ശശികല പിന്തുണയ്ക്കുന്ന 130 എംഎല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേയ്ക്ക്മാറ്റി; തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വം

ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്‌നാട്ടില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. ശശികലയെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയാണ് ശശികല മുഖ്യമന്ത്രിയാകാനുള്ള നീക്കം ശക്തിപ്പെടുത്തിയിരിക്കുന്നത്.

എ.ഐ.എ.ഡി.എം.കെ. ആസ്ഥാനത്ത് വി.കെ. ശശികല വിളിച്ചുചേര്‍ത്ത യോഗത്തിനു പിന്നാലെ യോഗത്തില്‍ പങ്കെടുത്ത 130 എംഎല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുരയായിരുന്നു. ശശികല മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന വരെ മറ്റ് പാര്‍ട്ടികളോ, പനീര്‍ശെല്‍വമോ സ്വാധീനിക്കാതിരിക്കാനാണ് ഇങ്ങനൊരു നീക്കം. കുതിരകച്ചവടത്തിലൂടെ എംഎല്‍എമാരെ നഷ്ടപെടാതിരിക്കാനുള്ള മുന്‍കരുതലാണ് ശശികല ഇപ്പോള്‍ നടത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗവര്‍ണര്‍ നിയമോപദേശം തേടിയതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ശശികലയുടെ സത്യപ്രതിജ്ഞ മാറ്റിവെച്ചത്. ഗവര്‍ണര്‍ മനപ്പൂര്‍വ്വം സത്യപ്രതിജ്ഞ മാറ്റിവെക്കുന്നുവെന്ന് ആരോപിച്ച് തമിഴ്നാട് എംപിമാര്‍ രാഷ്ട്രപതിയെ കാണുമെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

പാര്‍ട്ടി ആസ്ഥാനത്തുനിന്ന് പ്രത്യേക ബസുകളിലാണ് എം.എല്‍.എമാരെ കൊണ്ടുപോയത്. തമിഴ്നാട് ഗവര്‍ണര്‍ എത്തിച്ചേരുന്ന വരെ ഇവര്‍ അജ്ഞാത കേന്ദ്രത്തില്‍ തുടരുമെന്നാണ് സൂചന.
വിമതസ്വരം ഉയര്‍ത്തിയ ഒ. പനീര്‍ ശെല്‍വം ഉള്‍പ്പെടെ മൂന്ന് എം.എല്‍.എമാര്‍ മാത്രമാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. നിയമസഭയില്‍ ഭൂരിപക്ഷംതെളിയിക്കുമെന്ന് കഴിഞ്ഞദിവസം പനീര്‍ശെല്‍വം പ്രഖ്യാപിച്ചിരുന്നു.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 117 എംഎല്‍എമാരാണ് വേണ്ടത്. ജയക്കൊപ്പം മുഴുവന്‍ എംഎല്‍എ മാരും അടിയുറച്ച് നില്‍ക്കുന്നതോടെ പനിനീര്‍ശെല്‍വത്തിന്റെ നീക്കങ്ങള്‍ പരാജയപ്പെട്ടേക്കാം. പക്ഷെ അടുത്ത ദിവസങ്ങളില്‍ തമിഴ്‌നാട് രാഷ്്രടീയത്തില്‍ ഉണ്ടാകുന്ന വെളിപ്പെടുത്തലുകളും വാര്‍ത്തകളും രാഷ്ട്രീയ നീക്കങ്ങളെ നിര്‍ണ്ണായകമാക്കും .

Top