
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂര്‍ എംപി. വിദ്യാര്‍ഥികള്‍ എല്ലാ പുസ്തകങ്ങളും വായിക്കണം എല്ലാ അഭിപ്രായങ്ങളും അറിയണം. വിമര്‍ശനാത്മകമായി ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും സിലബസില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. ഇഷ്ടമുളള കാര്യങ്ങള്‍ മാത്രം വായിക്കാനും അറിയാനും സര്‍വകലാശാലയില്‍ പോവേണ്ടതില്ല എന്നും തരൂര്‍ പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വേറിട്ട നിലപാടുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സിലബസില്‍ ഗോള്‍വാര്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തയതില്‍ തെറ്റില്ല എന്നാണ് ശശി തരൂരിന്റെ പ്രതികരണം.ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തയതില്‍ തെറ്റില്ല എന്നാണ് ശശി തരൂരിന്റെ നിലപാട്. ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രമേ വായിക്കൂ എന്നാണെങ്കില്‍ സര്‍വകലാശാലയില്‍ പോയിട്ട് കാര്യമില്ല. എല്ലാ അഭിപ്രായങ്ങളും വിദ്യാര്‍ഥികള്‍ അറിയണം, വായിക്കണം. രാഷ്ട്രീയക്കാരന്‍ എന്ന നിലയിലല്ല, അക്കാദമീഷ്യന്‍ എന്ന നിലയിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
പല പുസ്തകങ്ങളോടൊപ്പമാണ് ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആ പുസ്തകങ്ങള്‍ മാത്രമാണ് സിലബസിലുള്ളത് എങ്കില്‍ ശരിയാകുമായിരുന്നില്ല. ഇവിടെ ഗാന്ധിജിയുടെയും നെഹ്രുവിന്റെയും പുസ്തകങ്ങള്‍ക്കൊപ്പമാണ് ആര്‍എസ്എസ് നേതാക്കളുടെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതില്‍ തെറ്റ് പറയാനാകില്ല. വിദ്യാര്‍ഥികള്‍ എല്ലാം വായിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.ഒരു യൂണിവേഴ്‌സിറ്റിയില്‍ കയറിയാല്‍ പല അഭിപ്രായങ്ങളുണ്ടാകും. ചില പുസ്തകങ്ങള്‍ സര്‍വകലാശാലയില്‍ ഉണ്ടാകാന്‍ പാടില്ല എന്ന് പറയാന്‍ പറ്റില്ല. തെറ്റും ശരിയും വേര്‍ത്തിരിച്ചുകൊടുക്കുന്നതില്‍ അധ്യാപകര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം, സിലബസിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് സുധാകരന്‍ ചെയ്തത്. കാവിവല്‍ക്കണം സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.