ഡി​മോ​ര്‍​ഫോ​സിനെ തകർക്കാൻ ഡാർട്ട്: വി​ക്ഷേ​പണം വിജയകരം

വാ​ൻ​ഡ​ൻ​ബെ​ർ​ഗ്: നാ​സ​യു​ടെ ഛിന്ന​ഗ്ര​ഹ ദൗ​ത്യം ഡാ​ർ​ട്ട് വിജയകരമായി വി​ക്ഷേ​പി​ച്ചു. കാ​ലി​ഫോ​ർ​ണി​യ​യി​ലെ വാ​ൻ​ഡ​ൻ​ബെ​ർ​ഗ് സ്പേ​സ് ഫോ​ഴ്സ് ബേ​സി​ൽ​ നി​ന്നായിരുന്നു വി​ക്ഷേപണം. പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം 6.20നാ​യിരുന്നു ദൗ​ത്യവുമായി ഫാ​ൽ​ക്ക​ൺ-9 റോ​ക്കറ്റ് കു​തി​ച്ചു​യ​ർ​ന്ന​ത്.

ഡി​ഡി​മോ​സ് എ​ന്ന ഛിന്ന​ഗ്ര​ഹ​ത്തെ ചു​റ്റു​ന്ന ഡി​മോ​ര്‍​ഫോ​സെ​ന്ന ഛിന്ന​ഗ്ര​ഹ​ത്തി​ന്‍റെ സ​ഞ്ചാ​ര ഗ​തി മാ​റ്റു​ക​യാ​ണ് ഡാ​ർ​ട്ടി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. ഛിന്ന​ഗ്ര​ഹ​ത്തെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ന്ന ഡാ​ര്‍​ട്ട് പ​ദ്ധ​തി വി​ജ​യി​ച്ചാ​ല്‍ ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​നു​ള്ള വ​ലി​യ മു​ന്നേ​റ്റ​മാ​യി​രി​ക്കും ഉ​ണ്ടാ​കു​ന്ന​ത്. ഭൂ​മി​യി​ല്‍ ​നി​ന്ന് 1.1 കോ​ടി കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​യി​രി​ക്കും കൂ​ട്ടി​യി​ടി ന​ട​ക്കു​ക. ഈ ഛി​ന്ന​ഗ്ര​ഹം നി​ല​വി​ൽ ഭൂ​മി​ക്ക് ഭീ​ഷ​ണി​യ​ല്ലെ​ന്നും പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡാ​ർ​ട്ട് ദൗ​ത്യം വി​ക്ഷേ​പി​ച്ച​തെ​ന്നും നാ​സ അ​റി​യി​ച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അ​ടു​ത്ത വ​ർ​ഷം സെ​പ്റ്റം​ബ​ർ അ​വ​സാ​ന​മോ ഒ​ക്ടോ​ബ​ർ ആ​ദ്യ​മോ ഡാ​ർ​ട്ട് ഛിന്ന​ഗ്ര​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​തി​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്നാ​ണ് നാ​സ​യി​ലെ വി​ദ​ഗ്ധ​ർ ക​രു​തു​ന്ന​ത്. 160 മീ​റ്റ​ർ വ​ലു​പ്പ​മാ​ണ് ഡി​മോ​ര്‍​ഫോ​സി​നു​ള്ള​ത്. കൂ​ട്ടി​യി​ടി​യു​ടെ ദൃ​ശ്യ​ങ്ങ​ളും ഭൂ​മി​യി​ലേ​ക്ക് അ​യ​യ്ക്കും. ഭൂ​മി​യി​ൽ​നി​ന്ന് ടെ​ല​സ്കോ​പ്പ് ഉ​പ​യോ​ഗി​ച്ചും ഇ​തി​നെ നി​രീ​ക്ഷി​ക്കും.

Top