വാഷിങ്ടണ്‍ :ശാസ്ത്ര ലോകത്തിന് വന്‍ നേട്ടമായി ഗുരുത്വതരംഗങ്ങളെ കണ്ടെത്തി.ചരിത്ര നേട്ടത്തില്‍ പങ്കാളികളായി 31 ഇന്ത്യന്‍ ശാസ്ത്രജ്ഞരും.നക്ഷത്രസ്ഫോടനത്തിലും തമോഗര്‍ത്തങ്ങളുടെ കൂടിച്ചേരലിലും ഗുരുത്വതരംഗങ്ങള്‍ രൂപപ്പെടുമെന്നാണ് കണ്ടെത്തിയത്.നൂറ് വർഷങ്ങൾക്ക് മുൻപ് ആൽബർട്ട് ഐൻസ്റ്റീൻ മുന്നോട്ട് വെച്ച ആപേക്ഷികതാ സിദ്ധാന്തത്തിൽ പരാമർശിക്കപ്പെട്ടവയിൽ ഇനിയും നിരീക്ഷിക്കാൻ കഴിയാതിരുന്ന ഗുരുത്വ തരംഗങ്ങളെ ശാസ്ത്ര ലോകം കണ്ടെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തോളം ശാസ്ത്രജ്ഞൻമാരുടെ വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഭൂഗുരുത്വ തരംഗങ്ങളുടെ രഹസ്യം ലോകത്തിന് മുന്നിൽ അനാവൃതമാകുന്നത്. സംഘത്തിൽ 31 ഇന്ത്യൻ ശാസ്ത്രജ്ഞരും ഉൾപ്പെടുന്നു.
24 വർഷങ്ങൾക്ക് മുൻപ് വാഷിംഗ്ടണിലെ ലൂസിയാനയിൽ സ്ഥാപിച്ച അഡ്വാൻസ്ഡ് ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ വേവ് ഒബ്സർവേറ്ററി (ലിഗോ) പരീക്ഷണശാലയിലാണ് ഗുരുത്വ തരംഗങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. 1.3 ബില്യൺ വർഷങ്ങൾക്ക് മുൻപ് രണ്ട് തമോഗർത്തങ്ങൾ തമ്മിലുള്ള സംയോജനത്തിന്റെ ഭാഗമായി രൂപപ്പെട്ട ഗുരുത്വ തരംഗങ്ങളെയാണ് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്.
ഒരു നൂറ്റാണ്ടിന് മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തിയെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. 1915 നവംബര്‍ 25നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചത്. ഗുരുത്വാകര്‍ഷണ തരംഗങ്ങളെക്കുറിച്ച് ഐന്‍സ്റ്റീന്‍ ആദ്യമായി പ്രവചിക്കുന്നതും ഈ സിദ്ധാന്തത്തിലായിരുന്നു. തമോഗര്‍ത്തങ്ങളുടെ അതിര്‍ത്തി പോലുള്ള അത്യന്തം വിചിത്രമായ പ്രപഞ്ചഭാഗങ്ങളില്‍ നിന്നാണ് ഭൂഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ ഉണ്ടാകുകയെന്നും തമോഗര്‍ത്തങ്ങളുടെ കൂട്ടിയിടി പോലുള്ള അസാധാരണ പ്രതിഭാസങ്ങളെ തുടര്‍ന്ന് ഇവ സൃഷ്ടിക്കപ്പെടാമെന്നുമായിരുന്നു ഐന്‍സ്റ്റീന്‍ പ്രവചിച്ചത്.
ഐന്‍സ്റ്റീന്റെ പ്രവചനത്തെ തുടര്‍ന്ന് നിരവധി ശാസ്ത്രജ്ഞര്‍ പലകാലഘട്ടങ്ങളിലായി ഗുരുത്വാകര്‍ഷണ തരംഗങ്ങളെ തെളിവുസഹിതം പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 900 ശാസ്ത്രജ്ഞര്‍ ഐന്‍സ്റ്റീന്റെ പ്രവചനത്തെ പിന്തുടര്‍ന്ന് ഗവേഷണങ്ങള്‍ നടത്താന്‍ പരിശ്രമിച്ചത്. ഇവരുടെ കൂട്ടായ പരിശ്രമമാണ് ലിഗോ (അഡ്വാന്‍സ്ഡ് ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി) എന്ന പരീക്ഷണ ശാലയില്‍ നടന്നത്. 500 ദശലക്ഷം ഡോളര്‍ ചിലവിട്ടാണ് ഭീമന്‍ പരീക്ഷണശാല ഒരുക്കിയത്.