മലപ്പുറം: സംസ്ഥാന വ്യാപകമായി മുസ്ലീം തീവ്ര നിലപാടു പിന്തുടരുന്ന സംഘടനകളുമായി സിപിഎം രഹസ്യ ധാരണയിലെത്തി. ജമാഅത്ത് ഇസ്ലാമിയുടെ വെല്‍ഫെയര്‍പാര്‍ട്ടിയുമായും പോപ്പുലര്‍ ഫ്രണ്ടിന്റെ എസ് ഡി പിയുമായും സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയകരമായി നടപ്പാക്കിയ തന്ത്രം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രയോഗിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില മണ്ഡലങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും എസ് ഡി പി ഐയും സിപിഎമ്മിനെതിരെ സ്ഥാനാര്‍ത്ഥികള നിര്‍ത്തില്ല. മലപ്പുറം ജില്ലയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാലും വോട്ട് മറിക്കാനുമാണ് ധാരണം. തദ്ദേശ സ്ഥാപനങ്ങളില്‍ പരസ്പര ധാരണയോടെ മത്സരിക്കുകയും എസ് ഡി പി ഐ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനും സിപിഎം സഹായം ചെയ്തിരുന്നു.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ഭുരിപക്ഷ പ്രദേശങ്ങളില്‍ ഇരു പാര്‍ട്ടികളും തങ്ങള്‍ക്ക് അനുയോജ്യരായവരുടെ സ്ഥാനാര്‍ത്ഥി പട്ടിക നല്‍കിയെങ്കിലും അത് അംഗീകരിക്കപ്പെട്ടിരുന്നില്ല. അതിനു പകരം ഭരണം ലഭിച്ചാല്‍ സുപ്രധാന പദവികള്‍ ഇരു പാര്‍ട്ടകള്‍ക്കും നല്‍കുമെന്ന വാഗ്ദാനമാണ് ലഭിച്ചിരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി ഇത് അംഗീകരിക്കുകയും സോളിഡാരിറ്റിയില്‍ നിന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയിലെത്തിയ യുവ നേതാക്കള്‍ക്ക് പദവികള്‍ ആവശ്യപ്പെടുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. എസ് ഡി പി ഐ യും ഇത്തരത്തിലുളള തീരുമാനങ്ങളോട് യോജിച്ചുതന്നെയാണ് പോകുന്നത്. അത് കൊണ്ട് തന്ന ഇരു പാര്‍ട്ടികള്‍ക്കെതിരെയും തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ വിമര്‍ശനം പാടില്ലെന്ന് മുന്നണിക്കുള്ളിലും ആവശ്യപ്പെട്ടിട്ടുണ്ട്.
മുസ്ലീം സംഘടനകളുമായുണ്ടാക്കുന്ന ധാരണ ഒരിക്കലും പുറത്ത് വരാതിരിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. മഅദ്‌നിയെ ഒപ്പം കൂട്ടിയതോടെ അന്ന് ഭൂരിപക്ഷ വോട്ടുകള്‍ കാര്യമായി നഷ്ടപ്പെട്ടത് സിപിഎമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. ഇത്തവണ വെളളാപ്പളിയുടെ പാര്‍ട്ടിയുമായുളള ബിജെപി കൂട്ടുകെട്ടും അതിനൊപ്പം ന്യൂപപക്ഷ സംഘടനകളോടുള്ള ധാരണയുടെ പേരില്‍ ഹൈന്ദവ വോട്ടുകള്‍ ഏകീകരിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് സിപിഎമ്മം കണക്കുകൂട്ടുന്നു.അത് കൊണ്ട തന്നെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നാല്‍ കാര്യമായി പ്രതികരിച്ച് വിവാദങ്ങളുണ്ടാക്കേണ്ട എന്നാണ് സിപഎം തീരുമാനം.
തീവ്രനിലപാടുള്ള മുസ്ലീം സംഘടനകളുമായി പാര്‍ട്ടി ഐക്യുപെടുന്നതിനെ പാര്‍ട്ടി പ്രദേശിക ഘടകളങ്ങില്‍ പോലും ചര്‍ച്ചയാക്കാതിരിക്കാനും പാര്‍ട്ടി നേതൃത്വം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളാണ് വെല്‍ഫെയര്‍ പാര്‍്ട്ടി നേതാക്കളുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച്ച നടത്തിയത്. എസ് ഡി പി ഐയുമായി പാര്‍ട്ടി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടത്തി തീരുമാനമുണ്ടാക്കിയെതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ധാരണയുടെ അടിസ്ഥാനത്തിലാണ് മാധ്യമം ഇടതനുകൂല നിലപാടിലേക്ക് തിരഞ്ഞെടുപ്പടുത്തോടെ മാറിയിരിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു.