സുപ്രീം കോടതിയില്‍ അത്യപൂര്‍വ സംഭവവികാസങ്ങള്‍;നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങിപ്പോയി.ബി.ജെ.പി അധ്യക്ഷന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ബി.എച്ച് ലോയ ഉത്തരവിട്ട സൊറാബുദ്ദീന്‍ കേസ് വിചാരണ നടത്തിയ ജഡ്ജിയുടെ മരണത്തലെ ദുരൂഹത നീക്കാനുള്ള അവസരം മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് ചീഫ് ജസ്റ്റിസ് നല്‍കിയില്ല

ദില്ലി:ചീഫ് ജസ്റ്റിസിന് ഏകാധിപത്യം. സുപ്രീം കോടതിയില്‍ അത്യപൂര്‍വ സംഭവവികാസങ്ങള്‍. രണ്ട് കോടതികള്‍ നിര്‍ത്തി വച്ചു. നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങിപ്പോയി. സുപ്രീം കോടതി കൊളീജിയത്തിനെതിരെയുളള പ്രതിഷേധമെന്നാണ് സൂചന. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. നീതിന്യായ വ്യവസ്ഥിതിയിലെ അസാധാരണ സംഭവമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ പ്രതികരിച്ചു. ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് മാധ്യമങ്ങളെ കാണുന്നത്. രാജ്യം അസാധാരണമായ സംഭവവികാസങ്ങള്‍ക്കാണ് വെള്ളിയാഴ്ച രാവിലെ സാക്ഷ്യം വഹിച്ചത്. ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രണ്ട് കോടതികളിലെ നടപടികള്‍ അവസാനിപ്പിച്ച് വാര്‍ത്താസമ്മേളനം വിളിച്ചു. സുപ്രീംകോടതി നടപടികളില്‍ സുതാര്യതയില്ലെന്ന് ജനങ്ങളോട് വ്യക്തമാക്കി.

ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ആരോപണവിധേയനായ മെഡിക്കല്‍ കോഴ കേസില്‍ പ്രത്യേക അന്വേഷണം നടത്തണമെന്ന ജസ്റ്റിസ് ചലമേശ്വറിന്റെ ഉത്തരവും അത് റദ്ദാക്കിയ ചീഫ് ജസ്റ്റിസിന്റെ നടപടിയുമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. മെഡിക്കല്‍ കോഴ കേസില്‍ പ്രത്യേക അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് ചലമേശ്വര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റില്‍ പെട്ടെന്ന് തന്നെ ഏഴംഗ ഭരണഘടനാ ബെഞ്ച് വിളിച്ച് ചേര്‍ത്ത് ഉത്തരവ് റദ്ദാക്കി. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. ഇത് വലിയ വിവാദമായിരുന്നു. തനിക്കെതിരെയുള്ള കേസ് ആര് കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് തന്നെ തീരുമാനിക്കുന്ന അവസ്ഥയിലെത്തിയതോടെയാണ് മുതിര്‍ന്ന ജഡ്ജിമാര്‍ അസ്വസ്ഥരായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചീഫ് ജസ്റ്റിസിന് ഏകാധിപത്യം

ജുഡീഷ്യറിയിലെ അഴിമതി അവസാനിപ്പിക്കണമെന്നും അന്വേഷണം നടത്തണമെന്നും ജഡ്ജിമാര്‍ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് അനുവദിച്ചില്ല. കേസുകള്‍ ഏത് ബെഞ്ച് കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം തനിക്കാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ജഡ്ജിമാര്‍ അഴിമതി നടത്തിയെന്ന് വെളിപ്പെടുത്തിയ ജസ്റ്റിസ് കര്‍ണനെ ജയിലില്‍ അടച്ചതിനെതിരെയും ജുഡീഷ്യറിയില്‍ പ്രതിഷേധമുണ്ട്. അതേസമയം ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള കൊളീജിയത്തിലെ ജഡ്ജിമാരെല്ലാം തുല്യരാണെന്നും തുല്യഅധികാരമാണ് ഉള്ളതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറയുന്നു. എന്നാല്‍ ഭരണപരമായ അധാകാരം ചീഫ് ജസ്റ്റിസിന് ഉണ്ടെന്നും ചലമേശ്വര്‍ ഉള്‍പ്പെടെയുള്ള നാല് ജഡ്ജിമാര്‍ വ്യക്തമാക്കി.

