സരിതയും ചെന്നിത്തലയും കൊല്ലൂരിൽ ദർശനം നടത്തി!.

മംഗളൂരു: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സോളാർ കേസിലെ പ്രതി സരിത എസ് നായരും ഒരേ ദിവസം കൊല്ലൂരിൽ എത്തിയാതായി റിപ്പോർട്ട് . ശനിയാഴ്‌ച രാവിലെ ഒമ്പതോടെ കൊല്ലൂരിലെത്തിയ ഇരുവരും മൂകാംബിക ക്ഷേത്ര ദർശനം നടത്തി.സോളാർ കേസ് പ്രതി സരിത ആദ്യം മടങ്ങി. വിശേഷാൽ പൂജയ്‌ക്ക് ശേഷം വൈകിട്ട് അഞ്ചോടെ ചെന്നിത്തലയും മടങ്ങിയെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു സോളാർ കേസ്‌ പ്രതി നൽകിയ പരാതിയിൽ ഉമ്മൻ‌ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസ് കഴിഞ്ഞ ദിവസം സർക്കാർ സിബിഐക്ക് വിട്ടിരുന്നു.

സോളാർ കേസിൽ ലൈംഗിക പീഡന വിവരത്തിലെ പ്രസക്തഭാഗം ഇങ്ങനെയായിരുന്നു
”അന്നൊരു ബിജെപി ഹര്‍ത്താല്‍ ദിവസമായിരുന്നു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറാക്കാനെന്ന് പറഞ്ഞ് നാസറുള്ള വിളിച്ച്‌ റോസ് ഹൗസില്‍ വരാന്‍ ആവശ്യപ്പട്ടു. അത് വിശ്വസിച്ച്‌ റോസ് ഹൗസില്‍ ചെന്നപ്പോള്‍ അവിടെ മന്ത്രിയെയെ സ്റ്റാഫിനെയോ കണ്ടില്ല. ഗേറ്റില്‍ രണ്ടു പൊലീസുകാര്‍ മാത്രം. കാര്യം പറഞ്ഞപ്പോള്‍ അവര്‍ ബന്ധപ്പെട്ട ശേഷം മന്ത്രി വരുന്നെന്ന് പറഞ്ഞു. അദ്ദേഹം ഹാളില്‍ ഉണ്ടെന്ന് പറഞ്ഞത് അനുസരിച്ച്. അവര്‍ അവിടേക്ക് പോയി. എന്നാല്‍ അവിടെ നാസറുള്ളയെ കണ്ടില്ല. നാസറുള്ളയെ അവിടെയും കാണാതിരുന്നപ്പോള്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കതകടയ്ക്കപ്പെട്ടു. അവിടെ ഉണ്ടായിരുന്നത് കെസിയായിരുന്നു. മദ്യലഹരിയിലായിരുന്ന അയാള്‍ ബലപ്രയോഗത്തിലൂടെ അവരെ കൈക്കുള്ളിലാക്കി കീഴ്പ്പെടുത്തി. അയാള്‍ അവരെ ഉപദ്രവിച്ചു. ചീത്ത പേരുകള്‍ വിളിച്ചു. അവരും ചീത്തപേരുകള്‍ വിളിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ചു ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധം അയാള്‍ അവരെ ശാരീരികമായി അവശതയിലാക്കി. സോളാര്‍ കേസില്‍ മുന്‍ മന്ത്രി കെ സി വേണുഗോപാലിനെതിരേ സരിതാ എസ് നായരുടെ മൊഴിയില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. അവരുടെ കയ്യില്‍ അതിന്റെ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേണുഗോപാല്‍ നിരവധി തവണ ഭീഷണിപ്പെടുത്തിയെന്നും പറയുന്നുണ്ട്. ഉമ്മന്‍ചാണ്ടി, ആര്യാടന്‍, വേണുഗോപാല്‍, അനില്‍കുമാര്‍, ഹൈബി ഈഡന്‍, ജോസ് കെ മാണി, പളനിമാണിക്യം, സുബ്രഹ്മണ്യന്‍, ഐജി പത്മകുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരേയാണ് സരിത ലൈംഗികാരോപണം നടത്തിയിരിക്കുന്നത്. മുന്‍മന്ത്രി അടൂര്‍പ്രകാശും കെ.പത്മകുമാറും ലൈംഗികമായി പീഡിപ്പിച്ചതിന് പുറമേ ടെലിഫോണിക് സെക്‌സും നടത്തിയെന്നും ആരോപിക്കുന്നു. കെ.പത്മകുമാര്‍ കല്ലൂരിലെ ഫ്‌ളാറ്റില്‍ വച്ചാണ് പീഡിപ്പിച്ചത്. എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോസ് ഹൗസ്, ലേ മെറിഡിയന്‍, കേരള ഹൗസ് എന്നിവിടങ്ങളില്‍ വച്ചാണ് അനില്‍ കുമാര്‍ പീഡിപ്പിച്ചത്. എംഎല്‍എ ഹോസ്റ്റലില്‍ വച്ചും എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചുമാണ് ഹൈബി ഈഡന്‍ പീഡിപ്പിച്ചത്. ജോസ് കെ മാണി ദില്ലിയില്‍ വച്ചും സരിതയെ പീഡിപ്പിച്ചു..”

