എസ്ബിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കി തുടങ്ങി; അക്കൗണ്ടില്‍ നിക്ഷേപിക്കാനും പിന്‍വലിക്കാനും പ്രത്യേകം ഫീസ് നല്‍കണം

ന്യൂഡല്‍ഹി: ഉപഭോക്താക്കളില്‍ നിന്ന് വിവിധ സേവനങ്ങള്‍ക്ക് പണം ഈടാക്കാനുള്ള എസ്ബിഐയുടെ തീരുമാനം നിലവില്‍ വന്നു. വിവിധ സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ ചുവടെ

1 ഓണ്‍ലൈനായി പണം കൈമാറ്റം നടത്തുമ്പോള്‍ ഒരു ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് അഞ്ച് രൂപയും രണ്ട് ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് 15 രൂപയും അഞ്ച് ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് 25 രൂപയും സേവന നിരക്ക് ഈടാക്കും. പണം നിക്ഷേപിക്കുമ്പോള്‍ 0.25 ശതമാനം നിരക്കിലും പിന്‍വലിക്കുമ്പോള്‍ 2.50 ശതമാനം നിരക്കിലും സേവന നിരക്ക് നല്‍കേണ്ടി വരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2 എസ്.ബി.ഐ. യുടെ മൊബൈല്‍ വാലറ്റായ എസ്.ബി.ഐ. ബഡ്ഡി ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ എ.ടി.എം. ഉപയോഗിക്കുമ്പോള്‍ പണം പോകും. എ.ടി.എം. വഴിയുള്ള ഓരോ ഇടപാടുകള്‍ക്കും അവരില്‍ നിന്ന് 25 രൂപ വീതം ഈടാക്കും.

3 അടിസ്ഥാന വിഭാഗങ്ങള്‍ക്കായുള്ള ബേസിക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നാലു തവണയില്‍ കൂടുതല്‍ എ.ടി.എം. വഴി പണം പിന്‍വലിച്ചാല്‍ 50 രൂപ വീതം സേവന നിരക്ക് ഈടാക്കും.

4 കീറിയ നോട്ടുകള്‍ 20 എണ്ണം വരെ മാറിയെടുക്കാന്‍ പണം നല്‍കേണ്ടതില്ല. മൊത്തം തുക അയ്യായിരത്തില്‍ താഴെ ആയിരിക്കുകയും വേണം. ഇതിലേറെയായാല്‍ ഓരോ നോട്ടിനും രണ്ടു രൂപ വീതം സേവന നിരക്ക് നല്‍കേണ്ടി വരും.

5 ഇനിമുതല്‍ റുപേ ക്ലാസിക് കാര്‍ഡുകള്‍ മാത്രമായിരിക്കും ബാങ്കില്‍ നിന്ന് സൗജന്യമായി ലഭിക്കുക. 10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപയും 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപയും ചാര്‍ജായി നല്‍കണം. 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപയായിരിക്കും സേവന നിരക്ക്.

Top