തിരുവനന്തപുരം: കേരളത്തിൽ അടിയൊഴുക്കുകൾ സജീവം .കേരളത്തിൽ നിന്നും ഇനിയും ഒരുപാട് പേര് ബിജെപിയിൽ എത്തുമെന്ന സൂചന ഉള്ളപ്പോൾ തന്നെ പ്രമുഖ എംപി ബിജെപിയിൽ ചേരുമെന്ന് ‘ദ ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവായ പാർലമെന്റംഗം ബിജെപിയിൽ ചേരുന്നതായിട്ടാണ് റിപ്പോർട്ട്. എം പിയായ ഇദ്ദേഹം പാർട്ടിയിൽ ചേരാൻ ബിജെപിയെ സമീപിച്ചെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ അത് ആരെന്നാണ് ജനം ചോദിക്കുന്നത്.
കെ സുധാകരൻ , തിരുവനന്തപുരം എംപി ശശി തരൂർ , കാസറഗോഡ് എംപി ഉണ്ണിത്താൻ ,ആലപ്പുഴ എംപി കെസി വേണുഗോപാൽ , കൊടിക്കുന്നിൽ സുരേഷ് എന്നിങ്ങനെ ചിലർ സംശയത്തിന്റെ നിഴലിൽ ആണ് . ഇവരിൽ ചിലരൊക്കെ ബിജെപിയിൽ എത്തിചേരുമെന്നതിൽ സംശയം ഇല്ലെന്നാണ് റിപ്പോർട്ട് .
സംഘപരിവാർ ബന്ധം ആരോപിച്ച് കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മിനെ പ്രതിപക്ഷമായ കോൺഗ്രസ് രൂക്ഷമായി കടന്നാക്രമിക്കുന്നതിനിടെ, മറ്റൊരുഭാഗത്ത് വലിയ രാഷ്ട്രീയ നീക്കം നടക്കുകയാണ്. കേരളത്തിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരാനുള്ള സാധ്യതതേടി തങ്ങളെ സമീപിച്ചതായി ബിജെപി ഉന്നതവൃത്തങ്ങൾ പറയുന്നു.
എംപി കൂടിയായ കോൺഗ്രസ് നേതാവിനെതിരെ ബിജെപിയിൽ ചില എതിർപ്പുകളുണ്ടെങ്കിലും കോൺഗ്രസ് നേതാവ് പാർട്ടിയിൽ ചേർന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ അത് പാർടിയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അതിനാൽ തന്നെ കോൺഗ്രസ് നേതാവിന്റെ കടന്നുവരവ് ബിജെപി സ്വാഗതം ചെയ്യാനാണ് സാധ്യതയെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.