മോഷ്ടിക്കാന്‍ വന്ന കള്ളന്‍ മദ്യലഹരിയില്‍ ഉറങ്ങിപ്പോയി; രണ്ട് പേര്‍ പിടിയില്‍

robber

കട്ടപ്പന: കോമഡി ഷോകളില്‍ കണ്ടിട്ടുണ്ട് മോഷ്ടിക്കാന്‍ വരുന്ന കള്ളന്‍ ഉറങ്ങി പോകുന്നത്. എന്നാല്‍, ശരിക്കും ഇത്തരം മണ്ടത്തരങ്ങള്‍ സംഭവിക്കുന്നുണ്ടോ? മോഷ്ടിക്കുന്നതിനായി പാതിരാത്രി മദ്യലഹരിയില്‍ എത്തിയ മോഷ്ടാവ് ഉറങ്ങിപോയി.

വണ്ടന്‍മേട്ടില്‍ എസ്റ്റേറ്റ് സ്റ്റോര്‍ റൂമില്‍ നിന്നും കളവെട്ട് യന്ത്രം മോഷ്ടിക്കാന്‍ എത്തിയ എത്തിയ മോഷ്ടാവാണ് ഉറങ്ങിപ്പോയത്. സംഭവത്തില്‍ രാമ, ശിവാനന്ദന്‍ എന്നിവര്‍ പോലീസ് പിടയിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. എസ്റ്റേറ്റിലെ കളവെട്ട് യന്ത്രം മോഷ്ടിക്കുന്നതിനായി അര്‍ദ്ധരാത്രിയോടെയാണ് ഇവര്‍ സ്റ്റോര്‍ റൂമിന്റെ ഓട് പൊളിച്ച് മുറിക്കുള്ളില്‍ കടന്നത്. രാമ കളവെട്ട് യന്ത്രം എടുത്ത് സഹായിയാ ശിവാനന്ദനെ ഏല്‍പ്പിച്ചു. എന്നാല്‍ മദ്യലഹരിയിലായിരുന്ന രാമ സ്റ്റോര്‍ റൂമില്‍ കിടന്ന് ഉറങ്ങിപ്പോവുകയായിരുന്നു. പിറ്റേന്ന് തൊഴിലാളികള്‍ എത്തിയപ്പോള്‍ മദ്യ ലഹരിയിലായിരുന്ന രാമയെ സ്റ്റോര്‍ റൂമില്‍ കണ്ടെത്തുകയായിരുന്നു.

Top