കാറിടിച്ചു വീഴ്ത്തിയ ശേഷം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു..

കൊച്ചി:ആ​ല​പ്പു​ഴ​യി​ൽ എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ വെ​ട്ടി​ക്കൊ​ന്നു. കാറിടിച്ചു വീഴ്ത്തിയ ശേഷം ആയിരുന്നു കൊലപാതകം .എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ (38) ആണ് അതിക്രൂരമായി വെട്ടിക്കൊന്നത്.ഇന്നലെ രാത്രി എട്ടു മണിയോടെ മണ്ണഞ്ചേരി സ്കൂൾ കവലയ്ക്കു കിഴക്ക് കുപ്പേഴം ജംക്‌ഷനിലായിരുന്നു ആക്രമണം.

സ്കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന പൊന്നാട് അൽഷാ ഹൗസിൽ ഷാനെ പിന്നിൽ നിന്നു കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. കൈകൾക്കും തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ ഷാനെ നാട്ടുകാർ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. രാത്രി 11.30ന് ആയിരുന്നു മരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അക്രമികൾ മണ്ണഞ്ചേരി ഭാഗത്തേക്കു പോയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ കാർ പൊലീസ് തിരിച്ചറിഞ്ഞു. വാടകയ്ക്ക് എടുത്ത കാറാണെന്നാണ് വിവരം. ഷാന്റെ ഭാര്യ ഫൻസിലെ, മക്കൾ; ഹിബ ഫാത്തിമ, ഫിദ ഫാത്തിമ. ആർഎസ്എസ് ആണ് ആക്രമണത്തിനു പിന്നിലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ആരോപിച്ചു.

കാറിപ്പിടിച്ച് വീഴ്ത്തിയതിന് ശേഷം നാലംഗ സംഘമാണ് കാറിൽ നിന്നും ഇറങ്ങി ഷാനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. കൊലപാതക ശ്രമത്തിനു ശേഷം ആക്രമി സംഘം കാറിൽ കടന്നുകളഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ അടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അതേസമയം, അക്രമത്തിന് പിന്നില്‍ ആർ എസ് എസ് ആണെന്ന് ആരോപിച്ച് എസ് ഡി പി ഐ സംസ്ഥാന നേതൃത്വം രംഗത്ത് എത്തി.

ആസൂത്രിതമായ വധശ്രമമാണ് നടന്നിരിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ ആര്‍എസ്എസ് നടത്തുന്ന ഭീകരാക്രമണങ്ങള്‍ നാടിന്റെ സമാധാനത്തിന് ഭീഷണിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെതിരായ ആര്‍എസ്എസ് വധശ്രമത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ശക്തമായ പ്രിതഷേധം രേഖപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ചു ഷാനെതിരേ ആസൂത്രിതമായ വധശ്രമമാണ് നടന്നിരിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ ആര്‍എസ്എസ് നടത്തുന്ന ഭീകരാക്രമണങ്ങള്‍ നാടിന്റെ സമാധാനത്തിന് ഭീഷണിയാണ്.

Top