നേതാക്കളുടെ അഴിമതിയും ആർ എസ് എസ് ബന്ധവും ,കൊച്ചു പ്രാസംഗിക അനാമികയുടെ കുടുംബം കൊൺഗ്രസ് വിട്ടു. സി.പി.എമ്മിൽ ചേരും.സുധാകരനെതിരെ കടുത്ത ആരോപണം

കണ്ണൂർ :ജവഹർ ബാലജനവേദി ജില്ലാ ചെയർമാൻ കൊൺഗ്രസ് വിട്ടു. കെ സുധാകരനെതിരെ രൂക്ഷ വിമർശമുയർത്തികൊണ്ടാണ് ജവഹർ ബാലവേദി ജില്ലാ ചെയർമാനും ഡിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന എ വി ജിതേഷാണ് രാജിവച്ചത്. താനും കുടുംബാഗങ്ങളും ബന്ധുമിത്രാദികളും സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് ജിതേഷ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു . കോൺഗ്രസിന്റെ വർത്തമാനകാല രാഷ്ട്രീയ നിലപാടുകളിലും സുധാകരനെപ്പോലുള്ള നേതാക്കളുടെ അഴിമതിയിലും ആർഎസ്എസ് ബന്ധത്തിലും പ്രതിഷേധിച്ചാണ് രാജിയെന്ന് ജിതേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോൺഗ്രസിന്റെ കൊച്ചു പ്രാസംഗിക അനാമികയുടെ പിതാവാണ് ജിതേഷ് .ആർ എസ് എസ് ബന്ധമുള്ള ചെന്നിത്തലയുടെ ഇഷ്ടക്കാരൻ ജി.വി.ഹരി അനാമികയുടെ പേരിൽ ലക്ഷങ്ങൾ പിരിച്ചെടുത്തു എന്ന് ആരോപണം ഉന്നയിച്ചിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്രം കോൺഗ്രസ്സിനു വേണ്ടി 250 ൽ പരം വേദികളിൽ പ്രസംഗിച്ച് ജനമനസ്സുകളിൽ ഇടം പിടിച്ച കൊച്ചു പ്രാസംഗികയാണ് അനാമിക. കോൺഗ്രസ്സിന്റെയും ജവഹർ ബാലജനവേദിയുടെയും ഉൾപ്പെടെ ചെറുതും വലുതുമായ ആയിരത്തിലധികം വേദികളിൽ വാക്കുകൾ കൊണ്ട് ഇന്ദ്രജാലം തീർത്ത് ജനമനസ്സ് കീഴടക്കിയ കൊച്ചു മിടുക്കിയാണ് അനാമിക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ മാത്രം 25 വേദികളിൽ ഈ കൊച്ചു മിടുക്കി പ്രസംഗിച്ചിരുന്നു. . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം തന്നെ നിരവധി ആരാധകരുണ്ട് ഈ 13 വയസ്സുകാരിയും കുടുംബവും കോൺഗ്രസ് വിടാൻ തീരുമാനം എടുത്തതിന്റെ കാരണം കോൺഗ്രസ് പാർട്ടിയിലെ അഴിമതിയും ആർ എസ് എസ് ബന്ധവുമാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഐ എമ്മുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തീരുമാനിച്ചതായും ജിതേഷ് അറിയിച്ചു. ആത്മാഭിമാനമുള്ള പ്രവർത്തകർക്ക് തുടരാൻ കഴിയാത്ത പാർടിയായി കോൺഗ്രസ് അധഃപതിച്ചു. വർഗീയശക്തികളുമായി രഹസ്യമായും പരസ്യമായും ബന്ധം സ്ഥാപിച്ചാണ് മിക്ക നേതാക്കളുടെയും പ്രവർത്തനം. ജവഹർ ബാലജനവേദി സംസ്ഥാന ചെയർമാൻ ജി വി ഹരി വട്ടിയൂർകാവിൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെ താൻ വിമർശിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി സുധാകരനുമായി ബന്ധപ്പെട്ട് തന്നെ ജില്ലാ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി.

