അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം…സൗദിയിൽ 11 രാജകുമാരന്മാരും മന്ത്രിമാരുമടക്കം 50 പേര്‍ അറസ്റ്റില്‍..സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ധീരമായി അകത്താക്കിയത് അടുത്ത ബന്ധുക്കളെ

സൗദി: കണ്ടുപഠിക്കുമോ ഉമ്മൻ ചാണ്ടിയും കൂട്ടരും ഇന്ത്യൻ ഭരണാധികാരികളും ഈ അഴിമതിക്ക് എതിരെയുള്ള ധീരമായ നീക്കം ?അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം…സൗദിയിൽ 11 രാജകുമാരന്മാരും മന്ത്രിമാരുമടക്കം 50 പേര്‍ അറസ്റ്റില്‍..സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ധീരമായി അകത്താക്കിയത് അടുത്ത ബന്ധുക്കളെ.സൗദി അറേബ്യയില്‍ അഴിമതിക്കേസുകളില്‍ സന്ധിയില്ലാത്ത സമരം നടത്തുന്ന ഭാവി രാജാവായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഒറ്റ രാത്രി കൊണ്ട് അകത്താക്കിയത് 50 അടുത്ത ബന്ധുക്കളെ. 11 രാജകുമാരന്മാരെയും നാലു മന്ത്രിമാരെയും 10 മുന്‍ മന്ത്രിമാരെയും വന്‍കിട ബിസിനസുകാരെയുമടക്കം അമ്പതോളം പ്രമുഖരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമിതിയാണ് പ്രമുഖരെ അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചത്.

അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, വിവിധ വകുപ്പുകളിലേക്ക് അന്യായമായി കോടികളുടെ സാധനങ്ങള്‍ വാങ്ങല്‍, അധികാരദുര്‍വിനിയോഗം, കൈക്കൂലി, ഹറം വികസനപദ്ധതിയിലെ അഴിമതി തുടങ്ങിയവയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. 2009ലെ ജിദ്ദ വെള്ളപ്പൊക്ക കേസ്, കൊറോണ വൈറസിന്റെ വ്യാപനം എന്നിവ പുനരന്വേഷിക്കാനും സമിതി തീരുമാനിച്ചു. നടപടി നേരിടുന്നവര്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. സ്വകാര്യ ഫ്‌ളൈറ്റുകള്‍ ഉപയോഗിക്കുന്ന വിമാനത്താവളങ്ങള്‍ നിരീക്ഷണത്തിലാണ്.സൗദിയിലെ പ്രമുഖ വ്യവസായികളായ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍, മുഹമ്മദ് അല്‍ അമൂദി, സാലിഹ് അല്‍ കാമില്‍, അദ്ദേഹത്തിന്റെ മക്കളായ അബ്ദുല്ല, പ്രമുഖ ടിവി ചാനലായ എംബിസി ഉടമ വലീദ് ഇബ്രാഹിം, കാലാവസ്ഥാനിരീക്ഷണ വിഭാഗം മേധാവി പ്രിന്‍സ് തുര്‍ക്കി ബിന്‍ നാസര്‍, മുന്‍ സാമ്പത്തികകാര്യ മന്ത്രി ആദില്‍ ഫഖീഹ്, മുന്‍ ധനമന്ത്രി ഇബ്രാഹിം അല്‍ അസ്സാഫ്, പ്രതിരോധ മുന്‍ സഹമന്ത്രി പ്രിന്‍സ് ഫഹദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ്, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ഖാവലിദ് അല്‍ തുവൈജരി, റിയാദ് മുന്‍ ഗവര്‍ണര്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്ല, സാജിയ മുന്‍ ഗവര്‍ണര്‍ സഅദ് അല്‍ ദബാഗ്, റോയല്‍ പ്രോട്ടോകോള്‍ മേധാവി മുഹമ്മദ് അല്‍ തബീശി, ഹറം വികസനപദ്ധതി കരാറുകാരന്‍ ബകര്‍ ബിന്‍ ലാദന്‍, റെയില്‍വേ ഡയറക്ടര്‍ ജനറല്‍ ഖാവലിദ് അല്‍ മുല്‍ഹിം, എസ്ടിസി മുന്‍ ചീഫ് സൌദ് അല്‍ ദവീശ് എന്നിവരടക്കമുള്ളവരാണ് അറസ്റ്റിലായതെന്ന് സൌദി ട്വിറ്റര്‍ അക്കൌണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും സല്‍മാന്‍ രാജാവിന്റെ സഹോദരപുത്രനുമാണ് വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിക്ഷേപസ്ഥാപനമായ കിങ്ഡം ഹോള്‍ഡിങ്ങും എംബിസി ചാനലും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ്. ന്യസ് കോര്‍പ്, സിറ്റി ഗ്രൂപ്പ്, ട്വിറ്റര്‍ എന്നിവയിലടക്കം അദ്ദേഹത്തിന് പങ്കാളിത്തമുണ്ട്. അഴിമതിക്കേസുകളില്‍ അന്വേഷണം നടത്തുന്നതിനായി ശനിയാഴ്ച രാത്രിയാണ് സല്‍മാന്‍ രാജാവ് അഴിമതിവിരുദ്ധ സമിതി രൂപീകരിച്ചത്. പൊതുസ്വത്ത് വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും അധികാരദുര്‍വിനിയോഗം നടത്തുന്നതും എന്തു വില കൊടുത്തും തടയുമെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍പെട്ടവര്‍ ആരായാലും രക്ഷപ്പെടില്ലെന്നും രാജാവ് പ്രഖ്യാപിച്ചു.രണ്ടു മന്ത്രിമാരെയും നാവികസേനാമേധാവിയെയും മാറ്റി രാജാവ് ഭരണരംഗത്ത് പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് പ്രമുഖരുടെ അറസ്റ്റ്. നാഷണല്‍ ഗ്വാര്‍ഡ് മന്ത്രി മിത്അബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍, സാമ്പത്തിക പ്‌ളാനിങ് മന്ത്രി ആദില്‍ ഫഖീഹ് എന്നിവരെയാണ് പുറത്താക്കിയത്. ഇവരെ അറസ്റ്റ് ചെയ്‌തോയെന്ന് വ്യക്തമല്ല. ആരോപണവിധേയര്‍ക്കെതിരെ അന്വേഷണം, അറസ്റ്റ് ചെയ്യല്‍, യാത്രാവിലക്ക് ഏര്‍പ്പെടുത്തല്‍, അക്കൌണ്ട് ഉള്‍പ്പെടെ സ്വത്തുവകകള്‍ മരവിപ്പിക്കല്‍, ആരോപണവിധേയരുടെ ആസ്തികളുടെ സ്രോതസ്സ് നിര്‍ണയിക്കല്‍ തുടങ്ങിയവയ്ക്ക് സമിതിക്ക് അധികാരമുണ്ട്. കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ്, ദേശീയ അഴിമതിവിരുദ്ധ സമിതി, ജനറല്‍ ഓഡിറ്റിങ് ബ്യൂറോ, ജനറല്‍ പ്രോസിക്യൂഷന്‍, ദേശീയസുരക്ഷാ വിഭാഗം എന്നിവയുടെ മേധാവികള്‍ സമിതിയില്‍ അംഗങ്ങളാണ്.അഴിമതിക്ക് എതിരെയുള്ള ഈ ധീരമായ നടപടിയിൽ അത്ഭുതപൂണ്ട് ഇന്ത്യക്കാർ സോഷ്യൽ മീഡിയായി ചോദിക്കുന്നു .അഴിമതിക്ക് പേര് വീണ കേരളത്തിലെ കോൺഗ്രസ് കണ്ടുപഠിക്കുമോ അഴിമതിക്ക് എതിരെയുള്ള ഈ ധീരനടപടിയും അറസ്റ്റും .കാടുവെട്ടു തീരുമാനത്തിലും സ്വന്തക്കാരിലെ അഴിമതിയും പോറ്റിവളർത്തിയ കഴിഞ്ഞ സർക്കാരിനെ കാണുമ്പോൾ ചോദ്യം പ്രസക്തമാണ്

Top