കോൺഗ്രസ് സിപിഎം സഖ്യം പൊളിയുന്നു ! ഇന്നും കൂടി കാത്തിരിക്കും, ഇല്ലെങ്കില്‍ തനിച്ച് മത്സരിക്കും.കോണ്‍ഗ്രസുമായി ഇടഞ്ഞ് സിപിഎം

ഹൈദരാബാദ്: കോൺഗ്രസ് സിപിഎം സഖ്യം പൊളിയുന്നു .കേരളത്തിന് പുറത്ത് സിപിഎം കോൺഗ്രസ് സഖ്യത്തിലാണ് മത്സരം .രാജസ്ഥാന് പിന്നാലെ തെലങ്കാനയിലും കോണ്‍ഗ്രസും ഇടത് പാർട്ടികളും തമ്മിലുള്ള സഖ്യ നീക്കം പാളുകയാണ് . രണ്ട് സീറ്റുകള്‍ വീതം സി പി എമ്മിനും സി പി ഐക്കും നല്‍കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞെങ്കിലും അനുവദിച്ച സീറ്റുകളില്‍ രണ്ട് ഇടത് പാർട്ടികളും തൃപ്തരല്ല. വൈര, മിരിയാലഗുഡ സീറ്റ് അനുവദിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം ബുധനാഴ്ച വ്യക്തമാക്കുകയും ചെയ്തു.

വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണി വരെ കോൺഗ്രസിന് തീരുമാനമെടുക്കാൻ സി പി എം സമയം നല്‍കിയപ്പോള്‍ രണ്ട് ദിവസത്തേക്ക് അല്ലെങ്കിൽ കോൺഗ്രസിന്റെ അന്തിമ പട്ടിക വരെ കാത്തിരിക്കാനാണ് സി പി ഐയുടെ തീരുമാനം. പാലയർ, ഭദ്രാചലം സീറ്റുകളും തങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ കോൺഗ്രസ് തങ്ങളുടെ സാഹചര്യം അറിയിച്ചപ്പോൾ വിട്ടുവീഴ്ച ചെയ്യുകയായിരുന്നുവെന്നും സി പി എം സംസ്ഥാന കമ്മിറ്റി യോഗ ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി തമ്മിനേനി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് ഈ നിലപാട് തുടരുകയാണെങ്കില്‍ ഇനി വിട്ടുവീഴ്ച വേണ്ടെന്നും വൈറ, മിരിയാലഗുഡ സീറ്റുകൾ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കാനും യോഗം തീരുമാനിച്ചു. സീറ്റുകള്‍ അനുവദിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ സി പിഎ മ്മിന് നല്ല സാന്നിധ്യമുള്ള മണ്ഡലങ്ങളിൽ നിന്ന് സ്ഥാനാർത്ഥികളെ നിർത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി നേതാവ് ഭട്ടി വിക്രമാർക്ക രാവിലെ എന്നെ വിളിച്ചിരുന്നു. രാഹുൽ ഗാന്ധി തെലങ്കാനയിൽ പര്യടനം നടത്തുന്നതിനാൽ സിപിഎമ്മിന് നൽകേണ്ട സീറ്റുകൾ ചർച്ച നടത്താന്‍ കോൺഗ്രസിന് ഇപ്പോള്‍ കഴിയുന്നില്ലെന്ന് പറഞ്ഞു. തിടുക്കപ്പെട്ട് തീരുമാനമെടുക്കരുതെന്ന് അദ്ദേഹം ഞങ്ങളോട് അഭ്യർത്ഥിച്ചു. കോൺഗ്രസ് തീരുമാനത്തിനായി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ കാത്തിരിക്കുകയും അതിന് ശേഷം ഞങ്ങളുടെ നിലപാട് പ്രഖ്യാപിക്കുകയും ചെയ്യും’- സി പി എം സംസ്ഥാന സെക്രട്ടറി പറയുന്നു.

കോൺഗ്രസ് ഞങ്ങൾക്ക് കോതഗുഡെം, ചേന്നൂർ സീറ്റുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതില്‍ മാറ്റമുണ്ടാവുമോ എന്ന് അറിയാൻ ഞങ്ങൾ കോണ്‍ഗ്രസിന്റെ അന്തിമ പട്ടിക വരുന്നത് വരെ കാത്തിരിക്കും.’ സി പി ഐ സെക്രട്ടറി കെ നാരായണ പറഞ്ഞു. സഖ്യകക്ഷിയായ സിപിഎമ്മിനോട് രണ്ട് ദിവസം കാത്തിരിക്കാൻ സിപിഐ ആവശ്യപ്പെട്ടെങ്കിലും സിപിഎം വ്യാഴാഴ്ചയെന്ന സമയപരിധിയിൽ ഉറച്ചുനിൽക്കുകയാണ്. നവംബർ 30ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചാലും സി പി ഐക്കെതിരെ സി പി എം സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും തമ്മിനേനി പറഞ്ഞു.

Top