കേസ് വീണ്ടും സജീവമാകുമ്പോൾ ഒരുപാട് കോൺഗ്രസുകാർ കുടുങ്ങും .സോ​ളാ​ർ കേ​സ് സി​ബി​ഐ​ക്കു കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കേസിലെ പ്ര​തി മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത് ന​ൽ​കി​യ​താ​യാ​ണു സൂ​ച​ന. ഇ​തു ഇ​ട​തു​കേ​ന്ദ്ര​ങ്ങ​ൾ പ്രതിയോട്‌ കത്ത്‌ ചോ​ദി​ച്ചു വാ​ങ്ങി​യ​താ​ണെ​ന്ന ആ​രോ​പ​ണം പ്ര​തി​പ​ക്ഷം ഇ​തി​ന​കം ഉ​യ​ർ​ത്തി​ക്ക​ഴി​ഞ്ഞു.ഇ​തി​നി​ടെ​ എ​ട്ടോ​ളം അ​റ​സ്റ്റ് വാ​റ​ണ്ടുള്ള കേസുകളിലെ പ്ര​തി​ മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി​യ​തും വി​വാ​ദ​മാ​യി​ട്ടു​ണ്ട്. ബി​വ​റേ​ജ് കോ​ർ​പ​റേ​ഷ​നി​ലും കെ​ടി​ഡി​സി​യി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി​യി​ട്ട് ഇ​രു​പ​തോ​ളം യു​വാ​ക്ക​ൾ​ക്ക് വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി​യെ​ന്ന കേ​സി​ൽ​നി​ന്നു സോളാര്‍ പ്രതിയെ ഒ​ഴി​വാ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​തും വി​വാ​ദ​മാ​യി​ട്ടു​ണ്ട്.

നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ​നി​ന്നാ​ണ് ഇ​വ​രെ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വ്യാ​ജ​നി​യ​മ​ന ഉ​ത്ത​ര​വ്, ശ​ബ്ദ​രേ​ഖ, ബാ​ങ്ക് രേ​ഖ എ​ന്നീ തെ​ളി​വു​ക​ൾ നി​ല​നി​ൽ​ക്കു​ന്പോ​ൾ കേ​സ് പി​ൻ​വ​ലി​ക്കു​ക ദു​ഷ്ക​ര​മാ​ണെ​ന്നു പോ​ലീ​സി​ലെ ത​ന്നെ ഒ​രു വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​യെ​ന്ന പേ​രി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി യു​വാ​ക്ക​ളെ ക​ബ​ളി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. യു​വാ​ക്ക​ൾ പ​ണം അ​യ​ച്ച​തി​ന്‍റെ ബാ​ങ്ക് രേ​ഖ​ക​ൾ പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു.സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ൽ കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, എ.​പി. അ​നി​ൽ​കു​മാ​ർ, അ​ടൂ​ർ പ്ര​കാ​ശ്, ഹൈ​ബി ഈ​ഡ​ൻ, ബി​ജെ​പി ദേശീയ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പ​രാ​തി.

Top