പാര്‍ലമെന്റിലേക്ക് ശശി തരൂർ എത്തിയത് വീൽ ചെയറിൽ

വീല്‍ചെയറില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് എത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കഴിഞ്ഞ ആഴ്ച പാര്‍ലമെന്റില്‍ വെച്ച് അദ്ദേഹത്തിന്റെ കാലുളുക്കിയിരുന്നു. പടികള്‍ ഇറങ്ങവെയായിരുന്നു തരൂരിന് ചുവട് പിഴച്ചത്. കാലിന് പരിക്ക് പറ്റി കിടക്കുന്ന ചിത്രങ്ങള്‍ തരൂര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

വീല്‍ ചെയറിലിരുന്ന് കൊണ്ട് പാര്‍ലമെന്റിലേക്ക് എത്തിയ ചിത്രവും തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് എത്ര പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് രാജ്യത്തുളളത് എന്നതിനുളള തന്റെ നിരാശയും ശശി തരൂര്‍ പങ്കുവെച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തരൂരിന്റെ ട്വീറ്റ് ഇങ്ങനെ: വീല്‍ചെയറില്‍ നിങ്ങള്‍ക്ക് പാര്‍ലമെന്റിനകത്തേക്ക് കടക്കണമെങ്കില്‍ അതിന് വേണ്ടിയുളള റാംപുളള ഒരു വഴി മാത്രമേ ഉളളൂ, 9ാം വാതിലിലൂടെയാണത്. മികച്ച ഒരു നാല് മിനുട്ട് യാത്ര ലോക്‌സഭയിലേക്ക് (ഒപ്പമുളളവരുടെ സഹായത്തോടെ). ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ നമ്മള്‍ എത്ര മാത്രം പിന്നിലാണ് എന്ന തിരിച്ചറിവാണ് ഈ താല്‍ക്കാലിക വൈകല്യം എന്നിലുണ്ടാക്കിയിരിക്കുന്നത്, തരൂര്‍ കുറിച്ചു.

17,000ത്തിന് മുകളില്‍ ലൈക്കുകള്‍ തരൂരിന്റെ ട്വീറ്റിന് ലഭിച്ചിട്ടുണ്ട്. തരൂര്‍ സൂചിപ്പിച്ച വിഷയത്തില്‍ നിരവധി പേര്‍ അഭിപ്രായ പ്രകടനങ്ങളും സോഷ്യല്‍ മീഡിയയില്‍ നടത്തിയിട്ടുണ്ട്. തരൂരിന് കാലിന് പരിക്ക് പറ്റിയപ്പോള്‍ സഞ്ചരിക്കാന്‍ സഹായത്തിന് കുറഞ്ഞത് മൂന്ന് പേരെങ്കിലുമുണ്ട്. എന്നാല്‍ നമുക്ക് ചുറ്റുമുളള ഭിന്നശേഷിക്കാരായ ഭൂരിപക്ഷം ആളുകള്‍ക്കും ഇതൊക്കെ സ്വയം ചെയ്യേണ്ട അവസ്ഥയാണ് എന്നാണ് ആളുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

Top