യൂറോപ്പെന്ന ശവപ്പറമ്പ് !!ശ്വാസകോശങ്ങളിൽ ഓക്സിജൻകിട്ടാതെ മരിച്ചുവീഴുന്ന മനുഷ്യർ !നിസഹായകരായി പൊട്ടിക്കരയുന്ന ആരോഗ്യപ്രവർത്തകർ !

അഡ്വ.സിബി സെബാസ്റ്റ്യന്‍.

നാട്ടിലെത്താൻ വെമ്പുന്ന വിദേശ ഇന്ത്യക്കാർ !! കേരളത്തോളം സുരക്ഷ എവിടെയുമില്ല. പിണറായിക്കും മോദിക്കുമൊപ്പം കൈകോർക്കൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡബ്ലിൻ :ഇറ്റലിയും ബ്രിട്ടനും അടക്കം യൂറോപ്യൻ രാജ്യങ്ങൾ ലോകത്തിന്റെ ശവപ്പറമ്പാകുന്നു.ഓരോദിനവും മരണം കൂടുന്നു.പ്രായം കൂടിയവർ എല്ലാം മരണത്തിലേക്ക് തള്ളിയിടുകയാണ് .ഓക്സിജൻ കിട്ടാതെ അവസാന ശ്വാസം വലിച്ച് പ്രായമായവർ മരണത്തിലേക്ക് വലിച്ചെറിയപ്പെടുകയാണ് .എല്ലാവരെയും സംരക്ഷിക്കാനോ രക്ഷിക്കാനോ ആശുപത്രികൾക്കോ അധികാരികൾക്കോ ആകുന്നില്ല .പ്രായം ആയവർ മാത്രമല്ല ചെറുപ്പക്കാരിലും വൈറസ് കടന്നുകയറുകയാണ് .

മരിക്കുന്നവരിൽ കൂടുതലും പ്രായമായവർ എന്നതിനാൽ പ്രായമായവർക്ക് അധികം പരിരക്ഷ വേണ്ട എന്ന സ്ഥിതിയിലേക്ക് കൂടി കാര്യങ്ങൾ മാറിത്തുടങ്ങാൻ ഇനി അധികം താമസമില്ല . ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു .മെഡിക്കൽ സഹായത്തിനായി വിളിച്ചിരുന്ന നമ്പറുകളിൽ ഫോൺ പിക്ക് അപ്പ് വരെ ഇല്ലാത്ത അവസ്ഥയിലേക്കാണ് ശവപ്പറമ്പാവുകയാണ് ഇറ്റലിയും യൂറോപ്പും…

മനുഷ്യാവകാശങ്ങൾക്ക് കൂടുതൽ പരിഗണന നൽകുന്നതിന്നാലും -യൂറോപ്യൻസിന്റെ അഹങ്കാരവും അജ്ഞതയും മരണനിരക്ക് ഓരോ ദിനവും കൂടുകയാണ്.സോഷ്യൽ ഡിസ്റ്റൻസ് പറയുന്നുണ്ട് എങ്കിലും പ്രവർത്തിയിൽ പൂർണമായി എത്തിയിട്ടില്ല .മരണസംഖ്യ 150 ന് മുകളിൽ എത്തിയപ്പോഴാണ് ബ്രിട്ടനിലെ സ്‌കൂളുകൾ പോലും അടച്ചത് .

