ശബരിമലയിലേത് ആചാരം:പവിത്രസ്ഥലത്ത് അക്രമം നടത്താന്‍ കോണ്‍ഗ്രസില്ല-ശശി തരൂര്‍

കൊച്ചി: ശബരിമലയിൽ സുപ്രീംകോടതി ലിംഗ സമത്വ വിഷയമായി പരിഗണിച്ചുകൊണ്ടാണ് വിധി പുറപ്പെടുവിപ്പിച്ചത്. കോടതിയുടെ കണ്ണില്‍ നോക്കിക്കണ്ടതുകൊണ്ടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിധിയെ ആദ്യം സ്വാഗതം ചെയ്തതെന്നും ശശി തരൂര്‍ പറഞ്ഞു. ശബരിമലയിലേത് ലിംഗ സമത്വ പ്രശ്‌നമല്ലെന്നും അത് ആചാര വിഷയമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി

അതേസമയം പവിത്രമായ സ്ഥലത്ത് ആക്രമം നടത്താനോ അതൊരു നാടകവേദിയാക്കാനോ കോണ്‍ഗ്രസ് ഒരുക്കമല്ലെന്നും ബിജെപിയെ തള്ളി തരൂര്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ പരീക്ഷിച്ചു വിജയിച്ച ഹൈന്ദവ ധ്രുവീകരണ തന്ത്രമാണ് ശബരിമലയിലും ബിജെപി പുറത്തെടുത്തിരിക്കുന്നതെന്നും തരൂര്‍ ആരോപിച്ചു. അയ്യപ്പനെ തൊഴണമെന്ന് ആഗ്രഹമുള്ള യുവതികള്‍ക്ക് വേറെയും ക്ഷേത്രങ്ങളുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതേപോലെ കന്യാകുമാരിയില്‍ കയറാന്‍ പാടില്ലാത്ത ക്ഷേത്രമുണ്ട്. അവിടെ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരും കോടതിയില്‍ പോയിട്ടില്ല. ശബരിമല കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ചത് വിശ്വാസികളെ വേദനിപ്പിച്ചു. എന്നാല്‍ അതിന്റെ പേരില്‍ അക്രമം നടത്താന്‍ കോണ്‍ഗ്രസ് തയാറല്ലെന്നും തരൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. നിയമപരമായ മാര്‍ഗ്ഗത്തില്‍ കൂടി മാത്രമേ കോടതി ഉത്തരവ് മറികടക്കാന്‍ കഴിയൂവെന്നും ശശി തരൂര്‍ പറഞ്ഞു.

Top