അനാശാസ്യത്തിന് സമ്മതിച്ചില്ല; സൗദിയില്‍ ആറു മാസമായി 17 മലയാളി യുവതികള്‍ക്ക് പീഡനം.മിക്ക മലയാളി സ്ത്രീകളെയും കാണാനില്ല

കോട്ടയം: സൗദിയിലെത്തിയ മിക്ക മലയാളി സ്ത്രീകളെയും കാണാനില്ലെന്നു വെളിപ്പെടുത്തല്‍.ബ്യൂട്ടീഷന്‍ ജോലിക്കായി രണ്ടുവര്‍ഷം മുമ്പ് സൗദിയിലെത്തിയ 17 മലയാളി യുവതികള്‍ക്ക് പീഡനമെന്ന് പരാതി. നാട്ടിലുള്ള നാട്ടിലെ ബന്ധുക്കള്‍ മുണ്ടക്കയം പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. കോട്ടയം ജില്ലയിലെ യുവതികളാണ് തട്ടിപ്പിനിരയായത്. ഭക്ഷണവും വെള്ളവും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നുവെന്നും പരാതി. ഒരുലക്ഷം രൂപയിലധികമാണ് ശമ്പളമായി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശികളായ ഷാജഹാന്‍ മുഹമ്മദ് ഇയാളുടെ ഭാര്യ സുമയ്യ ഷാജഹാന്‍ എന്നിവരാണ് യുവതികളെ സൗദിയില്‍ എത്തിച്ചത്. എന്നാല്‍, ശമ്പളമായി ലഭിക്കേണ്ട തുകയില്‍ ഭൂരിഭാഗവും കമ്മീഷന്‍ ഇനത്തില്‍ ദമ്പദികള്‍ ഓരോമാസവും ട്ടിയെടുത്തായും പരാതിയില്‍ പറയുന്നു

കഷ്ടിച്ച് ഇരുപതനായിരം പോലും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. കൂടുതല്‍ ശമ്പളം ആവശ്യപ്പെട്ടതോടെ ഇവരെ അനാശാസ്യത്തിനും നിര്‍ബന്ധിച്ചതായും ആരോപണമുണ്ട്. ദുരിതങ്ങള്‍ പങ്കുവച്ച് സാമൂഹിക മാധ്യമം വഴി ഇവര്‍ ബന്ധുക്കള്‍ക്ക് ദൃശ്യങ്ങള്‍ അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തായത്. ജോലി ചെയ്തല്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുമെന്നാണ് ഭീഷണി. ഏതുവിധേനയും നാട്ടിലെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ പ്രതികളില്‍ നിന്നും പണം തിരികെ ലഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top