മെഡിക്കൽ സൗകര്യങ്ങൾ നമ്മുടെ നാട്ടിലെ സിസ്റ്റങ്ങളിലും ചിലമേന്മകൾ ഉണ്ടെങ്കിലും കേരളവും ഇന്ത്യയും കാണിക്കുന്ന കരുതലും മുൻകരുതലുകളും യൂറോപ്യൻ രാജ്യങ്ങളിൽ ഇല്ല എന്ന് തന്നെ പറയാം .ഇവിടെ മനുഷ്യാവകാശങ്ങൾ ആണ് വലുത് .ജനതയെ നിയന്ത്രിക്കാൻ ആവാത്ത സർക്കാർ സംവിധാനങ്ങൾ. ഇതൊക്കെ വെറും ഫ്ലൂ പോലെ ഉള്ള രോഗം ,പ്രായമായവരിൽ മാത്രമേ ഉണ്ടാകൂ എന്ന അജ്ഞതയും ഉദാസീനതയും .അന്നന്ന് ഭക്ഷണസാധനകൾ വാങ്ങി ജീവിക്കുന്ന ജനം ,സർക്കാർ ചിലവിൽ കഴിയുന്ന പെൻഷണർ ആയ ജനത ,സർക്കാർ ആനുകൂല്യത്തിൽ ജീവിക്കുന്ന നല്ല ശതമാനം ജനങ്ങൾ .ഇതെല്ലാം ഉള്ളതിനാലും ഇവരെ എല്ലാം എങ്ങനെ വീട്ടിനകത്ത് കയറ്റി പാർപ്പിക്കും എന്ന വലിയ ചോദ്യം മുന്നിലുള്ളതിനാൽ ആയിരിക്കാം കടുത്ത നിലപാടുകളിൽ നിന്നും ഭരണാധികാരികളെ പിന്നോട്ട് വലിക്കുന്നത് .ഇറ്റലിയിൽ സൈന്യം എടുത്തുമാറ്റുന്ന ബോഡികൾ ദഹിപ്പിക്കുകാണ് കൂടുതലും .ഇന്നത്തെ ദിവസം ഇറ്റലിയിൽ ആയിരത്തിനടുത്ത് മരണം സംഭവിച്ചിരിക്കുന്നു.പ്രായമായ വൈറസ് ബാധിച്ചവർക്ക് മരണം മാത്രമായിരിക്കും വിധി .

ഈ അവസരത്തിൽ ലോകം മുഴുവൻ സൂഷ്മമായി നിരീക്ഷിച്ചാൽ ഇന്ത്യ, കേരളം കാണിക്കുന്ന ജാഗ്രതയും പ്രതിരോധവും ഒരിടത്തും ഇല്ലാ എന്ന് നെഞ്ചോട് കൈവെച്ച് പറയാം .വികസിത രാജ്യത്ത് താമസിക്കുമ്പോഴും ഈ ഭീകര ദിനങ്ങളിൽ കേരളത്തിൽ ആയിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിക്കുന്നവരാണ് ഞാനടക്കമുള്ള ഓരോ ഇന്ത്യക്കാരനും. ഇപ്പോൾ ഇന്ത്യ ,കേരളം നൽകുന്ന സുരക്ഷ ഒരിടത്തും കിട്ടില്ലാ എന്ന് ഉറപ്പിച്ച് പറയാം.

മോദിക്കും പിണറായിക്കും എതിരെ തിരിഞ്ഞിരിക്കുന്നത് ജനകീയ നേതാക്കളുടെ കഴിവിൽ അസൂയപ്പെട്ടുകൊണ്ടിരിക്കുന്നവർ ആയിരിക്കാം .അതിനാൽ മോദി ഒരു ദിവസം അല്ല ,രണ്ടാഴ്ച വീട്ടിൽ ഇരിക്കാൻ പറഞ്ഞാലും അനുസരിക്കുക .ഇത്രമാത്രം കരുതലും ജാഗ്രതയോടും കൂടി ഈ മഹാമാരിയെ നേരിടുന്ന ഇന്ത്യ, കേരള ഭരണാധികാരികൾക്ക് ഒപ്പം നിൽക്കുക. ഇന്ന് ഒരുദിവസം ട്രയൽ നടത്തി വിജയിച്ചാൽ ഒന്നോ രണ്ടോ ആഴ്ച്ച വീട്ടിൽ ഇരുന്നും ഈ യുദ്ധത്തെ നേരിടാനാകും .റോക്കറ്റുപോലെ ഉയർന്ന് പൊങ്ങുന്ന ഈ വൈറസിന്റെ കമ്യുണിറ്റി സ്പ്രെഡിങ് തടയുക എന്നത് മനുഷ്യർ സ്വയം ലോക്ക് ഡൗൺ ചെയ്യുക എന്നതിലൂടെ മാത്രമാണ് .

