എംഎല്‍എ മാരെ റിസോര്‍ട്ടില്‍ നിന്ന് ഒഴിപ്പിക്കാന്‍ പോലീസ് നീക്കം; റിസോര്‍ട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ചു

ചെന്നൈ: അഴിക്കുള്ളിലേയ്ക്ക് നീങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ അവസാന തന്ത്രങ്ങള്‍ മെനയുന്ന തിരക്കില്‍ ശശികല. ആറ് മണിയോടെ കീഴടങ്ങേണ്ട സമയം അവസാനിച്ചെങ്കിലും ശശികല കീഴടങ്ങാന്‍ തയ്യാറായിട്ടില്ല.

ശശികല ഇപ്പോള്‍ നില്‍ക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നും അണ്ണാ ഡി.എം.കെ എം.എല്‍.എ.മാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ തമിഴ്‌നാട് പൊലീസ് ശ്രമം തുടങ്ങി. റിസോര്‍ട്ട് വിട്ടു പോകണമെന്ന പൊലീസിന്റെ ആവശ്യം, അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിസോര്‍ട്ട് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി റിസോര്‍ട്ടിലേക്കുള്ള വൈദ്യുതി ബന്ധം പൊലീസ് വിച്ഛേദിച്ചു. ശശികലയ്‌ക്കെതിരായ വിചാരണക്കോടതി വിധി സുപ്രീം കോടതി ശരിവച്ചതിനു പിന്നാലെ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിനു ചുറ്റും പൊലീസ് കനത്ത സുരക്ഷാ വലയം തീര്‍ത്തിരുന്നു. വനിതാ പൊലീസുകാരടക്കം രണ്ടായിരത്തോളം പൊലീസുകാരെയും കമാന്‍ഡോകളെയുമാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്. കൂവത്തൂരില്‍ പൊലീസ് നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടു

അണ്ണാ ഡി.എം.കെയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട പളനിസ്വാമി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പൊതുമരാമത്ത്- തുറമുഖ വകുപ്പ് മന്ത്രിയായ പളനിസ്വാമി 12 അംഗ സംഘത്തിനൊപ്പമാണ് രാജ്ഭവനിലെത്തിയത്. 123 എംഎല്‍എമാര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായാണ് വിവരം.

ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം പളനിസ്വാമി ഉന്നയിച്ചു. ഭൂരിപക്ഷം എം.എല്‍.എ.മാരും തനിക്കൊപ്പമാണെന്നതിനുള്ള കത്തും ഗവര്‍ണര്‍ക്ക് കൈമാറി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടു. പനീര്‍ശെല്‍വത്തെ വിശ്വാസവോട്ട് തേടാന്‍ അനുവദിക്കരുതെന്നും പളനിസ്വാമി ആവശ്യപ്പെട്ടു.

കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാര്‍ യോഗം ചേര്‍ന്നാണ് എടപ്പാടിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായും ശശികല പക്ഷം അറിയിച്ചു. കൂവത്തൂരില ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

Top