പകൽ കോൺഗ്രസും രാത്രി ആർഎസ്എസ്സുമായി മാറുന്ന ആളുകൾ കോൺഗ്രസിലുണ്ടെന്ന് എ കെ ആന്റണി പറഞ്ഞത് സുധാകരനെയും ഹരിയെയുംപോലുള്ള നേതാക്കളെ ഉദ്ദേശിച്ചാണ്. ഷുഹൈബ് വിഷയത്തിൽ സുധാകരൻ നിരാഹാരം കിടക്കുമ്പോൾ ബിജെപി‐ ആർഎസ്എസ് നേതാക്കൾ സമരപ്പന്തലിൽ മണിക്കൂറുകളാണ് ചെലവഴിച്ചത്. അണികളിൽ സിപിഐ എം വിരോധം ആളിക്കത്തിച്ച് അവരെ ബിജെപിയിലേക്ക് പറഞ്ഞയക്കുന്നു. ഒടുവിൽ സ്വയം ബിജെപിയിലെത്താമെന്ന ഹിഡൻ അജൻഡയാണ് സുധാകരന‌്. ജില്ലയിൽ കോൺഗ്രസ് നിയന്ത്രണത്തിലുള്ള പല സഹകരണ സംഘങ്ങളിലും കോൺഗ്രസ് പ്രവർത്തകരെ വഞ്ചിച്ച് ബിജെപി‐ ആർഎസ്എസ് പ്രവർത്തകർക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ ആണ് ജോലി കൊടുക്കുന്നത്. ഇതിനു പിന്നിലും സുധാകരന്റെ ഇടപെടലാണെന്നും ജിതേഷ‌് ആരോപിച്ചു.

കാസർഗോഡ് ഉദുമ മുതൽ തിരുവനന്തപുരം വരെ കോൺഗ്രസ്സിനു വേണ്ടി അനാമിക വിയർപ്പൊഴുക്കുമ്പോൾ അതിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്ന വൃത്തികെട്ട ചിലരാഷ്ട്രീയ നേതാക്കന്മാരോടുള്ള എതിർപ്പാണ് കോൺഗ്രസ്സ് വേദികളിൽ നിന്ന് മാറിനില്ക്കാൻ അനാമികയെ പ്രേരിപ്പിക്കുന്നത് എന്നും പറയപ്പെടുന്നു.അനാമികയും കുടുംബവും കോൺഗ്രസ് വിടുന്നതിന്റെ മുഖ്യകാരണം കോൺഗ്രസിന്റെ സാംഘി ബന്ധവും അഴിമതിയും ആയതിനാൽ ഇവർ സിപിഎമ്മിൽ ചേരുമോ എന്ന ചോദ്യമാണ് ഉയരുന്നത് .അനാമിക എന്ന കൊച്ചുമിടുക്കിയുടെ ചാട്ടുളി പോലുള്ള വാക്കുകൾ ഇപ്പോഴും ജന്മനസുകളെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു .ആയിരങ്ങളാണ് ഈ കൊച്ചുമിടുക്കിയുടെ സോഷ്യൽ മീഡിയായിൽ കണ്ടിരിക്കുന്നതും ലൈക്ക് ചെയ്തിരിക്കുന്നതും . അനാമികയും കുടുംബവും ബിജെപി ബന്ധവും അഴിമതി ആരോപണവും ഉന്നയിച്ച് പാർട്ടി വിടുമ്പോൾ കോൺഗ്രസിന് വൻ തിരിച്ചടിയാകും .പ്രത്യേകിച്ച് ഷുഹൈബ് വധക്കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന കണ്ണൂരിൽ നിന്നും അതിശക്തമായ ഒരു കോൺഗ്രസ് കുടുംബം പാർട്ടി വിടുന്നത് കണ്ണൂരിലെ കോൺഗ്രസിനും കെ സുധാകരനും വലിയ ഷീണം ആയിരിക്കയാണ് .സതീശൻ പാച്ചെനി ഡി.സിസി.പ്രസിഡന്റ് ആയപ്പോൾ നിയമവിരുദ്ധമായി വ്യക്തി താല്പര്യത്താൽ അനാമികയുടെ കുടുംബത്തെ അവഹേളിക്കുന്നതിനായി ജവഹർ ബാലജനവേദിയുടെ ജില്ലാ ചെയർമാൻ ആയ അനാമികയുടെ പിതാവിനെ തൽസ്ഥാനത്ത് നിന്ന് മാറ്റുകയും പാച്ചെനിയുടെ ഇഷ്ടക്കാരനെ തിരുകി കയറ്റുകയും ചെയ്തിരുന്നു .

Top