”ആഭ്യന്തര വകുപ്പ് എന്തിനാണ് മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി” കോടതിയില്‍ തങ്ങളുടെ പരാജയം ഏറ്റുപറഞ്ഞ സംസ്ഥാന സര്‍ക്കാരിനെ കാത്തിരിക്കുന്നത് ഗുരുതരമായ നിയമക്കുരുക്കുകള്‍.

കൊച്ചി:അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷണത്തിനായി വിട്ടുകൊണ്ട് ഉത്തരവായത് ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത് കോണ്‍ഗ്രസ്സുകാരെയായിരിക്കും.ബാര്‍ കോഴയിലും,സോളാര്‍ സരിതയിലും നട്ടം തിരിയുന്ന അവര്‍ക്ക് സിപിഎമ്മിനെതിരെ കിട്ടിയ കച്ചിതുരുമ്പായാണ് ഈ കേസിനെ ( കതിരൂര്‍ മനോജ് വധക്കേസ് വേറെ) വിലയിരുത്തുന്നത്.എന്നാല്‍ കോടതിയില്‍ ഇന്ന് സര്‍ക്കാര്‍ ഉന്നയിച്ച വാദം അവരുടെ തന്നെ ശവക്കുഴി തോണ്ടലായാണ് നിയമ വിദഗ്ദര്‍ കണക്കാക്കുന്നത്.ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിടാനായി ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും എടുത്ത് കാണിച്ചത് തങ്ങളുടെ ഭരണത്തിന്റെ തന്നെ പരാജയം.കേസിലെ ഗൂഡാലോചന പുരത്ത് കൊണ്ടുവരുന്നതിലും കേസ് നടത്തിപ്പിലും ഗുരുതരമായ വീഴ്ച തങ്ങള്‍ക്കുണ്ടായി എന്ന് പ്രത്യക്ഷമായി തന്നെ സമ്മതിക്കുകയായിരുന്നു ഇന്ന് സര്‍ക്കാര്‍ കോടതിയില്‍
ചെയ്തത്.വരും ദിവസങ്ങളില്‍ വലിയ നിയമപ്രശ്‌നമായി ചൂണ്ടിക്കാട്ടാന്‍ കഴിയുന്ന ബാലിശമായ വാദങ്ങളാണ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇന്ന് ജസ്റ്റിസ് കമാല്‍ പാഷയ്ക്ക് മുന്‍പില്‍ ഉന്നയിച്ചത്.സിപിഎമ്മിന്റെ രാഷ്ട്രീയ സമ്മര്‍ദ്ധം കൊണ്ട് അന്വേഷണം കൃത്യമായി നടന്നില്ലെന്ന് ആഭ്യന്തര വകുപ്പ്  സമ്മതിച്ചു.അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ രാഷ്ട്രീയ സമ്മര്‍ദ്ധത്തിന് വഴിപെട്ടന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.അത് കൊണ്ട് കേന്ദ്ര ഏജന്‍സി ഷുക്കൂര്‍ കേസ് ഏറ്റെടുക്കണമെന്നാണ് അവരുടെ വാദം.ഇത് ജസ്റ്റിസ് കമാല്‍ പാഷ അംഗീകരിച്ചെങ്കിലും മേല്‍ ബെഞ്ചുകളില്‍ കേസ് ഇത് പോലെ ശക്തമായി നില്‍ക്കാനുള്ള സാധ്യതയാണ് നിയമ വിദഗ്ദര്‍ ചോദ്യം ചെയ്യുന്നത്.അവര്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങള്‍ ഇവയാണ്:
1.കേസ് അന്വേഷണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് തെറ്റ് പറ്റിയെങ്കില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ അദ്ധേഹത്തിനെതിരെ എടുത്തത്.
2.അദ്ധേഹത്തെ കേസിന്റെ
തുടരന്വേഷണത്തില്‍ നിന്ന് മാറ്റാനോ ചാര്‍ജ് ഷീറ്റ് കൊടുക്കുന്നതില്‍ നിന്ന് വിലക്കാനോ ഗവണ്‍മെന്റ് തയ്യാറാകാഞ്ഞത്എന്ത് കൊണ്ട്.