പതിനഞ്ച് വർഷമായി യുറോപ്പിൽ ജീവിക്കുകയും ഇറ്റലിയിൽ അനുജനടക്കം ഒരുപാട് ബന്ധുക്കൾ ഉള്ളതിനാലും തൊട്ടടുത്ത ബ്രിട്ടണിലും ,ജർമ്മനിയിലും ,ഓസ്ട്രിയയിലെ ഫ്രാൻസിലും മറ്റ് അയൽ രാജ്യങ്ങളിലും ഒരു പാട് സുഹൃത്തുക്കൾ ഉള്ളതിനാലും ശരിയായ വിവരങ്ങൾ അറിയാവുന്നതിനാലും ആണ് ഈ ചെറിയ വിവരണം .ഇറ്റലിയിൽ ഉള്ള ബന്ധുക്കൾ നാലാഴ്‌ചക്കയായി വീടുകളിൽ ജയിലിൽ കഴിയുന്നപോലെയാണ് .അവർ കടുത്ത നിയന്ത്രണങ്ങളിലേക്ക് എത്തി . ഈ മഹാമാരി സമയത്ത് സായിപ്പിനെ കാണുമ്പോൾ കാവാത്ത് മറക്കുന്നതല്ല .ഒരിക്കൽ കൂടി പറയുന്നു ഇവിടെ രാഷ്ട്രീയം പറഞ്ഞ് ജനത്തെ മരണത്തിലേക്ക് തള്ളിവിടുന്ന നേതാക്കളെ തള്ളിക്കളയുക. ഇന്ത്യയോളം ,കേരളത്തോളം സുരക്ഷിത രാജ്യം മറ്റൊരിടത്തും ഇല്ല .അധികാരികൾക്ക് ഒപ്പം നിൽക്കുക.നമുക്ക് പോരാടി വിജയിക്കാം.

എന്താണ് ഇറ്റലിയിൽ സംഭവിക്കുന്നത് ?

ഏറ്റവും അധികം മരണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇറ്റലിയിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാൽ ഭീകരമായ അവസ്ഥയാണ് .ഇതേപോലെ ഇന്ത്യയിൽ പടർന്നുപിടിച്ചാൽ ഇന്ത്യ ലോകത്തിന്റെ ശവപ്പറമ്പാകും. ഇറ്റലിയില്‍ ലോംബാര്‍ഡിയിലാണ് ആദ്യമായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടെ ആയിരക്കണക്കിന് രോഗബാധിതരായ ആളുകളാണ് ഉള്ളത്. ഇവര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താന്‍ ഈ മേഖലയിലെ ആശുപത്രികള്‍ ബുദ്ധിമുട്ടുകയാണ് ഞങ്ങൾ യുദ്ധത്തിലാണ് ,പക്ഷെ പരാജിതരാണ് അവിടുത്തെ മെഡിക്കൽ അംഗം പറഞ്ഞതാണിത് .ഇറ്റലിയിലെ പ്രസിദ്ധമായതും ,വലുതും ചെറിയതുമായ എല്ലാ ആശുപത്രികളും രോഗികളെകൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കയാണ് .

