മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ട: മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു. ഏഴ് വയസുള്ള മെല്‍വിനെ കൊലപ്പെടുത്തി അച്ഛന്‍ ഏനാത്ത് തട്ടാരുപടിയില്‍ മാത്യു ടി അലക്‌സാണ് തൂങ്ങിമരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. മാത്യു ടി അലക്‌സിന്റെ മൂത്തമകനാണ് മെല്‍വിന്‍. മാത്യുവിന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്.വീട്ടില്‍ മാത്യുവും രണ്ടുമക്കളുമാണ് താമസിച്ചിരുന്നത്. വിഷം കൊടുത്തോ കഴുത്ത് ഞെരിച്ചൊ ആവാം കൊലപതാകാമെന്നാണ് പൊലീസ് നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top