3.ഒരു ഫെഡറല്‍ സംവിധാനത്തില്‍ തങ്ങള്‍ക്ക് നാട്ടിലെ ക്രമസമാധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആകില്ലെന്നാണ് സംസ്ഥാന ഗവണ്‍മെന്റ് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചത്,അങ്ങിനെയൊരു ഗവണ്‍മെന്റിന് തുടരാന്‍ നിയമപരമായി അര്‍ഹതയുണ്ടോ?(ധാര്‍മ്മികമായും)
4.ആഭ്യന്തരവകുപ്പും പോലീസിനെ നിയന്ത്രിക്കുന്ന മന്ത്രിയും പിന്നെന്തിന് ആ സ്ഥാനങ്ങളില്‍ തുടരുന്നു.
5.സംസ്ഥാന പോലീസ് രാഷ്ട്രീയ സമ്മര്‍ദ്ധങ്ങളുടെ ഭാഗമായി പരാജയപ്പെട്ട ഒരു കേസ് ഏറ്റെടുക്കാനാണോ സിബിഐ.

ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയേണ്ടതുണ്ട്.വലിയൊരു ഭരണഘടന പ്രശ്‌നത്തിലേക്കാണ് സര്‍ക്കാര്‍ പോകുന്നതെന്ന് ഹൈക്കോടതിയിലെ അഭിഭാഷകനും പ്രമുഖ നവമാധ്യമ പ്രവര്‍ത്തകനുമായ അഡ്വ ജഹാംഗീര്‍ റസാഖ് പാലെരി പറയുന്നു.സര്‍ക്കാര്‍ ഉന്നയിച്ച ഈ ബാലിശമായ വാദങ്ങള്‍ മേല്‍കോടതികളില്‍ സുഖമമായി ചോദ്യം ചെയ്യപ്പെടാമെന്നാണ് അദ്ധേഹത്തിന്റെ പക്ഷം.എന്നാല്‍ കേസ് ഏറ്റെടുക്കണോ  എന്ന് തീരുമാനിക്കേണ്ടത് സിബിഐ ആണ്.ഗൂഡാലോചന നടന്നതിന് വ്യക്തമായ തെളിവുകളുടെ അപര്യാപ്തത കേസില്‍ ഉണ്ടായത് കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ”കൊല നടക്കുമെന്നറിഞ്ഞിട്ടും തടഞ്ഞില്ല” എന്ന  വകുപ്പ് പി ജയരാജനും,ടിവി രാജേഷ്‌
എംഎല്‍എക്കും എതിരായി ചുമത്തിയത്.സാക്ഷി മൊഴികള്‍ അല്ലാതെ നെരിട്ട് ജയാരാജനേയോ രാജേഷിനേയോ നേരിട്ട് കേസില്‍പ്പെടുത്താവുന്ന ശാസ്ത്രീയമായ
തെളിവുകള്‍ ഒന്നും തന്നെ അന്ന് ചൂണ്ടിക്കാണിക്കാന്‍ സര്‍ക്കാരിനുണ്ടായില്ല.അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ കേസില്‍ ഇരുവരേയും പ്രതികളായി ചാര്‍ജ് ഷീറ്റ് കൊടുക്കുമ്പോഴും
അതിനെ എതിര്‍ക്കാനോ ഉദ്യോഗസ്ഥനോട് കേസിന്റെ അവസ്ഥയെ കുറിച്ച് ചോദിച്ച് മനസിലാക്കാനോ ആഭ്യന്തര വകുപ്പ് തയ്യാറായില്ല.അല്ലെങ്കില്‍ അപ്പോഴൊക്കെ അന്വേഷണ സംഘത്തിന്റെ നിലപാടിനൊപ്പമായിരുന്നു സര്‍ക്കാര്‍ എന്നും വിലയിരുത്തെണ്ടി വരും.അപ്പോഴൊന്നും എതിര്‍വാദങ്ങള്‍ ഉന്നയിക്കാത്ത സര്‍ക്കാര്‍ ഇപ്പോള്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് തുറന്ന് സമ്മതിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് എതിരാളികള്‍ക്ക് വാദിക്കാം.
എന്തായാലും ഹൈക്കോടതിയില്‍ ഏറ്റുപറഞ്ഞ തെറ്റ് നിയമപരമായി ചൂണ്ടിക്കാണിച്ച് ആരെങ്കിലും മേല്‍ക്കോടതിയെ സമീപിച്ചാല്‍ ഉത്തരം പറയെണ്ട ബാധ്യത സര്‍ക്കാരിന് ഉണ്ടാകുമെന്ന് തന്നെയാണ് നിയമവിദഗ്ദര്‍ പറയുന്നത്.എന്നാല്‍ ഷുക്കൂറിന്റെ നിഷ്ടൂരമായ കൊലപാതകത്തിന്റെ വൈകാരികതയില്‍ ഈ ഗുരുതരമായ പ്രശ്‌നം ചര്‍ച്ചയാകാതെ പോകുകയാണെന്നതാണ് വാസ്തവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top