കർഷക സമരം:- ഇന്ത്യൻ ജനതയുടെ നിലനിൽപ്പിന് വേണ്ടി: സെറ്റോ

കോട്ടയം: രാജ്യത്ത് നടക്കുന്ന കർഷക സമരം ഇന്ത്യയുടെ നിലനിൽപ്പിന് വേണ്ടിയുള്ളതാണെന്ന് കെ എം സി എസ് എ സംസ്ഥാന പ്രസിഡൻറും സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് സംസ്ഥാന സമിതി അംഗവുമായ പി ഐ. ജേക്കബ്സൺ പറഞ്ഞു.
കർഷകർ നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സെറ്റോ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തിയ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ കൺവീനർ ബാലമുരളി , എൻ ജി ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.പി. ബോബിൻ, സംസ്ഥാന കമ്മിറ്റി അംഗം പി.സി.മാത്യു , ജെ.ജോബിൻസൺ , അനൂപ് പ്രാപ്പുഴ , അജീഷ് പി.വി . ,സ്മിതാ രവി , സജിമോൻ സി ഏബ്രഹാം , കെ.എ.ജോസഫ് എന്നിവർ പ്രസംഗിച്ചു.

Top