വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാട് !!യുവജനങ്ങളില്‍ 40 % പേര്‍ക്ക് ഇവിടെ ജോലിയില്ല. സര്‍ക്കാര്‍ കിറ്റ് കൊടുത്ത് വോട്ട് വാങ്ങുന്നു – വിമര്‍ശനവുമായി തരൂര്‍

തിരുവനന്തപുരം: സിപിഎമ്മിന് ഇടതുപക്ഷ സർക്കാരിനും എതിരെ വിമർശനം ഉന്നയിക്കുന്നില്ല എന്ന അസൂയാലുക്കളായ ചില കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങൾക്ക് ശക്തമായ പ്രതികരണവുമായി ശശി തരൂർ .പിണറായി സര്‍ക്കാരിനെതിരെ അതിശക്തമായ വിമര്‍ശനവുമായി ശശി തരൂര്‍. വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാടാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി. കടമെടുപ്പ് പരിധി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് ധനകാര്യ മന്തി കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുന്നു. തൊഴിലില്ലായ്മ കേരളത്തില്‍ കൂടി വരുകയാണ്. യുവജനങ്ങളില്‍ 40 % പേര്‍ക്ക് ഇവിടെ ജോലിയില്ല. സര്‍ക്കാര്‍ കിറ്റ് കൊടുക്കുന്നു, വോട്ട് വാങ്ങുകയാണെന്നും തരൂര്‍ പറഞ്ഞു.

അതേസമയം തന്‍റെ പരിപാടിക്ക് വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്നും തരൂര്‍ പറഞ്ഞു. കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണ്. എല്ലാ പരിപാടികളും ഡിസിസി പ്രസിഡന്‍റുമാരെ അറിയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസിസി പ്രസിഡന്‍റുമാരെ അറിയിച്ച തിയതി അടക്കം തന്‍റെ കയ്യിലുണ്ട്. പരാതികൾ ഉയരുന്നുണ്ടെങ്കിൽ അതിന് മറുപടി നൽകും.14 വർഷമായി ചെയ്യുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. എയും ഐയും അല്ല, ഇനി ഒന്നിച്ചാണ് മുന്നോട്ടുപോകേണ്ടത്. താനൊരു വിഭാഗത്തിന്‍റെയും മെമ്പറല്ലെന്നും തരൂര്‍ പറഞ്ഞു.

അതേസമയം കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ തന്നോട്ട് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തൻ്റെ പരിപാടിക്ക് വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അറിയില്ല. തൻ്റെ എല്ലാ പരിപാടികളും അതത് ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാരെ അറിയിച്ചിട്ടുണ്ട്. ഡിസിസി അധ്യക്ഷൻമാരെ ഈ വിവരം അറിയിച്ച തീയതി അടക്കം തൻ്റെ കൈയിലുണ്ട്. എന്തെങ്കിലും പരാതികൾ ഉയരുന്നുണ്ടെങ്കിൽ അതിനു മറുപടി നൽകും. 14 വര്‍ഷമായി താൻ ചെയ്യുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. എയും , ഐയും ഒന്നുമല്ല ഇനി ഒന്നിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകേണ്ടത്. താനൊരു വിഭാഗത്തിൻ്റെ ഭാഗമല്ല. കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയിൽ ‍ഞാനും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു വിഭാഗീയതയും ഇതേവരെ ഉണ്ടാക്കിയിട്ടില്ല. ഞങ്ങളുടെ ഉത്തരവാദിത്തം ഞങ്ങൾ കൃത്യമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Top