ആദ്യത്തെ അലംഭാവത്തിനു ശേഷം ഇറ്റലി ഉണർന്നു . കില്ലർ വൈറസ് രാജ്യത്ത് മൊത്തം വിഴുങ്ങുന്ന അവസ്ഥയിൽ എത്തുന്നു എന്ന തിരിച്ചറിവ് അധികാരികളെ കൊണ്ട് കഠിന നിയന്ത്രണങ്ങൾ എടുക്കുവാൻ നിർബന്ധിതരാക്കി .നോർത്തേൺ ഇറ്റലിയിൽ ആണ് ഏറ്റവും അധികം ദുരന്തം വിതച്ചിരിക്കുന്നത്
ഇവിടുത്തെ ആശുപത്രികൾ ശ്വാസം കിട്ടാതെ വലയുന്ന രോഗികളെ കൊണ്ട് നിറഞ്ഞിരിക്കയാണ്. ആശുപതിയുടെ വാരാന്തകളിലും സിറ്റിംഗ് റൂമുകളിലും ശ്വാസത്തിനായി ഉയർന്നുപൊങ്ങുന്ന നെഞ്ചിൻകൂടു കൾ കാണാം .

ലാബുകളിൽ, സ്റ്റാഫ് തുടർച്ചയായി വൈറസിനെ പരിശോധിക്കുകയും അതിനെ മറികടക്കാൻ കഴിയുന്ന എന്തെങ്കിലും കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു. അണുബാധയുടെ റെഷിയോ റോക്കറ്റുകൾ പോലെ മുകളിലേക്ക് പോവുകയാണ്. ഒന്നിലധികം ആശുപത്രികൾ എല്ലാം ഒരേ സമയം ഒരേ ആവശ്യങ്ങൾ ഉന്നയിക്കുന്നു.ഇറ്റലി ,ജർമനി ,ബ്രിട്ടൻ , അയർലണ്ട് ,തുടങ്ങി യൂറോപ്യൻ രാജ്യങ്ങൾ എല്ലാം മനുഷ്യ സാന്ദ്രത കുറവ് എങ്കിലും പ്രായമായവർ ഒരുപാട് പേര് ഉണ്ട് നല്ലൊരു ശതമാനവും നേഴ്‌സിങ് ഹോമുകളിലും വീടുകളിലും പ്രായത്താലും അസുഖങ്ങളാലും വലയുന്നവരും, പെൻഷൻ ജീവിതം നയിക്കുന്നവരും ആണ് നമ്മുടെ നാട്ടിലെ പോലെ മാതാപിതാക്കളും മക്കളും ഒന്നിച്ച് താമസിക്കുന്ന സംവിധാനം  ഇവിടെ കുറവാണ് .പ്രായമായവർ കൂടുതലും തനിയെ ആയിരിക്കും  താമസിക്കുന്നത് .സർക്കാർ ആണ് ജനങ്ങൾക്ക് ചിലവും സംരക്ഷണവും നൽകുന്നത് .

യൂറോപ്പിലെ ഏറ്റവും വികസിതവും പ്രസിദ്ധവുമായ ആശുപത്രിയാണ് ഇറ്റലിയിലെ പപ്പ ജിയോവന്നി XXII ആശുപത്രി. എന്നാൽ തിളങ്ങി നിൽക്കുന്ന ഈ മെഗാ ആശുപത്രി പോലും കൊറോണക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കുന്നു.മരിച്ചവരെ അടക്കാൻ ആളില്ലാതെ സൈന്യം കത്തിച്ചുകളയുകയാണ് .കൊറോണ വൈറസ് ഭ്രാന്തമായി പിടിച്ചമർത്തിയിരിക്കുന്നത് ഇറ്റലിയിലെ ബെർഗാമോയിലെ പട്ടണമായ ലോംബാർഡിയെ ആണ് . ഭയാനകമാണ് ഇവിടുത്തെ അവസ്ഥ.ഇവിടുത്തെ ആശുപത്രി ശവങ്ങൾകൊണ്ട് നിറയുന്നു .മെഡിക്കൽ സ്റ്റാഫുകളിൽ പലരും യുകെയിൽ ജോലി ചെയ്യുകയോ പരിശീലനം നേടുകയോ ചെയ്തിട്ടുള്ളവരാണ് .ഇവിടുത്തെ പ്രധാന ഡോക്ടർ .ലോറെൻസോ ഗ്രാസിയോലി ഒരു വർഷം ലീസസ്റ്ററിൽ ജോലി ചെയ്തിട്ടുണ്ട് .ഇറ്റലിയിൽ കാര്യങ്ങൾ അറിയാൻ ബ്രിട്ടനിൽ നിന്നും സുഹൃത്തുക്കൾ നിരന്തരം റിംഗ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഡോക്ടർ പറയുന്നതും ഇങ്ങനെയാണ് ”ഞാൻ സംസാരിച്ച മറ്റെല്ലാ ഡോക്ടർമാരോടും നഴ്സിസുമാരോടും പറഞ്ഞത് നിങ്ങൾ അവിടെയും , ചൈനയുടെയും ഇറ്റലിയുടെയും മാതൃക പിന്തുടരാനും എല്ലാവരെയും ഉടനെ പൂട്ടിയിടാനും  യുകെയോട് അഭ്യർത്ഥിക്കുകയായിരുന്നു .വൈറസ് മന്ദഗതിയിലാക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിതെന്ന് അദേഹം പറയുന്നു.

ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രവും വെള്ളത്തിലെ പട്ടണമായ വെനീസിലും വൈറസ് ബാധ പടർന്നുപിരിച്ചിരുന്നു . മിലാന്റെ വടക്കുകിഴക്കായി സമ്പന്ന നഗരമായ ലോംബാർഡി ശവപ്പറമ്പായി മാറിക്കഴിഞ്ഞു. ബെർഗാമോയിൽ നിന്ന് ഡസൻ കണക്കിന് ശവപ്പെട്ടികൾ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റുന്ന സൈനിക വാഹനങ്ങൾ കാണാൻ കഴിയും.ശവപ്പെട്ടികൾ ഇപ്പോൾ മൊഡെന, അക്വി ടെർമെ, ഡൊമോഡോസോള, പാർമ, പിയാസെൻസ തുടങ്ങി നിരവധി നഗരങ്ങളിലെ ശ്മശാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് കാണാൻ കഴിയും .മൃതദേഹങ്ങൾ പലതും ദഹിപ്പിക്കുകയാണ് .ദഹിപ്പിച്ചുകഴിഞ്ഞാൽ ചിതാഭസ്മം ബെർഗാമോയിലേക്ക് തിരികെ കൊണ്ടുവരും.മരിച്ചവരുടെ ബോഡികൾ വെക്കാൻ ആശുപത്രികളിൽ സ്ഥലം ഇല്ല .പള്ളികളിൽ ശവപെട്ടികൾ നിറയുകയാണ് .

മരണപ്പെട്ടവരിൽ പലരുടെയും ശവസംസ്‌കാരം നടത്താൻ കഴിയാത്തതിനാൽ സെമിത്തേരിയിലെ പള്ളിക്കുള്ളിലെ ചാപ്പലിലേക്ക് കൊണ്ടുപോയി അടുക്കുന്നു മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ബന്ധുക്കൾക്ക് സെമിത്തേരിയിൽ പ്രവേശിക്കാൻ അനുവാദമുണ്ട്, പക്ഷേ പരിമിതമായ എണ്ണത്തിലും വൈറസ് പടരാതിരിക്കാൻ പരസ്പരം ഡിസ്റ്റൻസ് പാലിച്ചും മാത്രമാണ് അനുവാദം .അതേസമയം, പ്രാദേശിക പത്രങ്ങളുടെ പ്രതിദിന മരണവാർത്ത വിഭാഗം രണ്ടോ മൂന്നോ പേജുകളിൽ നിന്ന് 10ഉം 15 ഉം ആയി ഉയർന്നു.ഇറ്റലിയിൽ നിന്നും അടുത്തത് ബ്രിട്ടനാണ് മരണസഖ്യ കൂടാൻ പോകുന്ന മറ്റൊരു രാജ്യം .

