത് കമ്മീഷന് കൈമാറാനാകുമോ എന്ന് ജസ്റ്റിസ് ശിവരാജന്‍ സരിതയോട് ചോദിച്ചു.താന്‍ മൊഴി നല്‍കുന്ന കാര്യം സരിതയോട് പറഞ്ഞിരുന്നുവെന്ന് ബിജു രാധാകൃഷണന്‍ പറഞ്ഞത്.എന്നാല്‍ ഇത് തെറ്റാണെന്ന്  സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കവേ സരിത പറഞ്ഞു.കോണ്‍ഗ്രസ്സ് എംഎല്‍എമാരായ പിസി വിഷ്ണുനാഥിനും,ബെന്നി ബെഹന്നാനും എതിരായാണ് ഇന്ന് സരിത പ്രധാനമായും മൊഴി നല്‍കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

20011ല്‍ മാനവീക യാത്രക്കായി പിസി വിഷ്ണുനാഥിന് രണ്ട് ലക്ഷം രൂപ നല്‍കി.രണ്ട് ഘട്ടമായായിരുന്നു പണം കൈമാറ്റം നടന്നത്.മാനവിക യാത്ര ഒറ്റപ്പാലത്തെത്തിയപ്പോള്‍ വേദിയില്‍ വെച്ച് വിഷ്ണു പറഞ്ഞ ഒരാള്‍ക്കാണ് ഒരു ലക്ഷം നല്‍കിയത്.ബാക്കി ഒരു ലക്ഷം എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ച് കൈമാറി.എന്നാല്‍ ഇതിന് രശീത് നല്‍കാമെന്ന് പറഞ്ഞെങ്കിലും അത് തന്നില്ല.ബെന്നി ബെഹന്നാന്‍ പാര്‍ട്ടി ഫണ്ടിലേക്കായി അഞ്ച് ലക്ഷം രൂപ വാങ്ങിച്ചെന്നും സരിത കമ്മീഷനില്‍ പറഞ്ഞിട്ടുണ്ട്.

സരിതയുടെ വിസ്താരം സോളാര്‍ കമീഷനില്‍ തുടരുകയാണ്.നേരത്തെ സരിതയെ ഉമ്മന്‍ചാണ്ടിക്കായി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്ന വ്യവസായി എബ്രഹാം കലമണ്ണിലിന്‌ നോട്ടീസ് അയക്കാനും കമ്മീഷന്‍ തീരുമാനിച്ചു.
കമ്മീഷന് രഹസ്യ മൊഴി നല്‍കമെന്ന് വ്യക്തമാക്കിയതോടെ അട്ടക്കുളങ്ങര ജയിലില്‍ വെച്ച് എഴുതിയ കത്തിലെ ഉള്ളടക്കം സോളാര്‍ കമ്മീഷന് ലഭിക്കുമെന്നാണ് സൂചന.

Top