ബെയ്‌റൂത്ത്: രണ്ട് ടണ്‍ മയക്കുമരുന്നമായാണ് സൗദി രാജകുമാരന്‍ അബ്ദെല്‍ മൊഹ്‌സെന്‍ ബിന്‍ വാലിദ് ബിന്‍ അബ്ദുള്‍ അസീസ് ലബനോണില്‍ പിടിയിലായത്. ലെബനോണിലെ ബെയ്‌റൂത്ത് വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം.നാല്‍പ്പതു പായ്‌ക്കറ്റുകളിലായി രണ്ടു ടണ്ണിന്റെ മയക്കുമരുന്നുകള്‍ വിമാനത്തില്‍ കടത്താന്‍ ശ്രമിക്കവെയാണ് രാജകുമാരന്‍ അറസ്‌റ്റിലായതെന്ന് പോലീസിനെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ആംഫിറ്റാമിന്‍ ഇനത്തില്‍ വരുന്ന കാപ്‌റ്റാഗണ്‍ എന്ന മരുന്നാണ് കടത്തിയത്.
ലൈംഗിക പീഡനത്തിന് ഒരു രാജകുമാരന്‍ അമേരിയ്ക്കയില്‍ അറസ്റ്റിലായതിന് പിറകെ മറ്റൊരു രാജകുമാരനും കുരുക്ക് വീണിരിയ്ക്കുകയാണ്. ഒന്നോ രണ്ടോ കിലോഗ്രാം പോലും അല്ല, രണ്ട് ടണ്‍ മയക്കുമരുന്നാണ് സൗദി രാജകുമാരന്‍ സ്വകാര്യ വിമാനത്തില്‍ സൗദിയിലേയ്ക്ക് കടത്താന്‍ ശ്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ വിമാനത്തില്‍ സൗദിയിലേക്ക് പറക്കുന്നതിന് തൊട്ടുമുമ്പാണ് അധികൃതര്‍ മയക്കുമരുന്ന് കണ്ടെത്തിയത്. രാജകുമാരനെ കൂടാതെ മറ്റ് നാല് സൗദി പൗരന്‍മാരേയും ലബനോണ്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.