മുംബൈ: എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കുമെന്ന് എസ്ബിഐ. തീരുമാനം വിവാദമായ സാഹചര്യത്തിലാണ് എസ്ബിഐ പിന്മാറ്റം . തെറ്റായ ഉത്തരവാണ് പുറത്ത് വന്നതെന്നാണ് എസ്ബിഐ നല്‍കുന്ന വിശദീകരണം. വിവാദ സര്‍ക്കുലര്‍ എസ്ബിഐ ഉടന്‍ പിന്‍വലിക്കും. എടിഎം സേവനങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിക്കൊണ്ടുളള ഉത്തരവ് എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്കായി മാത്രം ഇറക്കിയതാണെന്നാണെന്നും തിരുത്തിയ സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.
ജൂണ്‍ ഒന്നുമുതല്‍ ഓരോ എടിഎം ഇടപാടുകള്‍ക്ക് ഇരുപത്തഞ്ച് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള എസ്ബിഐ തീരുമാനം വന്‍ വിവാദമായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടയിലാണ് വിവാദ സര്‍ക്കുലര്‍ എസ്ബിഐ പിന്‍വലിക്കുന്നത്. ഓണ്‍ലൈന്‍മൊബൈല്‍ പണമിടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ബാധകമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഒരുലക്ഷം രൂപ വരെ അഞ്ചുരൂപയും രണ്ടുലക്ഷം രൂപ വരെ 15 രൂപയുമാണ് ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് നികുതിയായി ഈടാക്കാന്‍ നിശ്ചയിച്ചിരുന്നത്.
ഇതോടൊപ്പം ചെക്ക്ബുക്കിനും, മുഷിഞ്ഞ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനും സര്‍വ്വീസ് ചാര്‍ജ് ഈടാക്കുമെന്നും സര്‍ക്കുലറില്‍ ഉണ്ടായിരുന്നു. ഇതും പിന്‍വലിക്കുമോയെന്ന് വ്യക്തമല്ല. 50 ലീഫുളള ചെക്ക് ബുക്കിന് 150 രൂപയും 20 ലീഫുളള ചെക്ക് ബുക്കിന് 75 രൂപയും ഈടാക്കുമെന്നായിരുന്നു അറിയിപ്പ്. 5000 രൂപ വരെയുളള 20 മുഷിഞ്ഞ നോട്ടുകള്‍ മാത്രമേ സൌജന്യമായി മാറ്റി നല്‍കൂവെന്നും എസ്ബിഐ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.