തിരുവനന്തപുരം: സരിത എസ് നായരുടെ വാര്‍ത്ത എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരും ഒന്നറിയാന്‍ അത് വായിച്ചു പോകും. ഇതു മുതലാക്കി സരിതയില്‍ നിന്ന് എന്തുകിട്ടുമെന്നാണ് മാധ്യമങ്ങളുടെയും വാരികകളുടെയും ചിന്തിക്കുന്നത്. തമിഴില്‍ സരിതയുടെ ആത്മകഥ വന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഇത് മലയാളത്തില്‍ ഇറക്കാനാണ് വാരികകളുടെ പരക്കം പാച്ചില്‍.
തമിഴില്‍ കുമുദം വാരിക വിറ്റുപോയത് ചൂടപ്പം പോലെയാണ്. മലയാളത്തില്‍ ഇത് ഏറ്റെടുക്കാന്‍ ലയാള വാരികകള്‍ തമ്മിലടി തുടങ്ങി. കൂടുതല്‍ പണം നല്കുന്നവര്‍ക്ക് അവകാശം നല്കുമെന്നാണ് സരിതയുടെ നിലപാട്. പുസ്തക രൂപത്തില്‍ ആത്മകഥ പുറത്തിറക്കാനാണ് സരിത പദ്ധതിയിടുന്നത്. ഇത് അറിഞ്ഞതോടെ ഇതിന്റെ വാണിജ്യസാധ്യതകള്‍ തിരിച്ചറിഞ്ഞാണ് മനോരമയും മംഗളവും ഫയറും കരുക്കള്‍ നീക്കുന്നത്. വന്‍ തുക നല്‍കി പ്രസിദ്ധീകരണ അവകാശം നേടാനാണ് പദ്ധതി. തമിഴിലെ വാരികയില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ മലയാള പരിഭാഷയായാലും മതിയെന്നാണ് ഇവരുടെ പക്ഷം. ഇക്കാര്യത്തില്‍ സരിത ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നാണ് സൂചന.
ഇതേ കുറിച്ച് സരിത പറയുന്നത് ഇങ്ങനെ- എഴുത്തിന്റെ തിരക്കിലാണ് ഇപ്പോള്‍. ഒന്നിനു പുറകെ ഒന്നായി പ്രശ്നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ എന്നു പൂര്‍ത്തിയാകുമെന്ന് പറയാനാവില്ല. ചിലപ്പോള്‍ പുസ്തകം സ്വയം പ്രസിദ്ധീകരിച്ചേക്കാം-സരിത പറയുന്നു.
താന്‍ ഇതുവരെ വെളിപ്പെടുത്താത്ത രഹസ്യങ്ങള്‍ പുസ്തകത്തിലുണ്ടാകുമെന്നാണ് അവര്‍ പറയുന്നത്. ആത്മകഥ സ്ത്രീകള്‍ക്കു മുന്നറിയിപ്പായിരിക്കും. സ്ത്രീകള്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതില്‍ വൃാപൃതരാണ്. തന്റെ അനുഭവം ഏവര്‍ക്കും മുന്നറിയിപ്പാണെന്നും സരിത വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പുസ്തകത്തിന്റെ കോപ്പിറൈറ്റിനായി സരിത ലക്ഷങ്ങളാണ് ചോദിക്കുന്നത്. ആത്മകഥയുടെ പുസ്തക രൂപം സ്വന്തമാക്കാണ് പ്രമുഖരായ നാലോളം പ്രസാധകര്‍ കോപ്പിറൈറ്റിനായി അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. തമിഴില്‍ സരിതയുടെ ആത്മകഥയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. ഇതോടെയാണ് ആത്മകഥ സ്വന്തമാക്കാന്‍ മലയാളം വാരികകളും സജീവമായെത്തുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ സരിത മുന്‍തൂക്കം കൊടുക്കുന്നത് മനോരമയ്ക്കും മംഗളത്തിനും തന്നെയാണ്. പക്ഷേ മനോരമയുടെ ഇടപെടലുകളില്‍ സംശയവുമുണ്ട്. ആരേയും പിണക്കാന്‍ മനോരമ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ സരിത എഴുതുന്നതില്‍ ഇടപെടലുകള്‍ ഉണ്ടാകും. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഴുതുന്നതിനെ മനോരമ അംഗീകരിക്കില്ല. അതിനാല്‍ പണം എത്ര കിട്ടിയാലും മനോരമയ്ക്ക് ആത്മകഥ നല്‍കുന്നതില്‍ ആലോചിച്ച് മാത്രമേ സരിത തീരുമാനം എടുക്കൂ.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ സരിത എസ് നായര്‍ ആരോപിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെയും സരിത ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസും നല്‍കിയിരുന്നു. ഇതൊന്നും വകവെക്കാതെയാണ് സരിതയുടെ ആത്മകഥ രചന. വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ വിവാദ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ ആത്മകഥയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ചിലര്‍ കുടുങ്ങും ഇതുവരെ വിവാദത്തില്‍ പ്രത്യക്ഷപ്പെടാത്ത പല കഥാപാത്രങ്ങളും ആത്മകഥയില്‍ എത്തുമെന്നാണ് സരിത എസ് നായരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തമിഴില്‍ പ്രസിദ്ധീകരിക്കുന്ന കുമുദം മാസികയിലാണ് സരിതയുടെ ആത്മകഥ ഇപ്പോള്‍ പ്രസിദ്ധീകരിച്ച് വരുന്നത്.
എല്ലാം പറയാന്‍ തീരുമാനിക്കുന്നുവെന്ന് അര്‍ത്ഥം വരുന്ന ‘സൊല്ലൈത്താന്‍ ഇനക്കര’ എന്ന പേരിലാണ് സരിതയുടെ ജീവിതം കുമുദം പരമ്പരയാക്കുന്നത്. ഇതിന്റെ പ്രചാരണത്തിനായി തമിഴ്നാട്ടിലാകെ സരിതയുടെ വിവിധ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകളുടെ പ്രചാരണവും നടത്തി. വന്‍ പ്രതികരണമാണ് വാരികയ്ക്ക് ലഭിക്കുന്നതെന്നും കുമുദം അധികൃതര്‍ പറയുന്നു. സരിതയുടെ സ്‌കൂള്‍ ജീവിതവും ചെറുപ്പകാലവുമാണ് ആദ്യ ലക്കത്തില്‍ പറയുന്നത്. വലിയ വിവാദങ്ങളൊന്നുമില്ലെങ്കിലും വരും ലക്കങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും വാരിക പറയുന്നുണ്ട്.
വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതിന് മുമ്പെ വിവാഹിതായതാണ് തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ താളപ്പിഴയെന്ന് സരിത പറയുന്നു. പ്രവാസിയായ ഭര്‍ത്താവ് തന്നെ ചതിക്കുകയായിരുന്നുവെന്നും പരമ്പരയില്‍ സരിത വെളിപ്പെടുത്തുന്നുണ്ട്.