ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കുറഞ്ഞ ശമ്പളം 18,000 രൂപ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവര്‍ധന ശിപാര്‍ശ ചെയ്യുന്ന ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു.അലവന്‍സുകള്‍ ചേര്‍ക്കുമ്പോള്‍ ശമ്പളത്തില്‍ ആകെ 23.55 ശതമാനത്തിന്റെ വര്‍ധനയാണുണ്ടാകുക. ക്ഷാമബത്തയില്‍ 63 ശതമാനത്തിന്റെ വര്‍ധനയുണ്ട്. പെന്‍ഷനുകളില്‍ 24 ശതമാനമാണ് വര്‍ധന. ജീവനക്കാരുടെ ഇന്‍ക്രിമെന്റില്‍ മൂന്ന് ശതമാനം വര്‍ധനയുണ്ടാകും.

ജസ്റ്റിസ് എ.കെ മാഥൂര്‍ അധ്യക്ഷനായ കമീഷന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉയര്‍ന്ന ശമ്പളം 2,25,000 രൂപ. ശമ്പളവര്‍ധനവ് നടപ്പാക്കുന്നതിലൂടെ 1,02,100 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാറിനുണ്ടാകുക. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യം എല്ലാ സൈനികര്‍ക്കും ലഭിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൈനിക റാങ്കില്‍ കുറഞ്ഞ ശമ്പളം 21,700 രൂപയും കൂടിയത് 2,50,000 രൂപയുമാണ്. എന്നാല്‍ മിലിറ്ററി നഴ്സിങ് രംഗത്തുള്ളവര്‍ ഇതില്‍ ഉള്‍പ്പെടില്ല.  പുതുക്കിയ ശമ്പളം 2016 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുത്തണമെന്നാണ് കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ 47 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 52 ലക്ഷം പെന്‍ഷനേഴ്സിനും പ്രയോജനം ലഭിക്കും.2016 ജനവരി ഒന്നുമുതല്‍ പുതുക്കിയ ശമ്പളം നടപ്പിലാക്കണമെന്നാണ് ശുപാര്‍ശ. സൈനിക റാങ്കില്‍ കുറഞ്ഞ ശമ്പളം 21700 രൂപയും കൂടിയത് 2,50,000 രൂപയുമാണ്. എന്നാല്‍ ഇതില്‍ മിലിട്ടറി നേഴ്‌സിങ് രംഗത്തുള്ളവര്‍ ഉള്‍പ്പെടില്ല. 47 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 52 ലക്ഷം പെന്‍ഷന്‍കാര്‍ക്കും റിപ്പോര്‍ട്ട് നടപ്പിലാക്കുമ്പോള്‍ പ്രയോജനം കിട്ടും.

Top