എസ്ബിഐയില്‍ നിന്ന് പണം മോഷ്ടിച്ചത് പന്ത്രണ്ടുകാരന്‍

ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മുന്നിലൂടെ ഏകദേശം 12 വയസുള്ള കുട്ടി പണവുമായി കടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രാപൂര്‍ ബ്രാഞ്ചില്‍ നിന്നാണ് 3 ലക്ഷം രൂപ മോഷണം പോയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടത്തിയത് പന്ത്രണ്ടുകാരനാണെന്ന് കണ്ടെത്തിയത്. കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് രാപൂര്‍ പോലീസ് പറഞ്ഞു.
എഎന്‍ഐ ആണ് ട്വിറ്ററിലൂടെ വീഡിയോ പുറത്ത് വിട്ടത്.

Top