യുവതികള്‍ കയറിയെങ്കില്‍ എന്ത് ചെയ്യണമെന്ന് തന്ത്രിക്ക് അറിയാമെന്ന് ശശികുമാര വര്‍മ്മ

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്തകളോട് പന്തളം കൊട്ടാരം പ്രതിനിധിയായ ശശികുമാര വര്‍മ്മ പ്രതികരിച്ചു. യുവതികള്‍ കയറിയത് സ്ഥിരീകരിച്ചാല്‍ ആവശ്യമായ കാര്യങ്ങള്‍ തന്ത്രി ചെയ്യുമെന്നും തന്ത്രിക്ക് അത് അറിയാമെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ പറഞ്ഞു.

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് കനക ദുര്‍ഗ. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ് ബിന്ദു. ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്നാണ് ഇരുവരും അവകാശപ്പെടുന്നത്. സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ ഇന്നലെ പൊലീസിനെ സമീപിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top