സൗദി രണ്ടാംഘട്ട സ്വദേശിവൽകരണം മലയാളികളടക്കം കൂടുതൽപ്പേർക്കു ജോലി നഷ്ടമാകും.വിമാനത്താവളത്തിലേക്കും സ്വദേശിവൽകരണം

റിയാദ് :മലയാളികൾ അടക്കമുള്ള സൗദിയിയിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് രണ്ടാംഘട്ട സ്വദേശിവൽകരണത്തിനു തുടക്കം കുറിക്കുന്നു .ഒരുപാട് പേരുടെ മോഹങ്ങൾ തല്ലിത്തകർക്കും . മലയാളികളടക്കം കൂടുതൽ വിദേശികൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട് . ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഷോപ്പുകൾ, വാച്ച്, കണ്ണട തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങളിൽ ഇന്നു മുതൽ 70 ശതമാനം സ്വദേശിവൽകരണം നടപ്പാക്കണമെന്നാണു തൊഴിൽ സാമൂഹിക മന്ത്രാലയത്തിന്റെ നിർദേശം.

വാച്ച്, ക്ലോക്ക്, ആഭരണങ്ങൾ, കണ്ണട, കണ്ണ് പരിശോധനാ ഉപകരണങ്ങൾ, റേഡിയോ, ടെലിവിഷൻ എന്നിവയുടെ മൊത്ത-ചില്ലറ കച്ചവടം, ഫ്രിജ്, അവ്ൻ, ടെലിഫോൺ എന്നിവയുടെ മൊത്തക്കച്ചവടം, കൃഷിയന്ത്രങ്ങൾ, പമ്പ് സെറ്റുകൾ, ട്രാൻസ്‌ഫോമർ എന്നിവയുടെ വ്യാപാരവും ഇലക്ട്രിക് കളിപ്പാട്ടങ്ങളുടെ മൊത്തക്കച്ചവടവും അറ്റകുറ്റപ്പണിയും ഇതിൽ ഉൾപ്പെടും. പന്ത്രണ്ട് മേഖലകളിലെ സ്വദേശിവൽകരണത്തിന് ജനുവരിയിലാണ് പ്രഖ്യാപനമുണ്ടായത്. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന സ്വദേശിവൽക്കരണത്തിലെ ആദ്യഘട്ടം സെപ്റ്റംബർ പതിനൊന്നിനു പ്രാബല്യത്തിൽ വന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാർ/ബൈക്ക് ഷോപ്പ്, കുട്ടികൾക്കും പുരുഷന്മാർക്കുമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഓഫിസ് ഫർണിച്ചർ, ഗൃഹോപകരണ കടകൾ എന്നീ നാലു മേഖലകളിലെ മുപ്പതോളം ഇനങ്ങളിലാണ് സ്വദേശിവൽകരണം നടപ്പാക്കിയത്. മൂന്നാം ഘട്ടം 2019 ജനുവരി ഏഴിന് തുടങ്ങും. മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്ലേറ്റ്-പലഹാര കടകൾ എന്നിവയിലാണ് ഈ ഘട്ടത്തിൽ സൗദിവൽകരണം നടപ്പാക്കുന്നത്.

സൗദിയിലെ സ്വദേശിവൽകരണം വിമാനത്താവളത്തിലേക്കും വ്യാപിപ്പിക്കുന്നു. രാജ്യത്ത് ഏറ്റവും തിരക്കേറിയ ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലാണ് ആദ്യഘട്ടത്തിൽ സ്വദേശിവൽകരണം നടപ്പാക്കുക. വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളിൽ സ്വദേശിവൽകരണം പദ്ധതിക്ക് തുടക്കം കുറിക്കാനാണു നീക്കം.പിന്നീട് വിമാനത്താവളത്തിലൊട്ടുക്കും സൗദിവൽകരണം വ്യാപിപ്പിക്കും. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതുസംബന്ധിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ആസ്ഥാനത്ത് നടന്ന യോഗത്തിൽ വിവിധ കമ്പനികളുടെ ഡയറക്ടർമാരും എച്ച്ആർ വിഭാഗം മേധാവികളും പങ്കെടുത്തു. രാജ്യത്തെ തൊഴിൽ മേഖലകളിൽ വിവിധ ഘട്ടങ്ങളിൽ നടപ്പാക്കിവരുന്ന സ്വദേശിവൽകരണ പദ്ധതികൾ പുരോഗമിക്കുകയാണ്.

Top