ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായില്ല; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കി.വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി

കോഴിക്കോട് :  മലപ്പുറത്ത് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിനാലാണെന്ന് വീട്ടുകാർ. മലപ്പുറം ഇരിമ്പിളിയം തിരുനിലം കുളത്തിങ്ങല്‍ ബാലകൃഷ്ണന്‍ ഷീബ ദമ്പതികളുടെ മകള്‍ ദേവികയെയാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനിയാണ് മരണപ്പെട്ട ദേവിക.

വീട്ടിലെ ടിവി കേട് വന്നിരുന്നു എന്നും സ്മാർട്ട് ഫോൺ ഉണ്ടായിരുന്നില്ല എന്നും അച്ഛൻ ബാലകൃഷ്ണൻ പറഞ്ഞു. പഠിക്കാൻ മിടുക്കിയായ ദേവിക ഇന്നലെ രാവിലെ മുതൽ സങ്കടത്തിൽ ആയിരുന്നു. ഈ പ്രശ്നങ്ങൾ ആരും അറിഞ്ഞിരുന്നില്ല എന്ന് പ്രദേശ വാസികളും പറയുന്നു.

പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലെ​ന്ന് ര​ക്ഷി​താ​ക്ക​ൾ. വ​ളാ​ഞ്ചേ​രി ഇ​രി​ന്പി​ളി​യം തി​രു​നി​ലം പു​ളി​യാ​പ്പ​റ്റ​ക്കു​ഴി​യി​ൽ മാ​ങ്കേ​രി കോ​ള​നി​യി​ലെ ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൾ ദേ​വി​ക​യാ​ണ് (14) ഇ​ന്ന​ലെ തീ​കൊ​ളു​ത്തി മ​രി​ച്ച​ത്.

പ​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ കേ​ടാ​യ ടി​വി ന​ന്നാ​ക്കാ​ൻ ക​ഴി​യാ​ഞ്ഞ​തും സ്മാ​ർ​ട്ട് ഫോ​ണ്‍ ഇ​ല്ലാ​ത്ത​തും കു​ട്ടി​യെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി​യി​രു​ന്ന​താ​യി മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ അ​ച്ഛ​ന് രോ​ഗ​ത്തെ തു​ട​ർ​ന്ന് പ​ണി​ക്കു​പോ​കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

പ​ഠി​ക്കാ​ൻ മി​ടു​ക്കി​യാ​യി​രു​ന്ന ദേ​വി​ക പ​ഠ​നം ത​ട​സപ്പെ​ടു​മോ​യെ​ന്ന് ആ​ശ​ങ്ക​പെ​ട്ടി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അ​തി​നി​ടെ, ദേ​വി​ക​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ത്തി. നോ​ട്ട്ബു​ക്കി​ൽ ഞാ​ൻ പോ​കു​ന്നു എ​ന്നു​മാ​ത്ര​മാ​ണ് കു​ട്ടി കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 ഓ​ടെ​യാ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. വൈ​കി​ട്ട് നാ​ല് മ​ണി​യോ​ടെ കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ടി​നു സ​മീ​പ​മു​ള്ള ആ​ളൊ​ഴി​ഞ്ഞ വീ​ടി​ന്‍റെ മു​റ്റ​ത്ത് മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ളാ​ഞ്ചേ​രി സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​കെ.​ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി.

തീ ​കൊ​ളു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന മ​ണ്ണെ​ണ്ണ പാ​ത്ര​വും പോ​ലീ​സ് വീ​ടി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൽ ക​രീം, തി​രൂ​ർ ഡി​വൈ​എ​സ്പി കെ.​എ. സു​രേ​ഷ് ബാ​ബു എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​രി​ന്പി​ളി​യം ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ദേ​വി​ക. മാ​താ​വ്: ഷീ​ബ. ദേ​വ​ന​ന്ദ, ദീ​ക്ഷി​ത്, ഏ​ഴു മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

അതേ സമയം വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് റി​പ്പോ​ർ​ട്ട് തേ​ടി. വീ​ട്ടി​ൽ ടി​വി കേ​ടാ​യ​തി​നാ​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​റ്റാ​ത്ത വി​ഷ​മം ദേ​വി​ക​യ്ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നു. ഇ​തേത്തുട​ർ​ന്നാ​ണ് റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്. മ​ല​പ്പു​റം ഡി​ഇ​ഒ​യോ​ടാ​ണ് റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

തിങ്കളാഴ്ച വൈകുന്നേരം നാലോടെ ദേവികയെ കാണാനില്ലായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി പൊലീസ് അറിയിച്ചു.

Top