ആദ്യത്തെ അലസതയിൽ നിന്നും സർക്കാരും ജനതയും ഭയചകിതരായിട്ടുണ്ട് .വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടാകുമെങ്കിലും ബ്രിട്ടനും അയർലണ്ടും ജർമനിയും അടക്കം യൂറോപ്യൻ രാജ്യങ്ങൾ മൊത്തമായി ലോക്ക് ഡൗൺ ആവുകയാണ് .ജനങ്ങൾ ഭൂരിഭാഗവും ബോധ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു ഇറ്റലി 4 ആഴ്ച്ചയായി മുഴുവൻ ലോക്ക് ഡൗൺ ആണ് .ഒരു വീട്ടിലെ ഒരാൾക്ക് വളരെ അത്യാവശ്യം ഉണ്ടെങ്കിൽ വീടിനു പുറത്തിറങ്ങാൻ അനുവാദം ഉണ്ട് .എന്നാൽ പോലീസ് ചോദ്യം ചെയ്യും .കുട്ടികളെ ഒരു കാരണവശാലും പുറത്തിറങ്ങാൻ അനുവദിക്കില്ല .ഒരു വീട്ടിലെ രണ്ടുപേർക്ക് ഒന്നിച്ച് ഷോപ്പിംഗ് മാളിൽ പോകുവാൻ അനുവാദം ഇല്ല .ഷോപ്പുകൾ ഓരോ ആളെ മാത്രമേ കയറ്റുകയുളൂ .വലിയ സൂപ്പർ മാർക്കറ്റുകൾ അല്ലാത്തെ എല്ലാ സ്ഥാപനങ്ങളും ,പള്ളികളും അടച്ചുപൂട്ടി .ഹെൽത്ത് സർവീസ് സ്റ്റാഫുകൾ നിർബന്ധമായും ജോലിക്ക് പോകണം .അസുഖം പിടിച്ചാൽ സെൽഫ് ഐസൊലേഷനിൽ പോകണം .

മൂന്നരക്കോടി ജനങ്ങൾ ഉള്ള കേരളത്തിന്റെ അടുത്ത വിസ്തൃതിയുളള വെറും 50 ലക്ഷം ജനസംഖ്യ മാത്രമുള്ള അയർലണ്ടിൽ ആയിരത്തോട് അടുത്ത് കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.മൂന്ന് മരണവും .ഇതാണ് നമ്മുടെ ജാഗ്രത ,മോദിയും പിണറായിയും ശൈലജ ടീച്ചറും ചെയ്യുന്ന ഹോം വർക്കിന്റെ നൂറിൽ ഒരംശം പോലും വികസിത രാജ്യങ്ങളിൽ ഈ കില്ലർ വൈറസിനെ പിടിച്ചുകെട്ടാൻ അധികാരികൾ ശ്രമിക്കുന്നില്ല എന്നത് യാഥാർഥ്യമാണ് .അഭിനന്ദിച്ചില്ലെങ്കിലും ഇവരെ അവഹേളിച്ചുകൊണ്ട് രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ തന്നെ അണികളെ കൊലക്കുകൊടുക്കരുത് .നമുക്ക് ജാഗ്രത കുറവുണ്ടായാൽ ഇന്ത്യ മറ്റൊരു ശവപ്പറമ്പാകും!..ആയിരവും പതിനായിരവും ആയിരിക്കില്ല ,പത്തുമുപ്പത് മില്യൺ ജനങ്ങളായിരിക്കും. അതിനാൽ മഹാമാരിക്കെതിരെ പ്രതിരോധം തീർത്ത് 138 കോടി ജനങ്ങൾ ഇന്ന് വീടുകളിൽനിന്ന് പുറത്തിറങ്ങാതെ ജനതാ കർഫ്യൂവിൽ രാജ്യത്തോടൊപ്പമ നിൽക്കുമ്പോൾ -ഇങ്ങനെ പലദിവസവും നിൽക്കുമ്പോൾ ഈ കില്ലർ വൈറസിനെ പിടിച്ചുകെട്ടാനാകും.

Top