ഹിരോഷിമയില്‍ ഇട്ട ബോംബിനേക്കാള്‍ പത്തുമടങ്ങ് ഉഗ്രസ്‌ഫോടനം ഭൂമിക്ക് മുകളില്‍;വെളിപ്പെടുത്തല്‍ നാസയുടേത്

ഭയപ്പെടുത്തുന്നതും ശാസ്ത്രജ്ഞര്‍ക്ക് കൗതുകം പകരുന്നതുമായ ഒരു വെളിപ്പെടുത്തലാണ് നാസ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഭൂമിയുടെ മുകളില്‍ വലിയൊരു പൊട്ടിത്തെറി ഉണ്ടായെന്നും അതിന്റെ അവശിഷ്ടങ്ങള്‍ റഷ്യന്‍ കടലിടുക്കില്‍ പതിച്ചെന്നുമാണ് നാസയുടെ വെളിപ്പെടുത്തല്‍. ബഹിരാകാശത്ത് നിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിയ കൂറ്റന്‍ പാറയാണ് പൊട്ടിത്തെറിച്ചത്. ഈ പൊട്ടിത്തെറി ഹിരോഷിമയില്‍ ഇട്ട അണുബോംബിനെക്കാള്‍ 10 മടങ്ങ് വലുതായിരുന്നെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു.

ഇതിന്റെ അവശിഷ്ടങ്ങള്‍ റഷ്യയ്ക്ക് സമീപം കടലില്‍ പതിച്ചെന്നാണ് നിഗമനം. കഴിഞ്ഞ ഡിസംബറിലാണ് ഈ വലിയ പൊട്ടിത്തെറി നടന്നത്. ഭാഗ്യവശാല്‍ വലിയ അപകടങ്ങള്‍ ലോകത്തിന് ഉണ്ടായില്ല. 32കിലോ മീറ്റര്‍/സെക്കന്റ് എന്ന വേഗതയിലാണ് പാറകഷ്ണം അന്തരീക്ഷത്തില്‍ കടന്നത്. അന്തരീക്ഷത്തില്‍ എത്തി പൊട്ടിത്തെറിച്ച് കത്തിതീരും മുന്‍പ് ഈ പാറയുടെ ഭാഗങ്ങള്‍ ഭൂമിയുടെ സമുദ്രനിരപ്പില്‍ നിന്നും 25.6 കിലോമീറ്റര്‍ വരെ എത്തിയിരുന്നുവെന്നും പറയുന്നു. ഈ പാറയുടെ ആകെ ആഘാത ഭാരം 173 കിലോ ടണ്‍ ഉണ്ടായിരുന്നു. ഇതിന്റെ 40 ശതമാനത്തോളമാണ് കടലിന് മുകളില്‍ എത്തിയത്. ചില ഭാഗങ്ങള്‍ കടലില്‍ പതിച്ചിട്ടുണ്ടാകാം എന്നാണ് നാസ വൃത്തങ്ങള്‍ പറയുന്നത്. നാസ കൂടുതല്‍ പഠനം തുടങ്ങിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top