ലോയയുടെ മരണം സീനിയര്‍ ബെഞ്ചില്‍ വിട്ടില്ല

2014 ഡിസംബര്‍ ഒന്നിനാണ് ജസ്റ്റിസ് ബി.എച്ച് ലോയ നാഗ്പൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നത്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും ഗുജാറത്തിലെ പ്രധാനപ്പെട്ട ചില പൊലീസ് ഉദ്യോഗസ്ഥരും പ്രതികളായ കേസ് സി.ബി.ഐ കോടതിയില്‍ വിചാരണ നടത്തിയിരുന്നത് ജസ്റ്റിസ് ബി.എച്ച് ലോയയാണ്. അമിത്ഷാ ഉള്‍പ്പെടെ നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റില് ലോയ ഉത്തരവിട്ടതിന് പിന്നാലെയാണ് അദ്ദേഹം മരണപ്പെട്ടത്. ഇതേ തുടര്‍ന്ന് അഭിഭാഷകരും ജഡ്ജിമാരും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക്മിശ്രയ്ക്ക് കത്തയച്ചിരുന്നു. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച പൊതുതാല്‍പര്യ ഹര്‍ജി പരിഹണിക്കുന്നതിന് മുമ്പാണ് പ്രശ്‌നം തുടങ്ങിയത്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ അടത്തുള്ള ജഡ്ജിമാര്‍ പരിഗണിക്കേണ്ട ഗൗരവകരമായ ഹര്‍ജി ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ പത്താം നമ്പര്‍ കോടതിയിലേക്ക് മാറ്റിയതാണ് ജസ്റ്റിസ് ചലമേശ്വറിനെ ഉള്‍പ്പെടെ ചൊടിപ്പിച്ചത്. ചീഫ് ജസ്റ്റിസ് സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് അടുത്ത ചീഫ് ജസ്റ്റിസ് ആകാന്‍ പോകുന്ന രഞ്ജന്‍ ഗോഗഗോയ് പറയുന്നു.JUSTICE SC 4 PRESS

രാജ്യം ഉറ്റുനോക്കുന്ന കേസ്  

രാജ്യംഉറ്റുനോക്കുന്ന കേസാണ് ജസ്റ്റിസ് ബി.എച്ച് ലോയയുടെ ദുരൂഹമരണം അതിലെ ദുരൂഹത തീര്‍ക്കാന്‍ അവസരം വേണമെന്ന് ജസ്റ്റിസ് ചലമേശ്വര്‍ ഉള്‍പ്പെടെയുള്ള കൊളീജിയം വെള്ളിയാഴ്ച രാവിലെ ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. നാല് മാസം മുമ്പ് കോടതി നടപടികള്‍ കുത്തഴിഞ്ഞതാണെന്ന് കാട്ടി നാല് ജഡ്ജിമാരും ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. യാതൊരു നടപടിയും ഉണ്ടായില്ല. വെള്ളിയാഴ്ച രാവിലെ ലോയയുടെ കേസിന്റെ കാര്യം പറഞ്ഞിട്ടും ചീഫ് ജസ്റ്റിസ് ഏകാധിപത്യ നിലപാടെടുത്തു. അതോടെയാണ് വാര്‍ത്താസമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്.
ലോയയ്ക്ക് പകരം വന്ന ജഡ്ജി അമിത്ഷായെ കുറ്റവിമുക്തനാക്കി
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹപ്രവര്‍ത്തകരായ ജഡ്ജിമാര്‍ ആദ്യം ആരോപിച്ചിരുന്നു. പിന്നീട് ഹൃദയസ്തംഭനമാണെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ലോയയുടെ മരണം കഴിഞ്ഞ് 29 ദിവസം കഴിഞ്ഞ് , പകരമായെത്തിയ ജഡ്ജി അമിതഷായെ കുറ്റവിമുക്തനാക്കിയിരുന്നു. വിചാരണ പോലും നടത്താതെയായിരുന്നു ഇത്. അമിത്ഷായെ കുറ്റവിമുക്തമാക്കിയ നടപടിക്കെതിരെ അന്വേഷ ഏജന്‍സിയായ സി.ബി.ഐ അപ്പീല്‍ നല്‍കിയുമില്ല. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് സി.ബി.ഐ ഈ കേസ് അന്വേഷിച്ചത്.

Top