ഒരൊറ്റ സെക്കന്റ് മതിയായിരുന്നു എല്ലാ തകര്‍ന്നടിയാന്‍; ബഹിരാകാശയുദ്ധം ജയിച്ച് ജൂണോ ഭ്രമണഥത്തിലെത്തി

juno

അഞ്ചു വര്‍ഷം മുന്‍പ് അയച്ച ബഹിരാകാശ പേടകം ജൂണോ ഭ്രമണപഥത്തിലെത്തി. ശാസ്ത്രലോകത്തിന്റെ പ്രതീക്ഷകള്‍ക്കൊപ്പമായിരുന്നു ജൂണോ ഉയര്‍ന്നത്. 113കോടിയോളം ഡോളര്‍ ചെലവിട്ട് തയ്യാറാക്കിയ ജൂണോ ബഹിരാകാശയുദ്ധങ്ങളൊക്കെ കഴിഞ്ഞാണ് വിജയിച്ചത്. ഒരൊറ്റ സെക്കന്റ് മതിയായിരുന്നു എല്ലാം തകര്‍ന്നടിയാന്‍. എന്നാല്‍, ജൂണോ തളര്‍ന്നില്ല, കൃത്യസ്ഥാനത്തു തന്നെ എത്തി.

സൗരയൂഥത്തിലെ ഭീമന്‍ ഗ്രഹമായ വ്യാഴത്തിന്റെ രഹസ്യങ്ങള്‍ കണ്ടെത്താനായിട്ടാണ് നാസ ജൂണോയെ അയച്ചത്. ജൂലൈ അഞ്ചിന് ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതിനുശേഷമായിരുന്നു ബഹിരാകാശ ഗവേഷണത്തിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ആ നിര്‍ണായകനിമിഷം. അതും വ്യാഴത്തില്‍ നിന്ന് അതീവവേഗതയില്‍ തുടരെത്തുടരെ വന്നു കൊണ്ടിരിക്കുന്ന റേഡിയേഷന്‍ ‘വെടിയുണ്ടകളെ’ അതിജീവിച്ചു കൊണ്ട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സ്‌പെയ്‌സ് ഈവന്റ്’ എന്നാണ് ഗവേഷകലോകം ഈ നിമിഷത്തെ വിശേഷിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു എസ്യുവിയുടെ ബൂട്ട് സ്‌പെയ്‌സിനോളം പോന്ന ടൈറ്റാനിയം ചതുരപ്പെട്ടിയാണു സംഗതി. 0.8 സെന്റിമീറ്ററാണ് ഈ ടൈറ്റാനിയം ഭിത്തിയുടെ കനം. ജൂണോയുടെ മസ്തിഷ്‌കം എന്നറിയപ്പെടുന്ന ‘കമാന്‍ഡ് ആന്‍ഡ് ഡേറ്റ ഹാന്‍ഡ്ലിങ് ബോക്‌സാ’ണ് ഇതിനകത്തു സംരക്ഷിക്കപ്പെട്ടിരിക്കുന്ന പ്രധാന ഭാഗം. പേടകത്തിനു പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതി പകരുന്ന യൂണിറ്റും ഇതില്‍ത്തന്നെ. കൂടാതെ നിര്‍ണായകമായ 20 ഇലക്ട്രോണിക് ഭാഗങ്ങളുമുണ്ട് 200 കിലോഗ്രാം ഭാരമുള്ള ഈ ടൈറ്റാനിയം പെട്ടിയില്‍.

ഇന്ത്യന്‍ സമയം ഇന്നലെ അര്‍ധരാത്രിയോടെ വ്യാഴത്തിന്റെ അടുത്തെത്തിയതോടെ ഗ്രഹത്തിന്റെ അസാധാരണമായ ഭൂഗുരുത്വ’വലി’ കാരണം ജൂണോ അതീവവേഗതയിലേക്ക് കുതിക്കുകയായിരുന്നു. അതോടെയാണ് ശാസ്ത്രത്തിന്റെ നെഞ്ചിടിപ്പു കൂട്ടുന്ന ആ ‘ലാന്‍ഡിങ്’ പ്രക്രിയക്ക് തുടക്കമായത്. ഭൂഗുരുത്വ’വലിവി’ല്‍ പേടകത്തിന്റെ വേഗത മണിക്കൂറില്‍ 1.50 ലക്ഷം മീറ്റര്‍ എന്ന കണക്കിലായി. ആ വേഗതയുടെ പരമാവധിയായ മണിക്കൂറില്‍ 1.65 ലക്ഷം മീറ്ററിലെത്തിയനതോടെ എന്‍ജിന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓര്‍ക്കണം, ഭൂമിക്ക് ചുറ്റും ഒരു തവണ ഒന്‍പത് മിനിറ്റുകൊണ്ട് കറങ്ങിയെത്താവുന്ന വേഗതയാണ് 1.65 ലക്ഷം എംപിഎച്ച്.

1600 കിലോഗ്രാമാണ് ജൂണോ പേടകത്തിന്റെ മാത്രം ഭാരം. അതുമായുള്ള യാത്രയ്ക്കിടെ വേഗത കുറയ്ക്കാന്‍ 35 മിനിറ്റു നേരമാണ് എന്‍ജിന്‍ ജ്വലിപ്പിച്ചത്. ഈ ബ്രിട്ടിഷ് നിര്‍മിത എന്‍ജിന്‍ 7,900 കിലോഗ്രാം ഇന്ധനമായിരിക്കും ആ അരമണിക്കൂര്‍ നേരം കൊണ്ട് കത്തിച്ചു തീര്‍ക്കുക. അതോടെ പതിയെപ്പതിയെ ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ജൂണോയുടെ പ്രധാന ആന്റിന ഈ സമയത്ത് ഭൂമിയുടെ നേരെയായിരിക്കില്ല. പക്ഷേ ഏതുപ്രതിബന്ധത്തെയും കൂസാതെ പ്രവര്‍ത്തിക്കുന്ന പേടകത്തിന്റെ ലോ-ഗെയിന്‍ ആന്റിന(എല്‍ജിഎ)യില്‍ നിന്നുള്ള ചെറുസിഗ്‌നല്‍ അഥവാ ഒരു ബീപ് ശബ്ദം ഭൂമിയിലെത്തി. അതോടെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ ഗവേഷകര്‍ക്ക് അത്യാഹ്ലാദനിമിഷം. ശാസ്ത്രലോകം കൈയടികളോടെ ആ കാഴ്ച കണ്ടു.

Top