കൊച്ചി:സോളാറില്‍ സെറ്റില്‍മെന്റ് വിവാദം കൊഴുക്കുകയാണ്.സോളാര്‍ അന്വേഷണ കമ്മീഷന്‍ മുമ്പില്‍ ‘ഞെട്ടിക്കുന്ന’ വെളിപ്പെടുത്തലുകളും തെളിവുകളുമായി എത്തിയ സരിത എസ് നായര്‍ എവിടെ പോയി? അന്വേഷണ കമ്മീഷന്‍ രണ്ട് ദിവസമായി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും സരിത മുങ്ങി നടക്കുകയാണ്. ഇതോടെ സരിതയെ സെറ്റില്‍ ചെയ്യാനുള്ള യുഡിഎഫ് നേതാക്കള്‍ ശ്രമിക്കുന്നതാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. എ ഗ്രൂപ്പിലെ പ്രമുഖരുമായുള്ള ശബ്ദരേഖ പുറത്തുവിട്ട സരിത ഇനിയും ശബ്ദരേഖകള്‍ പുറത്തുവിടുമെന്ന് പറഞ്ഞിരുന്നു. ഇതിനിടെയാണ് അവര്‍ കമ്മീഷന്‍ മുമ്പില്‍ ഹാജരാകാതെ മുങ്ങി നടക്കുന്നത്. തന്റെ പ്രശ്‌നം സാമ്പത്തികം തന്നെയാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ സരിത പണം കിട്ടിയാല്‍ ആരു പറയുന്നതും കേള്‍ക്കുമെന്ന നിലപാടുകാരിയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സരിതയുടെ പേരില്‍ ഇടതും വലതും പോരു തുടങ്ങിയിട്ടുണ്ട്.
ഇന്നലെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിസ്താരത്തിനായി ഹാജരാകാന്‍ സാധിക്കില്ലെന്ന് സരിത എസ്.നായര്‍ സോളാര്‍ കമ്മീഷനെ അറിയിച്ചിരുന്നു. ഇതോടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കമ്മിഷന്‍ സരിതയുടെ ശക്തമായ താക്കീതും നല്‍കി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തെളിവെടുപ്പ് നീട്ടിക്കൊണ്ടു പോകാനാകില്ല. ഇങ്ങനെയെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. ലോകാവസാനം വരെ തെളിവുകള്‍ സ്വീകരിക്കാനാകില്ലെന്നും ഇനിയും എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് ഹാജരാക്കണമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
മന്ത്രി ആര്യാടന്‍ മുഹമ്മദിന്റേയും പൊലീസ് അസോസിയേഷന്റേയും സര്‍ക്കാരിന്റേയും അഭിഭാഷകരാണ് സരിതയെ ക്രോസ് വിസ്താരം ചെയ്യാനിരുന്നത്. മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ സരിതയെ നേരത്തെ വിസ്തരിച്ചിരുന്നു. സോളാര്‍ പദ്ധതിയുടെ നടത്തിപ്പിനായി ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു സരിത സോളാര്‍ കമ്മിഷന് മുമ്പാകെ മൊഴി നല്‍കിയത്. പൊലീസ് അസോസിയേഷന് 40 ലക്ഷം വാഗ്ദാനം ചെയ്‌തെങ്കിലും സാന്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 20 ലക്ഷം രൂപ നല്‍കിയെന്നും സരിത വെളിപ്പെടുത്തിയിരുന്നു. ആരോപണങ്ങള്‍ മന്ത്രിയും പൊലീസ് അസോസിയേഷന്‍ സെക്രട്ടറി അജിത്തും നിഷേധിച്ചിരുന്നു.
കമ്മീഷന്‍ അതിരുകടക്കുന്നുവെന്ന പരാമര്‍ശത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും, സര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ ഉത്തരവിട്ടിരുന്നു. തങ്കച്ചന്‍ പറയുന്ന പ്രകാരമാണെങ്കില്‍ കമ്മീഷന്‍ പ്രവര്‍ത്തിക്കേണ്ട കാര്യമില്ല. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തിരുന്ന് കൊണ്ട് തങ്കച്ചന്‍ നടത്തിയ പരാമര്‍ശത്തെ യുഡിഎഫിന്റെ അഭിപ്രായമായിട്ടാണ് കമ്മീഷന്‍ കാണുന്നത്.
ഇക്കാര്യത്തില്‍ ഘടകകക്ഷികള്‍ക്ക് നോട്ടീസ് അയക്കണോ എന്ന കാര്യത്തില്‍ ഉടനെ തീരുമാനമെടുക്കും. കമ്മീഷന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനാണ് തങ്കച്ചന്‍ ശ്രമിച്ചതെന്നും അതിനാല്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്തെന്നും, കമ്മീഷന്‍ ആക്റ്റ് 10എ പ്രകാരമാണ് നടപടിയെന്നും ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി.
സരിത അന്വേഷണ കമ്മീഷനില്‍ ഹാജരാകാതിരുന്നാല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കില്ല. ഇങ്ങനെ വന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉമ്മന്‍ ചാണ്ടിക്ക് അത് ആശ്വാസമായി മാറും. അതിനിടെ സരിത അവസാന നിമിഷം മുങ്ങിയത് ഇടതു നേതാക്കള്‍ കൊടുക്കാമെന്ന് പറഞ്ഞ തുക കൊടുക്കാത്തതു കൊണ്ടാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എന്നാല്‍ സരിത കൂടുതല്‍ മിണ്ടാതിരിക്കാന്‍ വേണ്ടി യുഡിഎഫ് സരിതയെ ചാക്കിട്ടു പിടിച്ചെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു.
മുഖ്യമന്ത്രിയും സരിതയുമൊത്തുള്ള സിഡി അന്വേഷിച്ച് ബിജു രാധാകൃഷ്ണനും സോളാര്‍ കമ്മീഷനും കോയമ്പത്തൂര്‍ യാത്ര നടന്ന ദിവസം തെളിവുകള്‍ മാറ്റാന്‍ തമ്പാനൂര്‍ രവി സരിതയോട് ആവശ്യപ്പെട്ടെന്നത് അടക്കമുള്ള വിവരങ്ങള്‍ നേരത്തെ സരിതയുടെ വെളിപ്പെടുത്തലിന്റെ ഭാഗമായി പുറത്തുവന്നിരുന്നു. ടെലിഫോണ്‍ സംഭാഷണത്തിലാണ് തെളിവുകള്‍ സരിതയുടെ വീട്ടില്‍ നിന്ന് മാറ്റാന്‍ രവി ആവശ്യപ്പെട്ടത്. ഇതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇത് കൂടാതെ ബെന്നി ബെഹനാനും സരിതയുമായി സംസാരിച്ചെന്ന വിവരങ്ങള്‍ പുറത്തുവരുന്നിരുന്നു.