പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം ,കൗമാരക്കാരന്‍ സ്കൂള്‍ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു . സംഭവത്തില്‍ നാല് ഹോസ്റ്റല്‍ ജീവനക്കാരും 11വിദ്യാര്‍ത്ഥികളും അറസ്റ്റില്‍. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു വര്‍ഷമായി ഇവര്‍ ആത്മഹത്യ ചെയ്ത കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഇരയാക്കി വരികയായിരുന്നു എന്ന് കണ്ടെത്തി. മാനസീക ശാരീരിക പീഡനത്തെ തുടര്‍ന്നായിരുന്നു ആത്മഹത്യ.
പന്ത്രണ്ടാം ക്‌ളാസ്സ് വിദ്യാര്‍ത്ഥിയാണ് ഇര. വെള്ളിയാഴ്ച രാത്രിയില്‍ ഹോസ്റ്റല്‍ മുറിയിലെ താഴത്തെ നിലയില്‍ ഒരു ഇരുമ്പ് തൂണില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ ഇയാളുടെ മൃതദേഹം രാവിലെ കണ്ടെത്തുകയായിരുന്നു. ചന്ദ്രാപ്പൂര്‍ ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥി ഏഴു വര്‍ഷമായി ഹോസ്റ്റലില്‍ താമസമാണ്.
പയ്യന്റെ മരണകാരണം ആദ്യം കണ്ടെത്താന്‍ പോലീസിനായില്ല. എന്നാല്‍ കൂട്ടത്തിലുള്ള വിദ്യാര്‍ത്ഥികള്‍ പയ്യനെ ക്രൂരമായ മാനസീക പീഡനത്തിന് ഇരയാക്കിയെന്ന് പോലീസിന് കിട്ടിയ വിവരത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ മുറിയിലെ ഭിത്തിയില്‍ പയ്യന്‍ ചില വാക്കുകള്‍ കോറിയിട്ടിരിക്കുന്നത് കണ്ടെത്താനായി. എന്നിരുന്നാലും വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ വിഷയമിച്ച പോലീസ് പിന്നീട് കുട്ടിയുടെ ബുക്ക് പരിശോധന നടത്തിയപ്പോഴാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.
ശാരീരികവും മാനസീകവുമായ പീഡനങ്ങള്‍ക്ക് പുറമേ ഇന്‍മേറ്റുകള്‍ കുട്ടിയെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയിരുന്നതായും കണ്ടെത്തി. ഇന്‍മേറ്റുകള്‍ക്ക് പുറമേ ഹോസ്റ്റല്‍ സ്റ്റാഫുകളും ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ വരെ പന്ത്രണ്ടാം ക്‌ളാസ്സുകാരനെ ഈ രീതിയില്‍ ദുരുപയോഗം ചെയ്തിരുന്നതായി കുറിപ്പില്‍ പറയുന്നു. ഒരു വര്‍ഷത്തിന് മേലായി ഈ ലൈംഗിക പീഡനങ്ങള്‍ നടക്കുകയാണെന്നും മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് കുട്ടിയുടെ ജന്മദിനമായ ജനുവരി 15 ന് പോലും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
സംഭവത്തില്‍ എല്ലാവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ എട്ടോളം വിദ്യാര്‍ത്ഥികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ആത്മഹത്യാ പ്രേരണാകുറ്റം, പ്രകൃതി വിരുദ്ധ ലൈംഗികത തുടങ്ങി പോക്‌സോയിലെ പല വകുപ്പുകളും ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ഹോമിലേക്കും പ്രായപൂര്‍ത്തിയായ നാലു പ്രതികളെ പോലീസ് കസ്റ്റഡിയിലേക്കും വിട്ടു. പത്തിലും പന്ത്രണ്ടിലും പഠിക്കുന്നവരാണ് പ്രതി പട്ടികയിലുള്ള കുട്ടികള്‍.