ചാവേറാക്രമണം; 12 പാകിസ്താനികളെ അറസ്റ്റു ചെയ്തു

Saudi-attack

റിയാദ്: സൗദി അറേബ്യയിലുണ്ടായ ചാവേറാക്രമണത്തില്‍ 12 പാകിസ്താനികളെ അറസ്റ്റ് ചെയ്തു. മൊത്തത്തില്‍ പോലീസ് 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഒരു ഭീകരവാദ സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

മദീനയിലെ പ്രവാചക പള്ളിക്ക് മുന്നിലടക്കം നടന്ന ചാവേറാക്രമണം മുസ്‌ലിം ലോകത്തെ ഞെട്ടിപ്പിച്ചിരുന്നു. ദമാമിനടുത്തെ ഖത്തീഫിലെ ഷിയാ പള്ളി, ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലാണ് മറ്റു രണ്ട് ആക്രമണങ്ങള്‍ നടന്നത്. മൂന്നിലും കൂടി ആകെ ഏഴ് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മദീനയില്‍ മാത്രം നാല് സുരക്ഷാ ഭടന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മയക്കുമരുന്നു കേസുകളിലെ പ്രതിയായിട്ടുള്ള നാഇര്‍ മൊസ്‌ലം ഹമ്മാദ് അല്‍ ബലവി(26)യാണ് ചാവേറാക്രമണങ്ങളുടെ സൂത്രധാരനാണെന്ന് തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഖത്തീഫില്‍ ചാവേറാക്രമണത്തിന് ശേഷം നടത്തിയ തിരച്ചിലില്‍ മൂന്ന് പേരുടെ ശരീര ഭാഗങ്ങള്‍ കണ്ടെടുത്തു. ജിദ്ദയിലെ ആക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് റിയാദിലെ യുഎസ് എംബസി അറിയിച്ചു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കോണ്‍സുലേറ്റ് അന്ന് അവധിയായിരുന്നു. ജിദ്ദയില്‍ പരുക്കേറ്റ പൊലീസുകാരെ ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ സന്ദര്‍ശിച്ചു. രാജ്യത്തിന്റെ സുരക്ഷയെയും സുസ്ഥിരതയെയും തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.

Top